ആരാധനാലയങ്ങൾ തുറന്നാൽ പ്രാർത്ഥന ദേ ഇവിടയാക്കാം !

77

ജോജി ഉള്ളന്നൂർ

ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ആരാധനാലയങ്ങൾ തുറന്നാൽ പ്രത്യേകിച്ച് ക്രിസ്തീയ ദേവാലയങ്ങൾ തുറന്നാൽ സംഭവിക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നു 500 കുടുംബങ്ങൾ ഉള്ള ഇടവകയിലെ കുടുംബത്തിൽ നിന്ന് ഒരാൾ വീതം 1 മണിക്കുർ കുർബ്ബാനയിൽ പങ്കെടുത്തു എന്നിരിക്കട്ടെ ഇത്രയും പേരെ എങ്ങനെ പള്ളിയിൽ സാമൂഹ്യ അകലം പാലിച്ച് നിർത്തും അതുപോട്ടെ 50 തോ 100 പേരേയോ മാത്രം പള്ളിയിൽ കയറ്റിയാൽ മതി എന്ന് വയ്ക്കുക ഈ 500 പേരിൽ നിന്ന് 50 പേരെ അല്ലങ്കിൽ 100 പേരെ എങ്ങനെ തെരെഞ്ഞെടുക്കും എല്ലാവരും വിശ്വാസികളാണ് എല്ലാവർക്കും അവകാശമുണ്ട് സ്വന്തം ഇടവക കുർബാന കാണുവാൻ ഈ കുർബ്ബാന കാണുന്ന ഒരാൾക്ക് കോ വിഡ് ഉണ്ടെങ്കിൽ അവൻ തൊടുന്ന ബെഞ്ച് വാതിലുകൾ കൈവരികൾ പ്രാർത്ഥനാ പുസ്തകങ്ങൾ രൂപങ്ങൾ ഇവയിൽ എല്ലാം തന്നെ കോവി ഡിൻ്റെ അണുക്കൾ ഉണ്ടാകുകയും പുറകെ വരുന്നവർക്കും ഈ മഹാമാരി പകരുകയും ചെയ്യും കൂടാതെ കുർബാന സമയത്ത് തുമ്മുകയോ ചുമക്കുകയോ ചെയ്താൽ ചുറ്റുമുള്ള ആളുകളിലേക്ക് പെട്ടെന്ന് പകരുകയും ചെയ്യും എന്തിന് ആളുകളെ കൊലക്ക് കൊടുക്കുന്നു ഇത് പകർന്നാൽ 32 ദിവസം വരെ അണുക്കൾ നമ്മുടെ ശരീരത്തിൽ ഒളിച്ചിരിക്കും ആരോഗ്യസ്ഥിതിയനുസരിച്ച് പുറത്ത് വരുമ്പോഴാണ് നമ്മൾ അറിയുന്നത് ഇതിനിടയിൽ നമ്മൾ ഇടപെട്ട ആളുകളിൽ എല്ലാം തന്നെ കുടുംബാഗങ്ങൾക്കടക്കം നമ്മൾ ഈ രോഗം സമ്മാനിച്ചിട്ടുണ്ടാകുകയും എത്ര കുർബാന കൂടിയിട്ടുണ്ടാകുമെന്ന് ഓർക്കുക അങ്ങനെ ഇടവകയാകെ സാമൂഹ്യ വ്യാപനം ഉണ്ടാകുന്നു ഇനിയും നിങ്ങൾ പറയൂ ആരാധനാലയങ്ങൾ തുറക്കാൻ സമയമായോ? എന്തിനാണീ തിടുക്കം അടങ്ങിയിരുന്നാൽ കോവി ഡിനെ തോൽപ്പിക്കാം അല്ലങ്കിൽ കല്ലറകൾ പോരാതെ വരും ഓർത്താൽ നന്ന്

Advertisements