ദിവ്യാ പി ജോണിന് നീതി കിട്ടുമോ ?

52

ജോജി ഉള്ളന്നൂർ

പെൺകുട്ടികളെ യേശുവിനെ കൊണ്ട് കല്ലാണം കഴിപ്പിക്കാൻ മഠത്തിലയക്കുന്ന രക്ഷിതാക്കൾ എന്ന ശവങ്ങൾക്ക് സമർപ്പിക്കുന്നു .വളർത്താൻ കഴിയില്ലങ്കിൽ ഉണ്ടാക്കാൻ പോകരുത് .കുഞ്ഞു പ്രായത്തിൽ പതിനഞ്ച് വയസിൽ താഴെ പ്രായത്തിൽ പ്രലോഭനങ്ങളും, സ്വർഗ്ഗതുല്യമായ ജീവിതവും വാഗ്ദാനം ചെയ്ത് , പറഞ്ഞ് ചതിയിൽ പെടുത്തി മഠം എന്ന കാരാഗ്രഹത്തിലാക്കുന്നു.അതിന് പൂർണ്ണ പിന്തുണ രക്ഷിതാക്കളും നൽകുന്നു.ജീവിക്കാൻ, ഒത്തു പോവാൻ ഒരു മാർഗ്ഗവും ഇല്ലതാകുമ്പോളാണ് അവസാന മാർഗ്ഗമായി മരിക്കാൻ തീരുമാനിക്കുന്നത്, കുഞ്ഞു പ്രായത്തിൽ വീടും – നാടും നിങ്ങളെ വിശ്വസിച്ച് ഉപേക്ഷിച്ചവർ ആണന്നോർക്കണം – അവരെയാണ് സഭ നേതൃത്വം പീഢനങ്ങൾ ക്രമേണ വർധിപ്പിച്ച് നരകതുല്ലമാക്കുന്നതും – മരണത്തിലെക്ക് തള്ളിയിടുന്നതും ദൈവം വിളിക്കുന്നു. ഇത് കേൾക്കേണ്ട താമസം.മoത്തിലേക്ക് ചാടി പുറപ്പെടുന്ന പെൺകുട്ടികളും അതിന് സമ്മതം മൂളുന്ന മാതാപിതാക്കളും ഒന്നോർത്താൽ നന്ന്.നിങ്ങൾ പെൺകുട്ടികളെ വലിയ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലേക്ക് അടിമവേലക്കാണ് പറഞ്ഞയക്കുന്നത്.

പളാ പളാ മിന്നുന്ന കുപ്പായത്തിന്റെ പ്രഭാവലയത്തിൽ അഭിരമിച്ച് സ്നേഹത്തിൽ പൊതിയുന്ന പുഞ്ചിരിയിൽ മയങ്ങി വീണ് അവർക്കിടയിലേക്ക് നടന്ന് കയറുമ്പോൾ തുടങ്ങുന്ന പ്രാർത്ഥന എന്ന ആത്മീയപീoനം പതുക്കെ അതിന്റെ ഭാവങ്ങളത്രയും മാറി അടിമത്വം എന്ന പരിണാമത്തിലെത്തുന്നു. ആവൃതിക്കുള്ളിലെ രാക്ഷസിമാരുടെ ദ്രംഷ്ടകളുടെ മൂർച്ച പതുക്കെ ഈ പെൺകുട്ടികളുടെ മേൽ പ്രയോഗിച്ചു തുടങ്ങും.എതിർപ്പിന്റെ ഒരു നേരിയ ശബ്ദം പോലും പുറപ്പെടുവിച്ച് പോയാൽ, അനുസരണം, ദാരിദ്രം, ബ്രഹ്മചര്യം എന്നീ ചങ്ങലകളുടെ പിൻബലത്താൽ ക്രൂരമായ ശിക്ഷാ നടപടികൾക്ക് വിധേയപെടണം.ദാരിദ്രവ്രതത്തിന്റെ ചുവട് പിടിച്ച് ആഹാരം നിഷേദിക്കൽ, അനുസരണവ്രതത്തിൽ ലംഘനത്തിന് മണിക്കൂറുകളോളം ചരൽ കല്ലിൽ നിർത്തിയും, പട്ടിണിക്കിട്ടും,കഠിനജോലികൾ ചെയ്യിച്ചുമൊക്കെയുള്ള വിവിധ ശിക്ഷാ നടപടികൾ,

സീനിയർ സിസ്റ്റർമാർക്ക് അവരുടെ ഇംഗിതങ്ങൾക്കനുസരിച്ച് ഉപയോഗപെടുത്തൽ, മൂന്നാമത്തെ വ്രതമായ ബ്രഹ്മചര്യം അത്ര നിർബന്ധമില്ല എന്നത് അലിഖിത നിയമാണ്.അത് പക്ഷെ പെട്ടന്നു അടിച്ചേൽപ്പിക്കില്ല കൗൺസിംഗ് എന്ന സംബ്രദായത്തിലൂടെ ബ്രയിൻവാഷ് ചെയ്ത് തയ്യാറാക്കി എടുത്തതിന് ശേഷം അതിന് പ്രത്യേക പുരുഷവൈദിക ട്യൂട്ടർമാർ പുറത്ത് നിന്ന് വരും ഒരുതരം ഹണി ട്രാപ്പിംഗ്. മനുഷ്യത്വരഹിതമായ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുള്ള ഈ ഈശ്വരാന്യോക്ഷണം. അതീവ രഹസ്യമായും, കാനോൻ നിയമം എന്ന കാലഹരണപെട്ട സംഹിതകളുടെ പിൻബലത്തിലുമാണ്.ഈ ജനാധിപത്യരാജ്യത്തിന്റെ ഭരണ സംവിധാനത്തിലെസിവിൾ, ക്രിമിനൽ നിയമങ്ങൾ തങ്ങളെ ഒന്നു ചെയ്യാൻ സാധിക്കില്ല എന്ന അഹംഭാവംമാണ് ഇരുടെ ആയുധം.
അടിച്ചമർത്തി പരുവമാക്കിയെടുത്ത (ഉടുപ്പിട്ട് വ്രതവാഗ്നാനം)പെൺകുട്ടികൾ ഒരു തരം നിസ്സംഗഭാവത്തിൽ ജീവിതം തള്ളിനീക്കാൻ വിധിക്കപെട്ട് കഴിഞ്ഞിരിക്കും.മത ഹിപ്പ് നോട്ടിസം ചെയ്ത് ഉറക്കി, ഒരു തരം യന്ത്രപാവകളാക്കിയ മനുഷ്യ ജൻമങ്ങൾ. ഇനി ഇതിൽ വളരെ കുറച്ചു മാത്രം പെൺകുട്ടികൾ സ്വയം ബോധത്താൽ ചിന്തിച്ച് പ്രവർത്തിച്ചാൽ.. അവരുടെ മേൽ വീഴുന്ന നോട്ടങ്ങൾക്ക് ഒരു തരം മൂർച്ചയും, മുരൾച്ചയും ആയിരിക്കും.പതുക്കെ അവരെ ഒറ്റപെടുത്തി ഒതുക്കി മൂലക്കിരുത്താനുള്ള ശ്രമം. എന്നിട്ടും നിന്നില്ലെങ്കിൽ അച്ചനെ കൊണ്ടൊരു തലക്ക് പിടുത്തം ( പിടുത്തം തലക്ക്തന്നെയാൽ ആ കൊച്ചിന്റെ ഭാഗ്യം) പിന്നേയും കുതിച്ചാൽ ഭീക്ഷണിയുടെ സ്വരത്തിൽ ഉപദേശം.

എന്നിട്ടും നിന്നില്ലെങ്കിൽ “നിനക്ക് തീറ്റ കുത്തിന്റെ സൂക്കേടാ ” എന്ന ആത്മീയ വിശേഷണം ചാർത്തി മാനസിക പീoനം, പൂർവ്വാദികം ശക്തിയോടെ പുനരാരംഭിക്കും.അതിലും തകർന്ന് പോകാത്തവരെ പുരഷബന്ധം ആരോപിച്ച് കീഴ്പെടുത്താൻ ശ്രമം, ഇതിനെ ഒക്കെ പ്രതിരോധിച്ച് സംയമനം പാലിച്ച് മുന്നോട്ട് നീങ്ങിയാൽ നിർബന്ധിത മെഡിസിന്റെ പ്രയോഗത്താൻ രോഗിയാക്കി തീർക്കൽ.
എന്നിട്ട് പുറത്തേക്ക് വലിച്ചെറിയും. അതിൽ പെടാതെ രക്ഷപെട്ട് വിരളമായി പുറത്തേക്കിറങ്ങി രക്ഷപെടുന്നവരുമുണ്ട് അപ്പോഴേക്ക് ഒരു ജോലി കിട്ടാനുള്ള പ്രായം അതിക്രമിച്ചിരിക്കും. അല്ലെങ്കിൽ മാനസികനില തകർത്ത് കളഞ്ഞിരിക്കും. ചുരുക്കം ചിലരെ കൊന്ന് കളഞ്ഞ പാരമ്പര്യവും ഉണ്ടിവർക്ക്.എതിരെ ശബ്ദിക്കാൻ നാവുയർത്താൻ പറ്റാത്ത വിധം മതത്തിന്റെ വേലി കെട്ടിൽ ചങ്ങലക്കിട്ട് മാതാപിതാക്കളേയും, ബന്ധുക്കളേയും തളക്കുകയാണ് പതിവ്.വിശ്വാസികളെ പറത്ത് തെറ്റ് ധരിപ്പിപ്പിച്ച് ആ കുടുംബത്തിനെ ഒറ്റപ്പെടുത്തും അങ്ങനെ ഒരു കുടുബത്തെ കൂടി സഭ വിശ്വസത്തിന്റെ പേരിൽ ജീവനോടെ കുഴിച്ചിടും.ഇനി ഈ നെറികേടിനെതിരെ കരുണാർദ്രമായ കത്തോലിക്കാ സഭയുടെ പരമപീഠത്തിൽ പരാധി ബോധിപ്പിച്ചാൽ വളഞ്ഞിട്ട് ആ കുടുംബത്തെ ആക്രമിച്ച് നിലംപരിശാക്കും . പ്രതികരിക്കുന്ന പൊതുജനങ്ങളെഭ്രാന്തരും നിരീശ്വരവാദികളും ആക്കിക്കളയും ഈ കോർപ്പറേറ്റ് ശ്രുംഖല .പാവം കുട്ടി… മാതാപിതാക്കളുടെ ഭക്തി ഭ്രാന്തിന്റെയോ ദാരിദ്ര്യത്തിൻ്റേയോ ഇരയാവാം! ഇതും ആത്മഹത്യയായി എഴുതി തള്ളുമായിരിക്കും.. ഇത്തരം കേസുകൾ തേച്ചുമായ്ച്ചുകളയാൻ കോടികൾ മുടക്കാൻ വിശ്വാസികൾ കൈനിറയെ പണം കൊടുക്കുന്ന കാലത്തോളം സഭക്ക് ഇതൊക്കെ എന്ത്?!

സഹനശക്തി നേടി കരുത്താർജ്ജിക്കാൻ അഞ്ചു വർഷത്തെ പരിശീലനം സിദ്ധിച്ച ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യ്യുകയോ? ആണെങ്കിൽ പോലും അതിലേക്ക് നയിച്ച നിഗൂഢ കാരണങ്ങൾ എന്തൊക്കെയിരുന്നു? അതൊക്കെ അന്വേഷിക്കേണ്ട ചുമതല സഭക്കില്ലെ..? അതൊന്നും ചോദിക്കരുത്.നേർച്ച കോഴികളാകാൻ വിധിക്കപ്പെട്ട മനുഷ്യജീവനുകൾക്ക് സഭയിൽ പുല്ലുവിലയാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.സഭക്ക് നിരാലംബരായ നിസ്സഹായരായ പാവം പെൺകുട്ടികളുടെ ജീവനുകൾ രക്ഷിക്കാൻ ആവുന്നില്ലെങ്കിൽ മഠങ്ങളിലെ മരണം വിതക്കുന്ന കിണറുകളെങ്കിലും മണ്ണിട്ട് മൂടുക.ദൈവവിളി എന്ന തട്ടിപ്പ് തിരിച്ചറിയാതെ നയിറ്റിയിട്ട കോമാളികളുടെ പുറകെ അച്ചാ എന്ന് വിളിച്ചു ഒലിപ്പിച്ച് നടക്കുന്ന സൈക്കോ മാതാപിതാക്കളുടെ വൃത്തികേട്ട വിധേയത്വം അവസാനിക്കാത്തിടത്തോളം കാലം കന്യാസ്ത്രീകളും കിണറുകളുമായുള്ള ബന്ധം തുടർന്നുകൊണ്ടിരിക്കും.കൊല്ലപ്പെട്ട തിരുവല്ല മoത്തിലെ ദിവ്യാ പി ജോണിന് നീതി കിട്ടുമോ ?

(NB കർത്താവിന്റെ മണവാട്ടി എന്ന കൺസെപ്റ്റ് തികച്ചും ബൈബിൾ വിരുദ്ധമാണ്: മറിച്ച് അത് പെണ്ണുകെട്ടാത്ത അച്ചന്മാർക്ക് വെടിവെയ്ക്കാനുള്ള ഒരു സംവിധാനം മാത്രമാണ്)

Advertisements