മമ്മൂട്ടിയുടെ വാക്കുകൾ കടമെടുത്തു പറയുന്നു, മലയാള സിനിമ വിനീതിനോട് നീതി പുലർത്തണം

138

ജോജി ഉള്ളന്നൂർ

സംസ്ഥാന ചലച്ചിത്ര അവാർഡു നിരയിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് വിനീത് എന്ന പേര് കണ്ടപ്പോൾ ഈ വിനീതാണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല: ലൂസിഫറിൽ വിവേക് ഒബ്റോയ്ക്ക് വേണ്ടിയും ‘മരയ്ക്കാറിൽ തമിഴ് നടൻ അർജ്ജുനനു വേണ്ടിയും ശബ്ദം നൽകിയതാണ് വിനീതിനെ ഈ പുരസ്ക്കാരത്തിന് അർഹനാക്കിയത്:ഒരു മികച്ച നടനും നർത്തകനുമായിട്ടു കൂടിയും മലയാള സിനിമ വിനീതിനോട് നീതി പുലർത്തിയില്ല എന്നു നിസംശയം പറയാം: മാനത്തേ വെള്ളിത്തേര് എന്ന വിനീത് നായക കഥാപാത്രമായി എത്തിയ സിനിമയിലെ പ്രകടനം കണ്ട് മമ്മൂട്ടി അന്ന് ഇങ്ങനെ പറഞ്ഞു: മലയാള സിനിമ വിനീതിനോട് മാപ്പ് പറയണം: മമ്മൂട്ടിയുടെ വാക്കുകൾ കടമെടുത്തു ഞാനും പറയുന്നു: മലയാള സിനിമ വിനീതിനോട് നീതി പുലർത്തണം. 51 വയസിലും ഇപ്പഴും കൗമാര അവസ്ഥയിൽ തുടരുന്നമികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്ക്കാരം നേടിയ വിനീതിന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.