കേരളത്തിൽ മുഴുവൻ മുസ്ലീങ്ങളും മാർക്സിസ്റ്റുകാരുമാണെന്ന കർണാടകയിലെ സംഘികളുടെ വികാരമാണ് ഈ പ്രതികാര നടപടിയായി കലാശിച്ചിരിക്കുന്നത്

80

Joji Varghese 

“കർണാടകയുടെ വഴിതടയലിന് പിന്നിൽ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയമാണുള്ളത്. അതിൽ ഞാനവരെ കുറ്റപ്പെടുത്തുന്നില്ല…”
– കാസർഗോഡ് എംപി ഉണ്ണിത്താൻ

ശരിയാണ്. കുറ്റപ്പെടുത്താൻ അദ്ദേഹത്തിന് ‘പരിമിതി’ ഉണ്ട്. ചർച്ച സംഘടിപ്പിക്കുന്ന ഏഷ്യാനെറ്റിനും ഉണ്ട് ആ പരിമിതി. പക്ഷെ മഞ്ചേശ്വരത്തെ താലൂക്ക് ആശുപത്രിയിൽ രണ്ട് നേഴ്‌സുമാരെ കൂടി നിയമിക്കാത്ത വകയിൽ പിണറായി വിജയനാണ് കാസറഗോഡ് ക്രൈസിസിന്റെ കാരണം എന്നൊക്കെ രീതിയിൽ ചർച്ച പുരോഗിക്കുമ്പോൾ കർനാടകയുടെ ആ ‘സങ്കുചിത’ രാഷ്ട്രീയം ‘കുറ്റപ്പെടുത്താതെ’ വെറുതെ എങ്കിലും ഒന്ന് പറഞ്ഞു പോകാമായിരുന്നു.

കേരളത്തിൽ മുഴുവൻ മുസ്ലീങ്ങളും മാർക്സിസ്റ്റുകാരുമാണെന്ന കർണാടകാതിർത്തിയിലെ പ്രാദേശിക സംഘികളുടെ നിത്യവികാരമാണ് വീണുകിട്ടിയ അവസരത്തിലെ ഈ പ്രതികാര നടപടിയായി കലാശിച്ചിരിക്കുന്നത്. കേരളാ രെജിസ്ട്രേഷൻ വണ്ടികളോട് അതിർത്തി ചെക്പോസ്റ്റുകളിലേ പോലീസ്കാരുടെയും ഫോറെസ്റ്റ്കാരുടെയും സമീപനം എന്തെന്ന് അനുഭവസ്ഥർക്കറിയാം. പത്തുവർഷത്തോളം ഖൂർഖിന്റെ അതിർത്തിയിൽ ജീവിച്ചു പോന്ന വ്യക്‌തി എന്ന നിലയിൽ അവിടുത്തെ പ്രാദേശിക മനുഷ്യർക്കും ഉദ്യോഗസ്ഥർക്കും മലയാളിയോടുള്ള അസൂയയുടേയും വെറുപ്പിന്റെയും ആഴം വ്യക്തിപരമായും അറിയാം. മലയാളിയെ ദ്രോഹിക്കാനുള്ള ഒരവസരവും അവർ ഒഴിവാക്കില്ല. എത്ര എക്സ്ട്രീം ആയി പൊതുവത്കരിച്ചാലും ആ വെറുപ്പ് ഓരോ വ്യക്തിയിലും അതിനേക്കാൾ ഡീപ്പ് ആണെന്നതാണ് യാഥാർഥ്യം. ‘ടിപ്പു സുൽത്തൻ വന്ന് ഹിന്ദുക്കളെ മുഴുവൻ അറ്റം മുറിച്ച് മാപ്ലമാരാക്കി” എന്നതാണ് സൗത്ത് കന്നഡയുടെ ദേശീയഗാനം തന്നെ. അതിർത്തി മാന്തലാണ് ഫോറെസ്റ്റ്കാരുടെ സ്ഥിരം തൊഴിൽ. ബൈക്കിനും മറ്റും പോകുന്ന ചെറുപ്പക്കാരെ ഫോള്ളോ ചെയ്ത് പെൺകുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുക എന്നതാണ് പോലീസുകാരുടെ പ്രധാനഹോബി. മുമ്പ് ബിജെപി ഭരിച്ച സമയത്ത് അഞ്ചു വർഷത്തോളമാണ് ‘മളയാളിയെ’ പാഠം പഠിപ്പിക്കാൻ വിരാജ്പേട്ട – കൂട്ടുപുഴ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നത്.
മംഗലാപുരം സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു മെഡിക്കൽ ഹബ്ബാണ്. വടക്കേ മലബാറുകാർ വിദഗ്ദ്ധചികിത്‌സയ്ക്ക് കേരളത്തേക്കാൾ ആശ്രയിക്കുന്നത് മംഗ്ളൂരിനെ തന്നെയാണ്. തെക്കു നിന്ന് കാലിയായി വരുന്ന മോർണിംഗ് ട്രെയിനുകൾ കണ്ണൂർ തൊട്ടേ ആള് കേറാൻ തുടങ്ങി കാസർഗോഡ് കഴിയുമ്പോഴേക്കും ഏതാണ്ട് നിറഞ്ഞിരിക്കും. വിദ്യാർത്ഥികളും, ബാക്കി രോഗികളുമാണ്. മിക്കവാറും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവർ. അവരിൽ എല്ലാ മതജാതി മനുഷ്യരുമുണ്ട്. പക്ഷെ സംഘികളുടെ കണ്ണിൽ പർദ്ദയും തൊപ്പിയും മാത്രമേ കാണുന്നുണ്ടാവുകയുള്ളു. അവരെ ഈ തക്കം നോക്കി അങ് കൊന്നുകളയുക എന്നതാണ് ആ വഴിയിൽ കുന്നുകൂട്ടിയിരിക്കുന്ന മണ്ണിന്റെ കർത്തവ്യം.
അല്ലാതെ കോവിഡ് അവർക്കൊരു വിഷയമേ അല്ല. അതിനുള്ള ആരോഗ്യ ജാഗ്രതയും അവർക്കില്ല. യദ്യൂരപ്പയല്ല നരേദ്രമോദി പോലും പ്രാദേശിക ഹിന്ദുത്വ വികാരത്തിന് മുകളിൽ അല്ലെന്ന് ശബരിമലയുടെ അനുഭവം ഉള്ള മലയാളിക്ക് ആരും പറഞ്ഞു തരേണ്ടതില്ലല്ലോ ?

Advertisements