മലയാളസിനിമ കണ്ട സ്റ്റൈലിഷ് വില്ലൻ സ്വാമി ഇപ്പോൾ യഥാർത്ഥ സ്വാമിയാണ്

0
358

ജോജി ഉള്ളന്നൂർ

മലയാള സിനിമ കണ്ട എക്കാലത്തേയും സ്റ്റയിലിഷ് വില്ലന്മാരിൽ പ്രഥമഗണനീയനാണ് കമാൽ ഗൗർ അവതരിപ്പിച്ച സ്വാമി എന്ന ജോണിവാക്കിലെ വില്ലൻ: മയക്കുമരുന്നിന്റെയും ഗുണ്ടായിസത്തിന്റെയും പിൻബലത്തിൽ ഒറ്റകാതിൽ കുരിശുമായി ഒരു മണിയടിയുടെ ബി.ജി.എം ആയി അണ്ടർടേക്കറെ Kamal Gaur Filmography, Wiki, Movies, Family. Kamal Gaur Photos ...അനുസ്മരിച്ച് ആ സിനിമയിൽ ഇടയ്ക്ക് ഇടയ്ക്ക് മാസ് എൻട്രി നടത്തിയിരുന്ന കൊടുംവില്ലൻ:
സംവിധായകൻ ജയരാജ് ടിയാനെ യഥാർശ്ചികമായി കണ്ടെത്തിയത് ബാംഗ്ലുരെ ഒരു പബ്ബിൽ വച്ചാണ് അപ്പോൾത്തന്നെ മനസ്സിൽ കുറിച്ചു എന്റെ വില്ലൻ ഇവൻ തന്നെ: വന്നു കണ്ടു അഭിനയിച്ചു .ജോണിവാക്കറും വില്ലനും ബംപർ ഹിറ്റ്

പിന്നെയും ഒരു ചിത്രത്തിൽ അഭിനയിക്കു ജയരാജിന്റെ തന്നെ ഹൈവേയിൽ: ശേഷം സ്വാമി ഒരു സ്വിറ്റ്സർലിൻറുകാരിയുമായി പ്രണയത്തിലായി ശേഷം സ്വിറ്റ്സർലന്റിലേക്ക് പിന്നിട് ലോകം തന്നെ സ്വാമി ചുറ്റുകയായിരുന്നു അതിന് ശേഷം എല്ലാം ഉപേക്ഷിച്ച് സ്വാമി തിരിച്ചു വന്നത് വേറൊരാളായാണ്: കർണ്ണാടകയിലെ ഗോകർണ്ണത്തെ പ്രസിദ്ധമായ ബീച്ചായ നിർവാണയിൽ ഒരു ആശ്രമം കെട്ടി സ്വസ്ഥാനായി കഴിയുകയാണ് ആ സ്വാമി ഇപ്പോൾ :സ്വാമി എത്ര മാറിയാലും ആ പഴയ വില്ലൻ ഇപ്പഴും മനസ്സിൽ നിന്നും മാറില്ല: കാരണം സ്ഥിരം ക്ലീഷേ വില്ലന്മാരിൽ നിന്നും വേറിട്ട അനുഭവം തന്നതു കൊണ്ട് തന്നെ.സ്വാമിക്ക് നല്ലത് വരട്ടെ !