എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല, സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കില്ല

302

ജോജി ഉള്ളന്നൂർ

സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂടുകൾ വൈറൽ ആകാറുണ്ട്. പലതും പല ആശയങ്ങൾ ഉൾപ്പെട്ടതാണ്.ആളുകളെ ആകർഷിക്കാൻ ഏതറ്റം വരെ പോകാൻ മടിക്കാറില്ല ഇന്നത്തെ സമൂഹം. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫോട്ടോഷൂട്ട്‌ ആണ്.ഈ ഫോട്ടോസ് ഒരുപാട് നെഗറ്റീവ് കമ്മെന്റുകൾക്കും വഴി വെച്ചു.വെഡ്ഡിംഗ് സ്‌റ്റോറിസ് ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങൾ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.ഏതായാലും ഫോട്ടോസ് ഇതിനോടകം വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ്ഷൂട്ട്‌ ആയിരുന്നു ഇത്.വാഗമണിലാണ് ഫോട്ടോഷൂട്ട്‌ എടുത്തിരിക്കുന്നത്. എന്തെങ്കിലും വ്യത്യസ്‌തമായ ഫോട്ടോഷോട്ട് ആകണമെന്ന ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നു. അത് സുഹൃത്തായ അഖിൽ കാർത്തികേയനെ അറിയിച്ചു. അതേതുടർന്നാണ് എങ്ങനെയൊരു ഫോട്ടോസ് ഉണ്ടായത്.സോഷ്യൽ മീഡിയയിൽ വന്ന നെഗറ്റീവ് കമ്മെന്റിനെയും തങ്ങളുടെ നിലപാടും വ്യക്തമാക്കുകയാണ് ഋഷി കാർത്തിക്. എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കില്ല.ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് ഞങ്ങൾ പുതപ്പ് മൂടിയെക്കുന്നത്.പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം. സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം.

പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല. അതു ചെയ്യുന്നവർ ഒരു കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരം. സ്ത്രീയുടെ ശരീരഭാഗം കാണുമ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്.സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്നമാണിത്. അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാൽ പ്രശ്നം തീർന്നു. ഇഷ്ടമായില്ലെങ്കിൽ സ്ക്രോള്‍ ചെയ്തു പോയാൽ പോരെ. ഇനി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോ.