കമൽഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിൽ പ്രധാന റോളിൽ ജോജു ജോർജും

ഓരോ അപ്ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമാകുന്ന മണിരത്‌നം – കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് മലയാളികൾക്ക് സന്തോഷം നൽകുന്ന ഒന്നാണ്. മലയാളത്തിൽ നിന്ന് പ്രിയതാരം ദുൽഖർ സൽമാൻ നേരത്തെ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിർമ്മാതാക്കൾ സ്ഥിതീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയതാരവും ഈ പ്രോജക്റ്റിന്റെ ഭാഗമാണെന്നു ഒഫീഷ്യൽ അപ്ഡേറ്റ് വന്നിരിക്കുകയാണ്. തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണൽ അവാർഡും, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം ജോജു ജോർജും തഗ് ലൈഫിലെ ഒരു പ്രധാന റോളിൽ എത്തുന്നു.

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പം ദുൽഖർ സൽമാൻ, ജോജു ജോർജ്, ജയം രവി, ഗൗതം കാർത്തിക് ,തൃഷ തുടങ്ങി വമ്പൻ താരനിര തഗ് ലൈഫിന്റെ മാറ്റ് കൂട്ടുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

തഗ് ലൈഫിൽ കമൽ ഹാസനും മണിരത്നവും ഇസൈപുയൽ എ.ആർ.റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു. തഗ് ലൈഫിന്റെ ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് എന്നിവരാണ്. തഗ് ലൈഫിന്റെ പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; മൂന്നാം ഗാനം ‘ജൂജൂബി’ റിലീസായി

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; മൂന്നാം ഗാനം ‘ജൂജൂബി’ റിലീസായി നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത്…

32 വര്‍ഷങ്ങള്‍ക്കിപ്പുറവും അജയന്‍ പകരക്കാരനില്ലാത്തവനായി വിലസുന്നതത് എന്തുകൊണ്ടാകും ?

Rayemon Roy Mampilly ഏകായായി കിടക്കയില്‍ സ്വപ്നം കണ്ട് കിടക്കുകയാണ്… ഞാന്‍ സൃഷ്ടിച്ചൊരു ലോകത്തിലേക്കാഴ്ന്ന് കൊണ്ട്.…

അമിത് ചക്കാലക്കൽ നായകനാകുന്ന പ്രാവിന്റെ ടീസർ റിലീസായി

അമിത് ചക്കാലക്കൽ നായകനാകുന്ന പ്രാവിന്റെ ടീസർ റിലീസായി അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ്…

ദൈവം പറയുന്നത് കേട്ട് പോൺ സ്റ്റാറായി എന്ന് മുൻ അദ്ധ്യാപിക

ഇന്ന് മിക്ക നടിമാരും തങ്ങളുടെ ശരീരസൗന്ദര്യം പ്രകടിപ്പിക്കുന്നത് സാധാരണമാണ്. പണ്ട് ശരീരഭാഗങ്ങൾ കാണിക്കുന്നതിൽ മാത്രം ഒതുങ്ങിയിരുന്ന…