എത്രയെത്ര മനുഷ്യരെ ഇവർ ഇതുപോലെ അർഹതപ്പെട്ട ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടാവും?

149
Joji Varghese
സെൻകുമാറിന്റെ കാര്യത്തിൽ തനിക്കു തെറ്റുപറ്റി എന്ന ചെന്നിത്തലയുടെ പ്രസ്താവനയിൽ സെൻകുമാറിന്റെ കാര്യത്തിൽ പിണറായി വിജയന് പറ്റിയത് മുഴുവനും ശരി ആയിരുന്നു എന്നൊരു അഡീഷണൽ കുറ്റസമ്മതം കൂടിയുണ്ട്. അപ്പേരിൽ അരങ്ങേറിയ പിണറായിവധം ആട്ടക്കഥകളോടുള്ള ക്ഷമാപണവും ഉണ്ട്.
കോൺഗ്രസ് ആണെന്ന് കരുതി സംഘിയെ പിടിച്ചു ഡിജിപി ആക്കിയ രാഷ്ട്രീയ അബദ്ധത്തിന്റെ കാര്യമാണ് അയാൾ ഏറ്റുപറഞ്ഞതായി നമ്മൾ ചർച്ച ചെയ്യുന്നതെങ്കിലും, ചെന്നിത്തലയുടെ കൺഫെഷനിൽ വേറൊരു ഡയമെൻഷൻ നീതി നിഷേധത്തിന്റെ കഥയും പുറത്തു വരുന്നുണ്ട്.
” മഹേഷ്‌ കുമാർ സിംഗ്ല എന്ന ആളായിരുന്നു സെൻകുമാറിന്റെ സ്ഥാനത്തു ഡീജിപി ആകേണ്ടത്. മലയാളി എന്നൊരു പരിഗണന വെച്ചാണ് സെൻകുമാറിന്റെ നിയമിച്ചത്” -ചെന്നിത്തല
എന്തൊരു കടുത്ത പ്രാദേശികതാ വാദമാണിത്? എത്ര നഗ്‌നമായ സ്വജനപക്ഷപാതമാണ്? കേരളാ കേഡറിലെ ഉദ്യോഗസ്ഥർക്കിടയിൽ ‘മലയാളി’ എന്ന അധികപരിഗണന നിയമവിധേയം ആണോ?
ശരിക്കും തന്റെ ആളെ സ്ഥാനത്തിരുത്താൻ മെറിറ്റും കീഴ്‌വഴക്കവും അട്ടിമറിക്കുകയല്ലേ അയാൾ ചെയ്തത്?
മഹേഷ്‌കുമാർ സിംഗ്ല എന്ന മനുഷ്യൻ ജീവിച്ചിരിപ്പുണ്ടോ? അയാൾ ഈ പ്രസ്താവന കേട്ടിരിക്കുമോ? എത്രയെത്ര മനുഷ്യരെ ഇവർ ഇതുപോലെ അർഹതപ്പെട്ട ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടാവും? ശബ്ദം ഉണ്ടാക്കാനും ശ്രദ്ധ ക്ഷണിക്കാനും കഴിവില്ലാത്ത എത്രയോ പാവം മനുഷ്യരെ?!