മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ കേരള സമൂഹത്തെ പിടിച്ചുകുലുക്കിയ ഒരു ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷാ സജയൻ എന്നിവർ പ്രധാന വേഷം ചെയ്ത നായാട്ട് തിയേറ്ററിലും ഒടിടിയിലും ഒരുപോലെ സ്വീകാര്യത നേടിയിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രത്തിന് പാൻ ഇന്ത്യൻ റീച്ച് തന്നെയാണ് ലഭിച്ചത്. ഷാഹി കബീർ ആണ് ചിത്രത്തിന് വേദി രചന നിർവഹിച്ചത് . ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, ഹരികൃഷ്ണൻ എന്നിവരും അഭിനയിച്ചു..മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.ഷിജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിച്ചു . ചിത്രത്തിനുവേണ്ടി വിഷ്ണു വിജയ് ഗാനങ്ങളെഴുതി . അഖിൽ അലക്സ് പശ്ചാത്തല സംഗീതം നിർവഹിച്ചു..മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമായി ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ സംവിധായകൻ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിർമ്മിച്ചത്.
ഇപ്പോഴിതാ നായാട്ടിന് ശേഷം ജോജു ജോർജിനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നു. ഇതിന്റെ സംഗീത സംവിധായകനായ ജേക്സ് ബിജോയ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്.മാർട്ടിൻ പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്നാണ് ജേക്സ് ബിജോയ് പറയുന്നത്. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നും ജേക്സ് ബിജോയ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. ജോജുവിനും മാർട്ടിനുമൊപ്പമുള്ള ഒരു സെൽഫി പങ്ക് വെച്ച് കൊണ്ടാണ് ജേക്സ് ബിജോയ് തന്റെയീ പുതിയ ചിത്രം പ്രഖ്യാപിച്ചത്.