മനുഷ്യസ്നേഹിയായ വ്യവസായി എന്ന് തന്നെ വിശേഷിപ്പിക്കണം രത്തൻ ടാറ്റയെ

38

ജോജി ഉള്ളന്നൂർ

മനുഷ്യ സ്നേഹിയായ വ്യവസായി എന്ന് തന്നെ വിശേഷിപ്പിക്കണം രത്തൻ ടാറ്റയെ

രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ. രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻ ടാറ്റ 83-ാം വയസിൽ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ജീവനക്കാരൻ കഴിഞ്ഞ രണ്ടു വർഷമായി രോഗബാധിതനായി വീട്ടിലാണെന്ന് അറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻടാറ്റ തീരുമാനിക്കുകയായിരുന്നു.

Ratan Tata travels to Pune to meet ailing former employee, wins praise from  netizens | Trending News,The Indian Expressരത്തൻ ടാറ്റ പൂനെയിലെത്തി തന്റെ ജീവനക്കാരനുമായി സംസാരിക്കുന്നതിന്റെ ചിത്രമാണ് യോഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ”രണ്ടുവർഷമായി രോഗബാധിതനായ തന്റെ മുൻ ജീവനക്കാരനെ കാണാൻ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാർ. മാധ്യമങ്ങളും ഇല്ല, സൂരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്നേഹം മാത്രം. പണം എല്ലാം അല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെ വണങ്ങുന്നു… സർ !! ബഹുമാനപൂർവ്വം ഞാൻ തല കുനിക്കുന്നു ”- യോഗേഷ് ദേശായി പോസ്റ്റിൽ പറഞ്ഞു.തൊഴിലാളികളെ വെറും യന്ത്രങ്ങളായ് ‘കാണുന്ന ഇന്നിന്റെ കോർപ്പറേറ്റ് ലോകത്ത് രത്തൻ ടാറ്റ ഒരു വിസ്മയമാണ് , ഒരു ഇതിഹാസമാണ് .