മൊഴിമാറ്റം നടത്തുന്ന സിനിമകൾക്ക് നേരിടേണ്ടി വരുന്ന വലിയ കടമ്പകളിലൊന്നാണ് പാട്ടുകളുടെ പുനരവതരണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
194 VIEWS

Arun Paul Alackal

മൊഴിമാറ്റം നടത്തുന്ന സിനിമകൾക്ക് നേരിടേണ്ടി വരുന്ന വലിയ കടമ്പകളിലൊന്നാണ് സംഭാഷണങ്ങൾ പോലെ അതാത് ഭാഷയിലേക്കുള്ള പാട്ടുകളുടെ പുനരവതരണം. കൊട്ടിഘോഷിച്ച് വലിയ പബ്ലിസിറ്റിയോടെ വരുന്ന സിനിമകൾക്ക് (അതിനെ മൊഴിമാറ്റം നടത്തുന്നവർക്ക്) പോലും പാട്ടുകളെ ഭാഷാമാറ്റം നടത്തുന്നതിൽ അടിതെറ്റാറുണ്ട്, അവയിൽ ചിലതൊക്കെ തീയേറ്ററിൽ വലിയ തമാശയും ആകാറുമുണ്ട്. മലയാളത്തിലെ കാര്യമെടുത്താൽ തെലുങ്കിൽ നിന്നും മലയാളത്തിലേക്ക് മാറ്റി കൊണ്ട് വന്ന ബാഹുബലിയിലെ “ആരിവൻ ആരിവൻ, കല്ലും തൂക്കി പോയിടുന്നോൻ”, “പച്ച തീ നീയെടാ, പിച്ചി പൂ ഞാനെടാ” ഒക്കെ തീയേറ്ററിൽ ചിരിയുടെയും കമന്റുകളുടെയും ഓളത്തിനിടയിൽ ‘കോമഡിപീസുകൾ’ ആയിപ്പോയ ചിലതാണ്.

മറ്റൊരു ഭാഷയിലെ അർത്ഥം അതേ പടി മലയാളീകരിക്കുന്നത് കൊണ്ടാണ് പ്രധാനമായും ഈ പ്രശ്നം സംഭവിച്ചു പോകുന്നത് എന്നു തോന്നിയിട്ടുണ്ട്.”നിനക്കായ് സ്നേഹത്തിൻ മൗനജാലകം തുറന്നു ഞാൻ”, “ഏതോ പ്രിയ രാഗം മൂളി ഞാൻ”, “ചെണ്ടുമല്ലിക പൂവു നീ” തുടങ്ങിയ ഡബ്ബ്ഡ് മെലഡി ഗാനങ്ങൾ മലയാളികൾ നെഞ്ചോടു ചേർത്തവയാണെന്ന് മറക്കുന്നില്ല. എന്നാലും അല്പം ബീറ്സ് കൂടുതലുള്ള ഫാസ്റ്റ് നമ്പേഴ്സ് മലയാളത്തിലേക്ക് മാറ്റുമ്പോൾ ആണ് ഈ താളവും പ്രാസവും വരികളും ഒപ്പിച്ചു കോറം തികയ്ക്കുന്നതിൽ മിക്കപ്പോഴും പിഴവ് പറ്റുന്നതായി തോന്നിയിട്ടുള്ളത്. “ബ്ലോക്ക് പോയല്ലോ ബ്ലോക്ക് പോയല്ലോ, നീ വന്ന് എൻ മനസിൻ ബ്ലോക്ക് പോയല്ലോ” എന്ന് അല്ലു അർജുന്റെ ഡബ്ബ് സിനിമകളിലൂടെ പ്രസിദ്ധനായ ജിസ് ജോയ് തന്നെ തന്റെ സിനിമയിൽ ട്രോളിയത് നാമെല്ലാം ആ meme പലപ്പോഴായി റീ ക്രിയേറ്റ് ചെയ്ത് ആസ്വദിച്ചവരാണ്. ഇപ്പോൾ തീയേറ്ററുകൾ നിറഞ്ഞോടുന്ന RRR ലെ മലയാളം വേർഷൻ ഗാനങ്ങൾ പോലും ശരാശരിക്ക് കുറെ മുകളിൽ നിൽക്കുന്നതായി തോന്നിയില്ല. (അതിലെ ‘ജനനീ, പ്രിയ ഭാരത ജനനീ’ പക്ഷെ, മനോഹരമായി മൊഴിമാറ്റം നടന്ന ഗാനമായിരുന്നു)

ഡബ്ബ് ചെയ്ത തീപ്പൊരി സംഭാഷണങ്ങൾ കൊണ്ടും, മലയാളത്തിൽ ഒരുട്രെൻഡ് സെറ്റ് ചെയ്യുന്നതിലും വിജയിച്ച കെജിഎഫ് 1 ലെ ഗാനങ്ങളുടെ വരികളിലെ മലയാള വിവർത്തനത്തെയും അത് പ്രാസമൊപ്പിച്ചു ഡബ്ബ് ചെയ്തതിലെയും മേന്മ ഇതിന്റെ കൂടെ പറയാമെന്ന് തോന്നി. അതിലെ ‘ധീരാ ധീരാ’ എന്ന ഫീൽ എലിവേറ്റിങ് ഗാനത്തിന്റെയും ‘തന്നാനെ നാനെ’ എന്ന സെന്റിമെന്റൽ ഗാനത്തിന്റെയും ‘സലാം റോക്കി ഭായ്’ എന്ന ഇൻട്രോ ഗാനത്തിന്റെയും ക്വാളിറ്റി തെലുങ്കിൽ നിന്നുമൊക്കെ മലയാളത്തിലേക്ക് എത്തുന്ന ഡബ്ബ്ഡ് പാട്ടുകളുടെ സാധാരണ നിലവാരത്തിനും മുകളിലായിരുന്നു എന്നൊരഭിപ്രായമുണ്ട്. ഒറിജിനൽ വേർഷനിലെ അർത്ഥങ്ങൾ അതേപടി മലയാളത്തിൽ ഒപ്പിക്കുന്നതിനെക്കാൾ മറ്റൊരു ഗാനത്തിന്റെ തന്നെ ഫീലുണ്ടാക്കിയ വരികളും അതിൽ കൃത്യമായി അടുക്കി വച്ചത് പോലെയുള്ള വാക്കുകളുംകെജിഎഫ് ലെ പാട്ടുകളെ ഈയിടെ ഇറങ്ങിയ ഡബ്ഡ് ഫിലിം സോങ്‌സിൽ ൽ വേറിട്ടു നിർത്തുന്നുണ്ട്.

ഐറ്റം ഡാൻസിനായൊരുക്കുന്ന ഗാനങ്ങൾക്കും ഭാഷ മാറുമ്പോൾ വരികളിലെ ഈ cringe feel നന്നായി തോന്നാൻ സാധ്യതയുണ്ടെന്നിരിക്കേ കെജിഎഫിലെ ലെ ‘Jokae’ എന്ന, തമന്ന ഗസ്റ്റ് അപ്പിയറൻസ് നടത്തിയ ഗാനത്തിന്റെ മലയാളം വേർഷനും ഗംഭീരമായി മൊഴിമാറ്റം നടത്തിയതാണെന്നും ഇതോടൊപ്പം കൂട്ടി ചേർക്കാൻ ആഗ്രഹിക്കുന്നു. രസമുള്ള വരികൾ, അയ്യേ എന്നു തോന്നാത്ത ആലാപനം ഒക്കെ ആ പാട്ടിന്റെ ‘Jodi’ എന്ന മലയാള രൂപത്തെ വ്യക്തിപരമായി ഇഷ്ടപ്പെടുത്തുന്നുണ്ട്. ഏത് തരം ഗാനങ്ങൾക്കും പറ്റുന്ന ഭാഷയായ തമിഴിൽ പോലും പ്രസ്തുത ഗാനത്തിന്റെ മൊഴിമാറ്റം ഇത്രയ്ക്ക് രസകരമായി വന്നുവെന്ന് തോന്നിയില്ല.
(തെലുങ്ക് കേട്ട് വന്ന് രസമുള്ള പെപ്പി നമ്പറായി തോന്നിയ Yevadu സിനിമയിലെ ‘അയ്യോ പാപം’ എന്ന പാട്ടിന്റെയൊക്കെ മലയാളം വേർഷൻ ആദ്യത്തെ ഒന്നോ രണ്ടോ വരികൾ കേട്ടപ്പോൾ തന്നെ നിർത്തി വച്ചിരുന്നതാണ്.)

KGF ലെ മേൽപ്പറഞ്ഞ ഗാനത്തിന്റെ കന്നഡ ഒറിജിനൽ വേർഷൻ ലിങ്ക് :

മലയാളം ഡബ്ബ്‌ഡ് വേർഷൻ ലിങ്ക് :

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.