ദില്ലിയിലെ സംഘ് ഭീകരവാദികൾക്കൊപ്പം ‘ഏഷ്യാനെറ്റ് ‘പക്ഷം ചേർന്നത് എങ്ങനെയെന്ന് നോക്കാം

0
166
Joji Varghese
ദില്ലിയിലെ സംഘ് ഭീകരവാദികൾക്കൊപ്പം ‘ഏഷ്യാനെറ്റ് ‘പക്ഷം ചേർന്നത് എങ്ങനെയെന്ന് നോക്കാം;
1)മുസ്ലീങ്ങളെ തിരഞ്ഞു പിടിച്ച് സംഘികൾ ആക്രമിച്ചു കൊണ്ടിരിക്കെ ‘ദില്ലിയിൽ സംഘർഷം’ എന്ന് മാത്രം വാർത്ത കൊടുക്കുന്നു.
2) ഹിന്ദു വീടുകൾക്ക് മുന്നിൽ കാവിക്കൊടി കെട്ടി വെയ്ക്കാൻ നിർദേശിച്ച് ബാക്കിയുള്ളവയ്ക്ക് നേരെ സംഘികൾ തീ കെട്ടി എറിയുമ്പോൾ ‘സീഎഎ വിരുദ്ധരും അനുകൂലികളും തമ്മിലാണ് സംഘർഷം’ എന്ന് വാർത്ത പുരോഗമിക്കുന്നു.
3) കൊല്ലപ്പെട്ടവർ മുസ്ലീങ്ങൾ ആണെന്ന കാരണത്താൽ ‘അവരുടെ പേരുകൾ ലഭ്യമല്ല’ എന്ന് നുണ പറയുന്നു.
4)ഇന്ന് രാവിലെ മുതൽ ‘വടക്കു കിഴക്കൻ ദില്ലിയിലാണ് സംഘർഷം’ എന്ന് തുടർച്ചയായി ബ്രെക്കിങ് ന്യൂസ് കൊടുക്കുന്നു.
5) ശേഷം റിപ്പോർട്ടർ ഒരു സഥലത് ചെന്ന് നിന്ന് ‘സംഘർഷബാധിത പ്രദേശം ന്യുനപക്ഷ ഭൂരിപക്ഷ പ്രദേശം’ ആണെന്ന് നിരന്തരം പറയുന്നു .
6) അതുവരെ കർതൃത്വം ഇല്ലാതിരുന്ന സംഘർഷത്തിന് ‘ ആളുകൾ ഹിന്ദു-മുസ്ലിം മതാടിസ്ഥാനത്തിൽ ചേരി തിരിഞ്ഞ് നിൽക്കുകയാണ്’ എന്ന് മേൽവിലാസം കൊടുക്കുന്നു.
7) അക്രമകാരികൾ ആയ സംഘികളെ ഒഴിവാക്കി പ്രാണഭയത്താൽ സംഘടിച്ചു നിൽക്കുന്ന മുസ്ലീങ്ങളുടെ ഒരു സൈഡിൽ പോയി നിന്ന് ക്യാമറ അവരിലേക്ക് ഫോകസ് ചെയ്ത് ‘അവരുടെ അടുത്തെക്ക് എനിക്ക് പോകാൻ കഴിയില്ല’ എന്ന് കള്ളം പറയുന്നു.
8 ) കലാപകാരികൾ ( അതായത് മുസ്ലീങ്ങൾ) സംഘടിച്ചു നിൽക്കുന്നതിനാൽ തങ്ങൾക്കു നിത്യജീവിതം സാധ്യമാവുന്നില്ല എന്ന് അമുസ്ലീങ്ങളായ ‘പൊതുജന’ത്തെ തിരഞ്ഞു പിടിച്ചു അവരുടെ ബൈറ്റ് എടുക്കുന്നു.
9) ശേഷം നേരെ കേന്ദ്രസഹമന്ത്രിയുടെ ‘അക്രമം അടിച്ചമർത്തും’ എന്ന പ്രഖ്യാപനം ലൈവ് കാണിക്കുന്നു.
10) അതോടൊപ്പം തന്നെ അമിത്ഷാ അടിയന്തരമായി ഉന്നതതല യോഗം കൂടുന്നു എന്ന വാർത്ത കൊടുക്കുന്നു.
11) ചുരുക്കത്തിൽ ഏഷ്യാനെറ്റ് മാത്രം കാണുന്ന ഒരാളിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് അവർ ആക്രമണം ആരഭിച്ചുവെന്നും, ഹിന്ദുക്കൾ ഗത്യന്തരമില്ലാതെ പ്രതിരോധിക്കുകയാണെന്നും, ഹിന്ദുക്കളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെടാൻ പോവുകയാണെന്നും ഒരു പ്രതീതി ഉണ്ടാക്കിയെടുക്കുന്നു.
12) അങ്ങനെ ഇനിവരുന്ന ഏത് ദില്ലിവാർത്തകളിലേക്കും മുസ്ലിം ജനവിഭാഗത്തെ പ്രതിരോധത്തിലാക്കിയെടുക്കുകയും, പോലീസും സംഘികളും നടത്താൻ പോകുന്ന അക്രമങ്ങളേ അഡ്വാൻസ് ന്യായീകരിക്കുകയും ചെയ്യുന്നു.
————- ——— ——— ——– ————— —–
ഇടതു വിരുദ്ധതയുടെ പ്രൊപ്പഗാണ്ട അച്ചുകൾ പണിതു തഴമ്പിച്ച കൈവഴക്കങ്ങൾക്ക് ഫാസിസാനുകൂല മാധ്യമപ്രവർത്തനത്തിന്റെ ക്‌ളാസിക് രീതികൾ പൂ പറിക്കും പോലെ ലളിതമാണ്.