knowledge
ഈ മരം നട്ടുപിടിപ്പിച്ചാൽ നട്ടുവളർത്തിയയാൾക്ക് വധശിക്ഷ വിധിച്ചിരുന്ന ഒരു രാജ്യമുണ്ടായിരുന്നു, ഏതാണെന്നറിയാമോ ?
പണ്ട് സുൽത്താൻമാരുടെ ഭരണകാലത്ത് ഇൻഡൊനീഷ്യയിലെ ജാവയിൽ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാൽ നട്ടുവളർത്തിയയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. കൊട്ടാരത്തിനകത്തല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളർത്താൻ നിയമപ്രകാരം അനുവാദമുണ്ടായിരുന്നില്ല.
137 total views

കപ്പലും കപ്പലു മുതലാളിയും നാമറിഞ്ഞ കഥ.., ഇത് കെപ്പലും കെപ്പൽ സുൽത്താന്റെയും കഥ!
*മരം നട്ടുപിടിപ്പിച്ചാൽ നട്ടുവളർത്തിയയാൾക്ക് വധശിക്ഷ വിധിച്ചിരുന്ന ഒരു രാജ്യമുണ്ടായിരുന്നു, ഏതാണെന്നറിയാമോ!?
പണ്ട് സുൽത്താൻമാരുടെ ഭരണകാലത്ത് ഇൻഡൊനീഷ്യയിലെ ജാവയിൽ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാൽ നട്ടുവളർത്തിയയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. കൊട്ടാരത്തിനകത്തല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളർത്താൻ നിയമപ്രകാരം അനുവാദമുണ്ടായിരുന്നില്ല.
കാരണം അത്രയും ഔഷധഗുണമുള്ള അതിന്റെ കായയാണ് പ്രശ്നക്കാരൻ. ഇലയോ, പൂവോ, കായയോ തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽനിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരുമെന്നതായിരുന്നു കാരണം. അങ്ങനെ സുഗന്ധലേപനങ്ങളുപയോഗിക്കാതെ മരത്തിന്റെ പഴം മാത്രം കഴിച്ച് നാട്ടുകാരുടെയെല്ലാം ദേഹത്തുനിന്ന് സുഗന്ധം ഉണ്ടായാൽ കൊട്ടാരത്തിലുള്ളവരും, സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയാകുമെന്നതായിരുന്നു അവരുടെ ന്യായം.
പിന്നീട് ജാവയിലെത്തിപ്പെട്ട പല വിദേശികളും കൊട്ടാരത്തിൽ നിന്ന് ഇതിന്റെ വിത്ത് കടത്തി, മറ്റു പല രാജ്യങ്ങളിലും നട്ടുവളർത്തി. ഈ മരത്തിന്റെ ഇളം ഇലകൾക്ക് ശരീരത്തിലെ ചീത്ത കൊളസേ്ട്രാൾ കുറയ്ക്കാനുള്ള കഴിവും, മൂത്രത്തിന്റെ ദുർഗന്ധം മാറാനും, വൃക്കരോഗത്തിനും, ശരീരദുർഗന്ധം അകറ്റാനും, വായ്നാറ്റം അകറ്റാനും എല്ലാം ഉപകരിക്കുന്ന ഈ പഴമാണ്, സ്റ്റെൽക്കോ കാർപ്പസ് ബുറാഹോൾ എന്ന ശാസ്ത്ര നാമത്തിലുള്ള അനോണസിയേ കുടുംബത്തിൽപ്പെട്ട കെപ്പൽ പഴം.
ഇൻഡൊനീഷ്യ സുമാത്ര ദ്വീപുകളിൽ കൃഷിചെയ്ത് പല സുഗന്ധ ലേപനക്കമ്പനികളും ഇതിന്റെ കായയിൽനിന്നും ഇലയിൽനിന്നും സുഗന്ധലേപനങ്ങളുണ്ടാക്കുന്നുണ്ട്. മുളയ്ക്കാൻ ഏറ്റവും താമസമുള്ള വിത്തെന്ന ഖ്യാതി നമ്മുടെ തേങ്ങയിൽ നിന്ന് തട്ടിയെടുത്തതാണ് കെപ്പൽ. ഇതിന്റെ വിത്ത് മുളയ്ക്കാൻ മാസങ്ങളെടുക്കും. മാത്രമല്ല, ഇതിന്റെ മുളയ്ക്കൽ ശേഷി വളരെ കുറഞ്ഞ തോതിലുമാണ്.
138 total views, 1 views today