യുക്തിചിന്തയുടെ സമരപഥങ്ങളിൽ ശാസത്രിയതയുടെ തേര് തെളിച്ച മാനവികതയുടെ പോരാളിയായിരുന്നു ഇടമറുക് എന്ന ഒറ്റയാൻ

0
104

ജോസഫ് ഇടമറുക് ഓർമ്മപ്പൂക്കൾ

പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു ജോസഫ് ഇടമറുക്. 1934 സെപ്റ്റംബര്‍ ഏഴിന് ഇടുക്കി ജില്ലയിലായിരുന്നു ജനനം. ചെറുപ്പത്തില്‍ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസില്‍ ‘ക്രിസ്തു ഒരു മനുഷ്യന്‍’ എന്ന പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ സമുദായത്തില്‍ ജനിച്ച സോളിയെ 1954-ല്‍ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി. തൊടുപുഴയില്‍ നിന്നും ‘ഇസ്‌ക്ര’ എന്ന മാസിക ഇക്കാലയളവില്‍ പുറത്തിറക്കിയിരുന്നു.
ഇടമറുക് 1956 ൽ കേരള യുക്തിവാദി സംഘം രൂപികരിച്ചു , മിശ്രവിവാഹസംഘം വൈസ് പ്രസിഡണ്ട്, യുക്തിവാദസംഘത്തിന്റെ പ്രസിഡണ്ട്, ജനറൾ സെക്രട്ടറി ഒക്കെ ആയും ദീർഘകാലം സേവനമനുഷ്ഠിച്ചു.

1970 ൽ കൃതൃമമായി ചമച്ച ഒരു നക്സൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. മതത്തിനും ഭരണകൂട ഫാസിസത്തിനും എതിരെ പറയുന്നവരെ ജയിലിൽ അടക്കാൻ നക്സലിസം എന്ന പേര് ചാർത്തികൊടുക്കുന്നത് എന്നും ഉണ്ടായിരുന്നു. അടിയന്തിരക്കാലത്തും മതവിമർശനത്തിന്റെയും- ആചാരത്തിനെതിരായി പറയുന്നതിന്റെയും പകയിൽ മതസ്പർദ്ധ വളർത്തുന്നു എന്ന് പറഞ് ജയിലടക്കപ്പെട്ടു. ഇന്നും ശബരിമലയിലും മറ്റും അത് തുടരുന്നുമുണ്ട്. അക്കാര്യത്തിൽ ഒരു മാറ്റവും ഇന്നും ഇല്ല എന്നുളളതും ചിന്തനീയമാണ്.

ജയിലിൽ ഇതിന്റെ പേരിൽ തൂക്കൽ, ഉരുട്ടൽ, തീ കത്തിച്ച് പാദത്തിൽ അടിക്കൽ എന്നിങനെ നിരവധി പീഡനങൾ അദ്ദേഹം ഏറ്റ് വാങി. ക്രിസ്തീയ പുരോഹിതന്മാരുടെ നിർദ്ദേശപ്രകാരം പാദസേവകരായ പോലീസുകാരുടെ മേൽനോട്ടത്തിലാണ് അദ്ദേഹം ഇൗ ലോക്കപ്പ് പീഡനങൾ ഏറ്റ് വാങിയത് ” പോലീസ് കസ്റ്റഡിയിൽ 58 മണിക്കൂർ, അടിയന്തിരാവസ്ഥയിൽ എന്റെ ജയിൽ വാസം എന്ന് രണ്ട് പുസ്തകങൾ അദ്ദേഹം ഇക്കാര്യങൾ വിവരിച്ച് എഴുതിയിട്ടുണ്ട്.

1971-ല്‍ കേരളഭൂഷണം അല്‍മനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977-ല്‍ എറൗണ്ട് ഇന്ത്യഎന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി. അതേ വര്‍ഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി. മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170-ല്‍ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. ആത്മകഥയായ ‘കൊടുങ്കാറ്റുയര്‍ത്തിയ കാലം’ എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

മറ്റു പ്രധാനപ്പെട്ട കൃതികള്‍: ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകള്‍ ഒരു വിമര്‍ശനപഠനം, ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം, ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം, യുക്തിവാദരാഷ്ട്രം, കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍.യുക്തിചിന്തയുടെ സമരപഥങ്ങളിൽ ശാസത്രിയതയുടെ തേര് തെളിച്ച മാനവികതയുടെ പോരാളിയായിരുന്നു ഇടമറുക് എന്ന ഒറ്റയാൻ
2006 ജൂണ്‍ 29-ന് ജോസഫ് ഇടമറുക് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഹൃദയപൂർവ്വം അദ്ദേഹത്തെ ഈ ദിനത്തിൽ അനുസ്മരിക്കുന്നു