ഹിറ്റ്‌ലറെയും അവന്റെ ജൂതവിരുദ്ധ തത്വങ്ങളെയും അന്ധമായി പിന്തുടരുന്ന ജർമ്മൻക്കാരനായ ഒരു ആൺകുട്ടിയാണ് ജോജു. അവന്റെ അമ്മ ഒരു ജൂത പെൺകുട്ടിയെ ഒളിപ്പിച്ചിരിക്കുന്നതായി അയാൾ കണ്ടെത്തുന്നു.അവൻ അവളെ കൊല്ലാൻ ചിലപ്പോഴൊക്കെ ശ്രമിക്കുന്നു, പക്ഷേ അവനതു കഴിയുന്നില്ല. അവൻ അവളുടെ സാഹചര്യം പതുക്കെ മനസ്സിലാക്കുകയും അവളുമായി ദൃഡമായ വൈകാരിക ബന്ധത്തിൽ ആവുകയും ചെയ്യുന്നു.

കുട്ടികളെ യുദ്ധം എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചാണ് സ്‌ക്രിപ്റ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 10 വയസ്സുള്ള കുട്ടികളോട് എപ്പോഴും കത്തിയും, തോക്കും ഗ്രനേഡും കൈവശം വയ്ക്കാൻ ആവശ്യപ്പെടുന്നു. ജോജോ യുടെ ഭാവനയിലെ ഹിറ്റ്‌ലർ 10 വയസ്സുള്ള ജോജോയ്ക്ക് സിഗരറ്റ് പോലും നൽകുന്നു. നിയമങ്ങളൊന്നും ലംഘിക്കരുതെന്ന് ഉപദേശിക്കുന്ന ഹിറ്റ്‌ലറുടെ ഭാവനാസമ്പന്നമായ കഥാപാത്രത്തെ ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

അവസാനം, ജോ ജോ അയാളെ ജനലിൽ കൂടി തള്ളി ഇടുന്നത് വഴി മനുഷ്യത്വമാണ് മറ്റു എന്തിനേക്കാൾ കൂടുതൽ പ്രധാനമെന്ന് പ്രസ്താവിക്കപെടുന്നു.’റോമൻ ഗ്രിഫിൻ ഡേവിസ് ‘ എന്ന പയ്യൻ ജോജോ എന്ന കഥാപാത്രത്തെ അതി ഗംഭീരമാക്കി.അവൻ ഭയപ്പെടുന്ന രംഗങ്ങൾ തൂങ്ങി ആടുന്ന അമ്മയുടെ ശരീരം കെട്ടിപ്പിടിക്കുന്ന രംഗം,പെൺകുട്ടിയോടും അവന്റ സുഹൃത്തിനോടും ഇടപഴകുന്ന രംഗങ്ങൾ എല്ലാം കാണാൻ ഭയങ്കര രസകരമായിരുന്നു..മികച്ച സിനിമ അനുഭവം ❤️ കാണാത്തവർ തീർച്ചയായും കാണുക ❤️

(ഏറ്റവും നല്ല അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന്റെ പൊൻതിളക്കവുമായി ജോജോ റാബിറ്റ്. നാസി പശ്ചാത്തലത്തിലൂടെ 10 വയസ്സുകാരനായ ജോജോ എന്ന കുട്ടിയുടെ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്. ഹിറ്റ്ലറിന്റെ സേവകൻ ആവണം എന്നാണ് നാസി ഭക്തൻ ആയ ജോജോയുടെ ആഗ്രഹം. തന്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചാണ് അവന്റെ ജീവിതം. ആര്യന്മാരുടെ രക്തം ആണ് തന്റെ ഉള്ളിൽ ഉള്ളത് എന്ന് അഭിമാനത്തോടെ പറയുന്ന അവൻ മറ്റെല്ലാ നാസികളെ പോലെയും ജൂതന്മാരെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ പ്രതിജ്ഞ എടുത്തവനാണ്. എന്നാൽ ഒരു ദിവസം കൊണ്ട് അവന്റെ ജീവിതം കീഴ്‌മേൽ മറിയുകയാണ്. അവന്റെ ജീവിതത്തിലെ പിന്നീടുള്ള മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്.)

Leave a Reply
You May Also Like

ബീസ്റ്റിന്റെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും തമിഴ്‌നാട് മിൽക്ക് ഫെഡറേഷനും

ഇസ്ലാം മതവിശ്വാസികളെ ഭീകരന്മാരായി ചിത്രീകരിച്ചതുകൊണ്ടു ബീസ്റ്റിന്റെ പ്രദർശനം തമിഴ്‌നാട്ടിൽ തടയണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്. ഇക്കാര്യം…

‘അതാരാ കാളിയുടെ കൂടെ?’ … ‘ആ പെൺകുട്ടി ആരാ’ ?

തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബചിത്രം ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് . കാളിദാസ് ജയറാമിനൊപ്പമുള്ള പെൺകുട്ടി ആരെന്നു അറിയാതെ…

ആരും ആരെയും ചതിച്ചിട്ടില്ല, നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ ?

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേര് വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. നേരത്തെ വിവാഹിതനും രണ്ട്…

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെല്‍വൻ’ ഇന്നലെ ലോകമെമ്പാടും റിലീസ് ചെയ്തിരുന്നു. ചിത്രം മികച്ച കളക്ഷനാണ്…