Connect with us

India

ജീവിച്ചിരിപ്പുണ്ടെന്ന് ഭാര്യ അറിയാൻ മാത്രം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന ജവാൻ

ഒരു ജവാൻ ഒരു ATM ക്യാബിനിൽ കയറി 100 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. എന്നിട്ട് അത് തന്റെ പേഴ്സിൽ വെച്ച് തിരിച്ചു ഇറങ്ങി പോയി. അടുത്ത ദിവസം വീണ്ടും വന്നു. പിന്നെയും 100 രൂപ എടുത്തു പേഴ്സിൽ വെച്ച് തിരിച്ചുപോയി

 46 total views

Published

on

ജോജി ഉള്ളന്നൂർ

ഒരു ജവാൻ ഒരു ATM ക്യാബിനിൽ കയറി 100 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. എന്നിട്ട് അത് തന്റെ പേഴ്സിൽ വെച്ച് തിരിച്ചു ഇറങ്ങി പോയി. അടുത്ത ദിവസം വീണ്ടും വന്നു. പിന്നെയും 100 രൂപ എടുത്തു പേഴ്സിൽ വെച്ച് തിരിച്ചുപോയി. അങ്ങനെ കുറെ ദിവസം ഇത് തുടർന്ന് കൊണ്ടിരുന്നു.ATM ക്യാബിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന security guard ഇതെല്ലാം ദിവസവും കാണുന്നുണ്ടായിരുന്നു. അതിനെ പറ്റി എന്തെങ്കിലും ചോദിക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ആർമിയുടെ ഡ്രസ്സ് കാണുമ്പോൾ ഉണ്ടായിരുന്ന മുൻകാല പേടി കാരണം ഒന്നും ചോദിക്കാൻ തോന്നിയില്ല. പക്ഷേ സൈനികൻ ഇത് തുടർന്നു കൊണ്ട് പോയി.

ഒരു ദിവസം സമീപ നിവാസികളിൽ ചിലർ ATM ക്യാബിനടുത്ത് നിന്നപ്പോൾ ആ സൈനികൻ വന്നു. ഇന്ന് എന്തായാലും സൈനികനോട് ചോദിച്ചിട്ട് തന്നെ എന്ന് security guard വിചാരിച്ചു ഉറപ്പിച്ചു. കാരണം സൈനികൻ ഇതിന്റെ പേരിൽ ദേഷ്യപെട്ടാലും മറ്റു ആളുകൾ അവിടെയുണ്ട് എന്ന ഒരു ധൈര്യവും അയാൾക്ക് ഉണ്ടായിരുന്നു. അതിനാൽ guard പറഞ്ഞു. സർ, നിങൾ ദിവസവും ഇൗ 100 രൂപ എടുക്കുന്നതിന് പകരം ഒരു ആഴ്ചത്തേക്കു എത്ര പൈസാ വേണം അത്രയും ഒന്നിച്ചു എടുകുന്നതല്ലെ നല്ലത്. അങ്ങനെ ചെയ്താൽ ദിവസവും എങ്ങനെ വെറുതെ വന്ന് സമയം കളയേണ്ട ആവശ്യം ഇല്ലല്ലോ.

സൈനികൻ പറഞ്ഞു. സഹോദരാ, എന്റെ അക്കൗണ്ട് എന്റെ ഭാര്യയുടെ മൊബൈലുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് ഞാൻ ഇവിടെ 100 രൂപ എടുത്താൽ അവളുടെ മൊബൈലിൽ മെസ്സേജ് ചെല്ലും. അങ്ങനെ അവൾക്ക് മനസിലാകും എന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ട് എന്ന്. ഞാൻ പറയാതെ തന്നെ ഇവിടെ മൊബൈൽ നെറ്റ്‌വർക്ക് എങ്ങനെ work ചെയ്യുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതിനാൽ എനിക്ക് ദിവസവും വീട്ടിൽ ഫോൺ ചെയ്യാൻ കഴിയാറില്ല.

കശ്മീരിൽ നമ്മുടെ സൈനികരുടെ സ്ഥിതി ഇതിലും കഷ്ടമാണ്. രാവിലെ ഡ്യൂട്ടിക്ക് പോകുന്ന സൈനികന് വൈകിട്ട് തിരിച്ചു വരാൻ പറ്റുമോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. എങ്കിലും ഒട്ടും പതറാതെ, ആരോടും പരാതിയും പരിഭവവും ഇല്ലാതെ വെയിലെന്നും ചൂടെന്നും മഞ്ഞെന്നും മഴയെന്നും ഇല്ലാതെ രാജ്യത്തെ സംരക്ഷിക്കുന്നു. ചിലർ പറയും ശമ്പളം കിട്ടുന്നില്ലെ എന്ന്. ശമ്പളം അല്ല സഹോദരാ, കറയറ്റ ദേശ സ്നേഹം ആണ് അവർക്ക് ഇതിനൊക്കെ പ്രചോദനം നൽകുന്നത്.
ജയ് ഹിന്ദ്.

 47 total views,  1 views today

Advertisement
cinema24 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement