ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാൽ രാജ്യത്തിന്റെ ഭരണത്തലവനാണ്.ആ കടമ മോദി നിർവ്വഹിച്ചോ…?

  0
  394

  ജോജി ഉള്ളന്നൂർ

  ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാൽ രാജ്യത്തിന്റെ ഭരണത്തലവനാണ്.ആ കടമ മോദി നിർവ്വഹിച്ചോ…?
  ജനുവരി 30 ന് ആദ്യമായി ഇന്ത്യയിൽ കൊറോണ റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു.പക്ഷേ, മോദി അത് രാജ്യത്തിന്റെ പ്രശ്നമായി പരിഗണിച്ചില്ല.കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി മോദി അതിനെ നിസ്സാരവൽക്കരിച്ചു.ജനുവരിയിൽത്തന്നെ WHO കൊറോണയെ ലോകദുരന്തമായി പ്രഖ്യാപിച്ചിട്ട് എല്ലാ രാജ്യങ്ങളും ആവശ്യമായ മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.എന്നാൽ കൊറോണയെ രാജ്യദുരന്തമായി പ്രഖ്യാപിക്കാൻ മോദി തയ്യാറായില്ല.കാരണം രാജ്യത്തെ ജനങ്ങളുടെ ജീവനേക്കാൾ വലുത് മോദിക്ക് വേറെ ചിലതായിരുന്നു.

  1) മദ്ധ്യപ്രദേശിലെ കോൺഗ്രസ് MLA മാരെ കോടികൾ ചെലവിട്ട് വിലയ്ക്ക് വാങ്ങി സർക്കാരിനെ അട്ടിമറിച്ച് BJP യുടെ സർക്കാരുണ്ടാക്കണം…
  2) റിട്ടയേർഡ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാ മെമ്പറായി സത്യപ്രതിജ്ഞ ചെയ്യിക്കണം.
  3) അതുവരെ പാർലമെന്റ് സമ്മേളനം നീട്ടിക്കൊണ്ട് പോകണം.
  4) സെലിബ്രിറ്റി ഗായിക കനികാ കപൂറുമായി നിശാപാർട്ടികൾ സംഘടിപ്പിച്ച് ആഘോഷിക്കണം.
  5) അയോദ്ധ്യയിൽ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിൽ രാമനവമി ആഘോഷം നടത്തണം.
  ഇതിനിടയിൽ കേരളമടക്കം ആദ്യഘട്ടത്തിൽ covid റിപ്പോർട്ടായ സംസ്ഥാനങ്ങളിൽ ഉള്ള രോഗികളെ കേന്ദ്ര സഹായം ഇല്ലാതെ തന്നെ ചികിത്സിച്ച് ഭേദമാക്കി.മാർച്ച് ആദ്യം രണ്ടാംഘട്ട രോഗവ്യാപനവും ആരംഭിച്ചു.
  WHO വീണ്ടും മുന്നറിയിപ്പ് കൊടുത്തിട്ടും മോദി അനങ്ങിയില്ല… അതോടൊപ്പം മോദിയുടെയും അമിത്ഷായുടെയും മൂക്കിന്റെ കീഴിൽ നിസ്സാമുദ്ദീനിൽ വിദേശികളടക്കം ആയിരക്കണക്കിന് ജനങ്ങൾ കൂട്ടത്തോടെ പങ്കെടുത്ത തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് അനുമതി നൽകുകയും ചെയ്തു.

  അപ്പോഴേക്കും കോവിഡ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചുതുടങ്ങി.പാർലമെന്റ് സമ്മേളനം നിർത്തി വയ്ക്കാൻ പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മോദി കേട്ടഭാവം നടിച്ചില്ല.ജനങ്ങളെ ബോധവൽക്കരിക്കാനോ ഒരു ലോക്ക് ഡൗണിനായി മുൻകൂട്ടി തയ്യാറാക്കാനോ അതിനായുള്ള പ്രചരണം നടത്താനോ മോദി തയ്യാറായില്ല.കാരണം മോദിയുടെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ നടപ്പിലാക്കണം.ആദ്യം രഞ്ജൻ ഗൊഗോയിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു.കനികാകപൂറുമായി ചേർന്ന് ആഘോഷം സംഘടിപ്പിച്ചു.യോഗി രാമനവമി ആഘോഷിച്ചു.

  മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബിജെപി മുഖ്യമന്ത്രിയെ വാഴിച്ചു.അപ്പോഴേക്കും കൊറോണ കേന്ദ്ര സർക്കാരിന്റെ ആസനത്തിലേക്ക് കയറി, മോദി ഓട്ടം തുടങ്ങി.പെട്ടെന്ന് പാർലമെന്റ് സമ്മേളനം നിർത്തി.22.3.2020-ന് ജനതാ കർഫ്യൂ പ്രഖ്യാപിച്ചു.. ജനങ്ങളോട് പാട്ടകൊട്ടാൻ പറഞ്ഞു.രാജ്യത്ത് രോഗികളുടെ എണ്ണം 476 ഉം മരണം 9 ഉം ആയപ്പോൾ ജനങ്ങൾക്ക് ഒരു മുന്നറിയിപ്പും നൽകാതെ 24.3.2020 രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ചു രാത്രി 12 മണി മുതൽ രാജ്യത്ത് ലോക്ക് ഡൗൺ…

  ജനങ്ങൾക്കൊരു തയ്യാറെടുപ്പും നടത്താനുള്ള സമയം കൊടുക്കാത്ത ലോകത്തെ ഏറ്റവും വിഡ്ഢിയായ ഭരണാധികാരിയായി മോദി മാറി.കോടിക്കണക്കിന് ജനങ്ങൾ സ്വന്തം വീട് വിട്ട് ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിക്കാനായി ദിവസങ്ങളോളം യാത്ര ചെയ്യേണ്ട ദൂര സംസ്ഥാനങ്ങളിൽ (പലരും കുടുംബസമേതം) ഉണ്ടെന്നും അവർക്ക് ജോലി നഷ്ടപ്പെടുമെന്നും മോദി എന്തുകൊണ്ട് മനസ്സിലാക്കിയില്ല…? അവർക്ക് വേണ്ടി യൂണിയൻ സർക്കാർ എന്ന നിലയിൽ മോദി എന്ത് ചെയ്തു…?അവർക്ക് സുരക്ഷിതമായ താമസസ്ഥലം ഉറപ്പാക്കിയോ..?അവർക്ക് ആഹാരം ഉറപ്പാക്കിയോ…?മോദിക്ക് മാർച്ച് ആദ്യം മുതൽ സമയം ഉണ്ടായിരുന്നല്ലോ.എന്നിട്ടെന്ത് ചെയ്തു…?ജനങ്ങളോട്,പാട്ട കൊട്ടാൻ പറഞ്ഞു, തിരി കത്തിക്കാൻ പറഞ്ഞു.പിന്നെ, കുറേ പൂവും വിതറി.അല്ലാതെന്ത് ചെയ്തു…?

  PM CARE ഉണ്ടാക്കി ആയിരക്കണക്കിന് കോടി രൂപ സ്വരൂപിച്ചു.കോർപ്പറേറ്റുകളുടെ 7.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടവും നികുതി കുടിശ്ശികയും എഴുതിത്തള്ളി.ബാങ്ക് വെട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന രാജ്യദ്രോഹികളെ സഹായിക്കാൻ 68,000 കോടി രൂപ കൊടുത്തു.മ്യൂച്ചൽ ഫണ്ട് വെട്ടിപ്പുകാരെ സഹായിക്കാനായി 50,000 കോടി രൂപ അനുവദിച്ചു.ഇനിയും ഒരു 1000 കൊല്ലക്കാലം കേട് കൂടാതെ നിലനിൽക്കുകയും എല്ലാവിധ സൗകര്യങ്ങളുമുള്ള പാർലമെന്റ് മന്ദിരം ഉള്ളപ്പോൾ മറ്റൊന്ന് പണിയാനായി 1000 കോടി രൂപ അനുവദിച്ചു.2021 നടത്താൻ തീരുമാനിച്ചിട്ടുള്ള ഹരിദ്വാർ കുംഭമേളയ്ക്കായി 3000 കോടി രൂപ അനുവദിച്ചു.

  എന്നാൽ ലോക്ക് ഡൗൺ കാരണം ഒന്നര മാസമായി തൊഴിലില്ലാതെ പട്ടിണിയിൽ കഴിയുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് സ്വദേശത്തേക്കുള്ള ടിക്കറ്റെടുക്കാൻ 500 രൂപ കൊടുക്കില്ല.അവർക്ക് ആഹാരം കൊടുക്കില്ല.എത്രപേർ 200 ഉം 500 ഉം കിലോമീറ്റർ കാൽനടയായി പിഞ്ച് കുഞ്ഞുങ്ങളുമായി പൊരിവെയിലത്ത് ആഹാരം വെള്ളവുമില്ലാതെ കാൽനടയായി യാത്ര നടത്തി…?
  ഒരു 13 വയസ്സുകാരി 120 കിലോമീറ്റർ നടന്ന് കുഴഞ്ഞുവീണ് മരിച്ചു.ഒരു ചെറുപ്പക്കാരൻ 200 കിലോമീറ്റർ നടന്ന് കുഴഞ്ഞുവീണ് മരിച്ചു. 12 പേർ വാഹനമിടിച്ച് മരിച്ചു.കുറേപ്പേർ ആത്മഹത്യ ചെയ്തു.ഇപ്പോഴിതാ റെയിൽവേ ട്രാക്ക് വഴി നടന്ന് തളർന്നു വീണ് കിടന്ന 16 പേർ ട്രെയിൻ കയറി മരിച്ചു.

  24.03.2020-ൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വെറും 476, മരണം വെറും 9. അന്ന് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 93, മരണം ഇല്ല.ഇന്ന് 09.05.2020 ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 55000, മരണം 1800.വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ ആകെ ചെയുന്നത് സംസ്ഥാനങ്ങൾ ക്വാറന്റീൻ ഒരുക്കുന്നത് മാത്രം ഫ്ലൈറ്റ് യാത്രക്ക് നയാപൈസ സർക്കാരിന് മുടക്കില്ല .ഇത് രോഗം ഇത്രക്കും പകരും മുൻപായിരുന്നുവെങ്കിൽ ഡസൻ കണക്കിന് ഇന്ത്യക്കാർ പ്രത്യേകിച്ചു മലയാളികൾ ചികിത്സ കിട്ടാതെ മരിക്കില്ലായിരുന്നു .ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്കു സാധാരണക്കാരന് ക്വാറന്റൈൻ വ്യവസ്ഥ പാലിച്ചും സോഷ്യൽ ഡിസ്റ്ൻസിങ് പാലിച്ചും തന്നെ ട്രെയിനും ബസും കൊടുത്തിരുന്നുവങ്കിൽ കൊടും യാതനകളും 16 പേരുടെ ട്രെയിൻ ദുരന്തവും ഒഴിവാക്കാമായിരുന്നില്ലേ ഡിമോണിറ്ററിസഷൻ പോലെ എല്ലാം സർജിക്കൽ സ്‌ട്രൈക്കും യുദ്ധവും ആകുന്ന മോദിയിൽ നിന്നും കൂടുതൽ മണ്ടത്തരങ്ങൾ അല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ട എല്ലാവരും സ്വരക്ഷക്കു വീട്ടിൽ ഇരിക്കുക .
  🙏🙏🙏🙏🙏🙏🙏🙏🙏🙏🙏