വിജയപ്പാ, അച്ഛനെ പോലെ വന്നവഴി മറക്കല്ലേ

326

ജോജി ഉള്ളന്നൂർ

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്.

മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് വ്യക്തമാക്കി.അഹങ്കാരത്തിന് കൈയ്യും കാലും വച്ച ദാസ പ്പന്റെ മോൻ വിജയപ്പാ
ടോയ്😂😂😂😂20 വര്‍ഷമായില്ലേ മലയാളത്തിൽ പാടാൻ തുടങ്ങിയിട്ട്..? മൂന്ന് തവണ സംസ്ഥാന അവാർഡ് വാങ്ങിച്ച്, അപ്പൊഴൊന്നും ഇതു തോന്നിയില്ലേ വിജയപ്പാ..? താങ്കളുടെ പേരിന്റെ വാലറ്റത്തുള്ള പിതാവിന്റെ പേരാണ് താങ്കളെയും ഒരു അറിയപ്പെടുന്ന ഗായകനാക്കിയത്.😂😂

കൽപ്പണിക്കാരന്റെ മകനെ കൽപ്പണി പഠിപ്പിക്കുന്ന പോലെയും മരപണിക്കാരന്റെ മകനെ മരപണി പഠിപ്പിക്കുന്ന പോലെയുള്ള ഫീലായേ തോന്നിയിട്ടുള്ളു .😃😃🙋‍♂🙋‍♂ താങ്കളെക്കാൾ മികച്ച വെറൈറ്റി ശബ്ദമുള്ളവർ ഇന്നും സിനിമയിൽ ഒരു പാട്ട് കിട്ടാൻ വേണ്ടി ആരുടെയൊക്കെ കാലു പിടിക്കുന്നുണ്ട് എന്ന് അറിയാമോ..?AR റഹ്മാൻ എന്ന സംഗീത സംവിധായകനാണ് ഇന്ത്യൻ സംഗീതത്തിൽ മുൻ തലമുറ പാട്ടുകാർ പാടിയലേ ശരിയാകത്തൊള്ളു എന്ന മുൻവിധി എടുത്തുകളഞ്ഞ് പുതിയ ശബ്ദങ്ങൾ പരീക്ഷിച്ച് ഇന്ത്യയിൽ മാതൃക കാട്ടിയത്. AR റഹ്മാന്റെ പരീക്ഷണം സമ്പൂർണ്ണ വിജയമായിരിന്നു എന്ന് റോജ എന്ന ആദ്യ ചിത്രത്തിൽ തന്നെ തെളിയിച്ചു.
കൊച്ചികാരിയായ #മിന്മിനിക്ക് ലഭിച്ചത് ദേശീയഅവാർഡ് ആയിരിന്നു. പിന്നീട് ഇങ്ങോട്ട്, ഇപ്പൊ വരെ റഹ്മാൻ ഗാനങ്ങളിൽ പുതുമുഖ ഗായകർക്ക് അവസരങ്ങൾ കൊടുത്തു കൊണ്ടിരിക്കുകയാണ്.

താങ്കൾ പാടില്ല എന്ന് പറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. രാവിലെ സൂര്യൻ ഉദിക്കുകയും വൈകിട്ട് അസ്തമിക്കുകയും ചെയ്യും.കേരളത്തിലെ കള്ളുഷാപ്പുകളിൽ നല്ല അസ്സലായി കൊട്ടിപ്പാടുന്ന അഡാർ ആൺപിള്ളാരെ ലൈവിൽ പലവട്ടം കണ്ട ആ നമ്മളോടോ ബാലാ…നിന്റെ ഈ ഭീഷണി അത് നീ എട്ടായി മടക്കി ട്രൗസറിന്റെ പോക്കറ്റിൽ വച്ചോ
ചക്കര വാവേ, നീ ഒന്ന് മനസ്സിലാക്കണം അക്ഷരങ്ങൾ കൂട്ടിവായിച്ച് പഠിച്ച്, ആ മലയാളം വരികളായ് പല എഴുത്തുകാർ തല പുകച്ച് എഴുതി കൊടുത്തത് നല്ല സംഗീതസംവിധായർ ചിട്ടപ്പെടുത്തിയത് പാട്ടായ് പാടിയാണ് താങ്കളുടെ പിതാവ് വളർന്നത് എന്ന് ഓർമ്മ വേണം.അതു കഴിഞ്ഞാണ് പാട്ട് കേട്ട് അന്യഭാഷകളിലേക്ക് പാടാൻ വിളിക്കുന്നത്.ആ മലയാളം പാടിയാണ് താങ്കളും വളർന്നത്.
വന്ന വഴി മറക്കരുത് തന്തയേപ്പോലെ.