Faisal Ka

Joker (Tamil)

രാജു മുരുഗൻ സംവിധാനം ചെയ്ത് ഗുരു സോമസുന്ദരം, രമ്യ പാണ്ഡ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി വന്ന തമിഴ് പൊളിറ്റിക്കൽ സറ്റയർ ആണു ജോക്കർ എന്ന 2016 ഇറങ്ങിയ ഈ ചിത്രം. സ്വയം രാഷ്ട്രപതി ആയി പ്രഖ്യാപിച്ച് താൻ ജീവിക്കുന്ന നാട്ടിൽ നടക്കുന്ന അനീതികൾക്ക് എതിരെ വ്യത്യസ്തവും ആകർഷകവുമായ സമരങ്ങൾ ചെയ്യുന്ന മാന്നാർ മന്നൻ എന്ന ആളുടെ കഥയാണ് ചിത്രം പറയുന്നതു…മാന്നാർ മന്നൻ എങ്ങിനെ സ്വയം രാഷ്ട്രപതി ആയി പ്രഖ്യാപിച്ച് എന്നു അന്വേഷണം നടക്കുന്നിടത്ത് ആണു ചിത്രം അതിൻ്റെ മർമ ഭാഗത്തേക്ക് കടക്കുന്നത്…

Joker box office collectionനമ്മിൽ പലർക്കും ഇതൊരു വിഷയം ആണോ എന്ന് തോന്നുന്ന ഒരു കാര്യത്തെ മുൻനിർത്തി, നമ്മുടെ സിസ്റ്റത്തിൽ നിലനിൽക്കുന്ന നമുക്ക് എല്ലാവർക്കും പൊതുവിൽ അറിയാവുന്ന എന്നാൽ പൊതുജനം കാര്യം ആയി ചോദ്യം ചെയ്യാനോ പ്രതികരിക്കാനോ തയ്യാറാകാത്ത അഴിമതിയും അതിനെ സഹായിക്കുന്ന ഉദ്യോഗസ്ഥ അനാസ്ഥകളും ഉൾപെടുത്തി ആണു സിനിമ മുൻപോട്ടു പോകുന്നത്. ഉദ്യോഗസ്ഥ തലത്തിൽ മനുഷ്യത്വം എന്നതു പവറും പണവും ഉള്ളവർക്ക് മാത്രം ആയി റിസർവെഡ് ആണു എന്നതു ഒന്നുകൂടി നമ്മളെ ഓർമ്മിക്കുന്ന ഒരു ചിത്രം കൂടി ആണു. ജോക്കർ…

മാന്നാർ മന്നൻ ആയി വരുന്ന ഗുരു സോമസുന്ദരം കഥാപാത്രത്തിൻ്റെ രണ്ടു മാനറിസങ്ങളും ഗംഭീരം ആയി ആണ് അവതരിപ്പിച്ചു ഇരിക്കുന്നത്. അതോട് ഒപ്പം തന്നെ പറയേണ്ടത് ഉണ്ട് സപ്പോർട്ടിങ് കാസ്റ്റ് ആയി വരുന്നവരുടെ പ്രകടനങ്ങളും… ചിത്രത്തിൻറെ സംഗീതവും ചായാഗ്രഹണവും സിനിമയുടെ പ്ലസ് പോയിൻ്റ് ആണു…

നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യുവാൻ പാടില്ലാത്ത ഒരു മികച്ച ചിത്രം തന്നെ ആണ് ജോക്കർ….ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് എന്ന പഴമൊഴി പൊലെ…. മാന്നാർ മന്നൻ്റെ കഥ നമ്മൾ മലയാളികളെ ഓർമ്മിക്കുന്ന ഒരു പേര് കൂടി പറയാതെ ഈ എഴുത്ത് പൂർണ്ണം ആകില്ല….T A രാജേന്ദ്രൻ എന്ന നവാബ് രാജേന്ദ്രൻ്റെ കഥ, താൻ നടത്തിയിരുന്ന നവാബ് എന്ന പത്രത്തിൽ കൊടുത്ത ഒരു അഴിമതി കഥയുടെ പേരിൽ ഭരണകൂടത്താൽ വേട്ടയാടപെടുകയും,അതുമൂലം തുടർന്ന് ആ പ്രസിദ്ധീകരണം നിർത്തേണ്ടി വരികയും ചെയ്യുന്നു അദ്ദേഹത്തിന്.

തുടർന്നു എഴുത്ത് കൊണ്ട് മാത്രം അധികാരവർഗങ്ങൾക്ക് എതിരെ പോരാടാൻ കഴിയില്ല എന്ന തിരിച്ചറിവിൽ കോടതിയിൽ വിശ്വാസം അർപ്പിച്ചു പൊതുതാൽപര്യ വ്യവഹാരങ്ങളിലൂടെ അതിന് മുന്നിട്ടിറങ്ങിയ മനുഷ്യൻ… ജയറാം അഭിനയിച്ച വക്കാലത്ത് നാരായണൻ കുട്ടി എന്ന കഥാപാത്രം ഇദ്ദേഹത്തിൻ്റെ കോടതി വ്യവഹാരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയത് ആണു എന്ന് കേട്ടിട്ടുണ്ട്…

You May Also Like

അവള്‍

വിരസമായ ദിനങ്ങള്‍, ഒന്നും ചെയ്യാനില്ലാത്ത മണിക്കുറുകള്‍ അവള്‍ പറയുനതു പോലെ ചാറ്റ് ചെയ്യുന്നതിനും ശമ്പളം വാങ്ങുന്നവന്‍.…

ഹൃദയത്തിന്റെ കയ്യൊപ്പ്.

എന്തോ പണിയില്‍ തലകുത്തി മറിയുമ്പോള്‍ ഓഫീസ് ഫോണില്‍ പ്രിയയുടെ വിളി വന്നു.. “എടാ.. നീയൊന്നു വന്നെ. ഞാന്‍ ഇവിടെ, ടൗണ്‍ ഹാളിന്റെ മുന്‍പില്‍ വെയ്റ്റ് ചെയ്യുന്നു. വേഗം.” ആ വിളിക്ക് മറുപടിയായി എക്സ്ക്യൂസുകളില്ല. എന്‍റെ സര്‍വ്വത്ര കാര്യങ്ങളും അറിഞ്ഞിട്ടുള്ള വിളിയാണ്.

രസം ചോർന്ന നവരസ !

നെറ്റ്ഫ്ലിക്സിൽ റിലീസ് ആയിരിക്കുന്ന പുതിയ തമിഴ് ആന്തോളജി മൂവിയാണ് ‘നവരസ’. നവരസങ്ങൾ അടിസ്ഥാനമാക്കിയുള്ള 9 ചെറുസിനിമകൾ. ഇഷ്ടപ്പെട്ട ഓർഡറിൽ അവയെക്കുറിച്ച് പറയാം.

അമ്മുത്തായ്

‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്നൊരു ചൊല്ലുണ്ടല്ലോ. എന്നാല്‍, കാപട്യം നിറഞ്ഞ ഈ ജീവിതത്തിലും,പണം കൊടുത്താല്‍ കിട്ടാത്ത ചിലത് ഉണ്ടെന്നു തോന്നുന്നില്ലേ?സംസ്‌ക്കാരം, പാരമ്പര്യം, തറവാടിത്തം, ആത്മാര്‍ത്ഥമായ സ്‌നേഹം മുതലായവയൊക്കെ അതില്‍ പെടും. വര്‍ഷങ്ങളായുള്ള പ്രവാസജീവിതത്തില്‍, വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ പ്രത്യേകിച്ച്, ഈ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ പോയപ്പോള്‍, അമ്മ ഒരിക്കല്‍ പറഞ്ഞു: ‘ആ അമ്മുത്തായ്‌നെ ഒന്നുപോയ് കാണ് ട്ടോ. വയ്യാ തള്ളക്ക്. നെന്നെ എപ്പഴും ചോയ്ക്കും.’