Connect with us

ഒരു കഥ പറയാം, (ജല്ലി) കെട്ടു കഥയല്ല …. സംഭവിച്ചതാണ്..!

മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് . ഏലൂർ ചൗക്കയിലാണ് അന്ന് താമസം.
അന്നീ കവറു പാലിൻറെ ഏർപ്പാടില്ല . പശുക്കളെ വളർത്തുന്ന

 36 total views

Published

on

Jokson John

ഒരു കഥ പറയാം, (ജല്ലി) കെട്ടു കഥയല്ല …. സംഭവിച്ചതാണ്..!

മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് . ഏലൂർ ചൗക്കയിലാണ് അന്ന് താമസം.
അന്നീ കവറു പാലിൻറെ ഏർപ്പാടില്ല . പശുക്കളെ വളർത്തുന്ന വീടുകളിൽ നിന്നാണ് പാലു വാങ്ങൽ.
അന്ത ചേട്ടൻറെ വീട്ടിൽ നിന്നാണ് അക്കാലത്തെ പാൽ സപ്ലൈ . ആന്റണിയായിരിക്കണം അന്തോണിയായതും കാലക്രമേണ ലോപിച്ച് അന്തയായതും . അന്ത ചേട്ടന് അഞ്ചു മക്കളാണെന്നാണ് ഓർമ്മ. അതിൽ ഇളയവരായ ആലീസോ ലാലിയോ ആണ് വീട്ടിൽ പാല് കൊണ്ട് തരുന്നത് . ഏറ്റവും ഇളയവളായ ആലീസിന് ഏതാണ്ട് എൻറെ പ്രായമാണ് .

ഒരു ഞായറാഴ്ച്ച പള്ളിയിൽ നിന്ന് തിരിച്ചു വന്നു കഴിഞ്ഞപ്പോൾ അമ്മച്ചി വിളിച്ചിട്ട് പറഞ്ഞു …
” ആ അന്ത ചേട്ടൻറെ വീട്ടിലെ ഇളയതിന് പനിയാണെന്ന് പറയണ കേട്ട്.മോൻ പോയി ആ പാലൊന്നു വാങ്ങീട്ട് വര്വോ ….?” ഒരു സ്റ്റീൽ മൊന്തയും കയ്യിലേക്ക് വച്ചു തന്നു. കളിക്കാനിറങ്ങാൻ തയ്യാറെടുത്തു നിന്നത് കൊണ്ട് പാതി മനസ്സിലാണ് ഞാനത് വാങ്ങിയത്. പക്ഷെ അതിനേക്കാൾ വേഗത്തിൽ തിരികെ വച്ചിട്ട് ഞാൻ പറഞ്ഞു “അയ്യോ…ഞാനില്ല…അവിടത്തെ പട്ടി കടിക്കും…!”

അന്ന് ഞങ്ങളുടെ കളിസ്ഥലത്തെ പ്രധാന ചർച്ചയായിരുന്നു അന്ത ചേട്ടൻറെ വീട്ടിലെ പട്ടി. ഇപ്പോഴത്തെ കണക്ക് പല ബ്രീഡിലുള്ള നായ്ക്കളൊന്നുമില്ലാത്ത കാലമാണ് . കാണാൻ ചന്തമുള്ള തെരുവ് പട്ടികളെ ചങ്ങലയ്ക്കിട്ട്, വളർത്തു നായ്ക്കളാക്കുന്ന ഏർപ്പാടാണ്. നാട്ടിലെ വലിയ മുതലാളിയായ വറീത്കുട്ടി ചേട്ടന്റെ വീട്ടിൽ മാത്രമാണ് ജർമൻ ഷെപ്പേർഡിനെയും പോമറേനിയനെയുമൊക്ക കണ്ടിട്ടുള്ളത്.
അന്ത ചേട്ടനും ഒരു പട്ടിയെ വളർത്തുന്നുണ്ടായിരുന്നു. തനി നാടൻ…!

പക്ഷെ അവനൊരു കൊച്ചു ഭീകരമായിരുന്നു. പാല് വാങ്ങാൻ വന്ന മൂന്നോ നാലോ പേരെ അവൻ കടിച്ചിട്ടുണ്ട്.പുഴയോടു ചേർന്നുള്ളൊരു വീടാണ് . ചെമ്പരത്തിയും മൈലാഞ്ചി ചെടിയും തെങ്ങും അടക്കാമരങ്ങളും നിറഞ്ഞ പറമ്പിനു നടുവിൽ നാല് വശങ്ങളിലും വാതിലുകളുള്ള ഭംഗിയുള്ള കൊച്ചു വീട്.ശീമക്കൊന്ന നിരയായി വളർന്നൊരു വേലിയും. പക്ഷെ ഈ കൊച്ചു തെമ്മാടിയുടെ വരവോടെ പലർക്കും അതൊരു ഡ്രാക്കുളകോട്ടയായി മാറി. ആ ഓർമ്മയിലാണ് ഞാൻ മൊന്ത തിരികെ വച്ചത്.
” അയ്യോ … അത് പണ്ടാണ്, ഇപ്പ അവരതിനെ അഴിച്ചു വിടാറില്ല…! ” അമ്മച്ചിയുടെ വാക്കുകളിലെ അപാരമായ ആത്മവിശ്വാസത്തിൽ മനസ്സുറപ്പിച്ചു ഞാൻ മൊന്തയെടുത്ത് ഇറങ്ങി.

മൂന്നു നാല് പറമ്പുകളും തോടുമൊക്ക കടന്ന് വേണം ആ വീട്ടിലെത്താൻ. തോടുകളിൽ ചെറിയ തടിപ്പാലങ്ങളുണ്ട്. ഒറ്റ തെങ്ങിൻതടിയാണ് പലതും.പറമ്പുകളെ മുറിച്ച് കമ്പനിപ്പടിയിൽ നിന്ന് ഫെറിയിലേക്കുള്ള റോഡ് പോകുന്നുണ്ട്.റോഡിൽ നിന്ന് അന്ത ചേട്ടന്റെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്നതിന് മുന്നിലായി സ്റ്റീൽ അലമാരകൾ ഉണ്ടാക്കുന്ന ഒരു വർക്ക്ഷോപ്പുണ്ടായിരുന്നു. അവിടത്തെ വെൽഡിങ്ങ് കാണൽ അക്കാലത്തു ഞങ്ങൾ കുട്ടികൾക്ക് വലിയ കൗതുകമായിരുന്നു.വെൽഡിങ് നടക്കുമ്പോൾ തെറിക്കുന്ന കമ്പിത്തിരിയും പൂത്തിരിയുമൊക്ക കുറച്ചു നേരം ആസ്വദിച്ചിട്ട് ഞാൻ നടത്തം തുടർന്നു. പൂത്തിരി കത്തലിന് പിന്നിലെ ടെക്നീക്കിനെ പറ്റിയൊക്കെ ചിന്തിച്ച് വശം കെട്ട് തടിപ്പാലങ്ങൾ താണ്ടി ഒടുവിൽ ഞാൻ അന്ത ചേട്ടന്റെ പറമ്പിലെത്തി.

പുറത്തെങ്ങും ആരെയും കാണുന്നില്ല. പെട്ടെന്ന് ഇടിവാളു പോലെ ഒരു കാഴ്ച്ച കണ്ടു ഞാൻ നടുങ്ങി…!
പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൻ ചുവട്ടിൽ ഒരു ചങ്ങല ചുരുണ്ടു വിശ്രമിക്കുന്നു …! എൻറെ പേടി സ്വപ്നം ആ പറമ്പിലെവിടെയോ സ്വതന്ത്രനായി വിലസുന്നുണ്ട്. പെരുവിരലിൽ നിന്നൊരു തണുപ്പ് ശരീരം നിറയാൻ തുടങ്ങി. പെട്ടെന്ന് ദൂരെ നിന്നൊരു കുര കാതിൽ വീണു. മെല്ലെ തിരിഞ്ഞപ്പോൾ ഞാൻ വന്ന വഴിയിൽ രണ്ടു തോടുകൾക്കപ്പുറം അവൻ ! തന്റെ അനുവാദമില്ലാതെ പറമ്പിൽ പ്രവേശിച്ച ശത്രുവിനെ തറപ്പിച്ചു നോക്കി നിൽക്കയാണ് . കൊച്ചു പള്ളിയിലെ രണ്ടാം കുർബാനയ്ക്ക് മണി മുഴങ്ങി. കപ്പേളയിൽ ദേഹം നിറയെ അമ്പു തറച്ചു നിസ്സഹായനായി ബന്ധിക്കപ്പെട്ട സെബസ്റ്റിയാനോസ് പുണ്യാളൻ ഒരു ഗൂഡ്ഡ സ്മിതത്തോടെ പറഞ്ഞു ” നീ തീർന്നടാ … തീർന്ന് !!”.

Advertisement

രണ്ടാമത്തെ കുരയ്ക്കൊപ്പം അവൻ ശരവേഗത്തിൽ എനിക്കു നേരെ കുതിച്ചു.കാലിലൂടെ പടർന്ന മഞ്ഞു പുറ്റ് ദേഹത്തെ ചുറ്റി തലച്ചോറിനെയും മരവിപ്പിച്ചിരുന്നു. പത്തടി മാത്രം പിന്നിലേക്കോടിയാൽ ആ വീട്ടിൽ കയറി വാതിലടക്കാമെന്ന ചിന്തയും അതോടൊപ്പം ഉറഞ്ഞു പോയി.എൻറെ ചുറ്റുപാട് മുഴുവൻ മങ്ങി , കാഴ്ച്ചയിൽ തടിപ്പാലത്തിലൂടെ പാഞ്ഞടുക്കുന്ന ആ കുട്ടി പിശാചു മാത്രം. ഏതാണ്ട് പത്തു വാര മാത്രം അകലം കാണും…എവിടെ നിന്നോ ഒരു മിന്നൽ പിണർ ശരീരത്തിലൂടെ പാഞ്ഞ് എൻറെ മരവിപ്പിനെ ചിതറിച്ച് അലർച്ചയെപ്പോലും ഭയപ്പെടുത്തുന്ന ഒരു വികൃതശബ്ദം വായിലൂടെ പൊട്ടി വീണു ..!
കാലുകൾ തറയിൽ കൂപ്പു കൈ പോലെ നിരക്കി നീങ്ങി ഒരടി മാത്രം അകൽച്ചയിൽ അവൻ നിന്നു . പിന്നെ പിടഞ്ഞെണീറ്റ് പിന്നിലേക്ക് ചാടി , അമ്പരന്ന് എൻറെ കണ്ണിലേക്ക് നോക്കി സ്തംഭിച്ചു. അന്ത ചേട്ടന്റെ വീടിന്റെ ചുറ്റുമുള്ള നാല് വാതിലിലൂടെയും കുടുംബം ഒന്നാകെ പുറത്തു ചാടി .കൂട്ടത്തിൽ പുതപ്പ് വലിച്ചെറിഞ്ഞു കൊണ്ട് പനി പിടിച്ച ആലീസും.അപ്പോഴും എൻറെ അലർച്ചയുടെ പ്രതിദ്ധ്വനികൾ മറു കരയിൽ തട്ടി തിരിച്ചെത്തിയിരുന്നില്ല.മൂത്ത മകൻ ചാർളിച്ചേട്ടൻ ഓടിവന്ന് എനിക്കും അവനുമിടയിൽ കാവൽ തീർത്തു. പിന്നെ ഉച്ചത്തിൽ ശകാരിച്ചു കൊണ്ട് അവനെ ഓടിച്ചു . പതിയെ തിരിഞ്ഞു നടക്കുമ്പോഴും അവനെന്നെ അതേ അമ്പരപ്പോടെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.

ചാർളിച്ചേട്ടൻ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അന്ത ചേടത്തി ( മിസ്സിസ് അന്തയുടെ നാടൻ വിളിപ്പേരാണ് ) ഒരു ഗ്ലാസ് വെള്ളം എനിക്ക് തന്നു. സംഭവിച്ചതെന്തെന്ന് തിരിച്ചറിയാൻ എനിക്കൽപ്പം സമയം വേണ്ടി വന്നു.വിറയൽ മാറി സ്വബോധം തിരിച്ചു വന്ന നേരം ഞാൻ പൊട്ടിപ്പോയി.കണ്ണുകൾ നിറഞ്ഞു ചാടി .
അന്ത ചേടത്തി അമ്മയെപ്പോലെ ചേർത്തണച്ചിട്ട് പറഞ്ഞു ” മോൻ പേടിക്കണ്ട …അവൻ പാവോണ് …! ഇപ്പ …അങ്ങനാരേം കടിക്കാറില്ല…!”

പാലുമായി തിരിച്ചു പോകുമ്പോൾ പുഴവക്കിലെ തെങ്ങിൽ അവൻ ബന്ധനസ്ഥനായിരുന്നു.
ഇടയ്ക്ക് അതേ അമ്പരപ്പോടെ അവനെന്നെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.അന്തചേടത്തിയുടെ വാക്കുകൾ വീണ്ടും കാതിൽ മുഴങ്ങി. “അവൻ പാവോണ് …!”.
അന്ന് രാത്രി ആലിസിന്റെ പനി മാറി. ഞാൻ മൂന്നു ദിവസം പനി പിടിച്ചു കിടന്നു.
പിന്നീടൊരിക്കലും അന്തചേട്ടന്റെ വീട്ടിലെ പട്ടി ആരെയും കടിച്ചതായി ഞാൻ കേട്ടില്ല.
“പോലീസുകാർക്കെന്താ ഈ വീട്ടി കാര്യം ” എന്ന് പുരികം വളക്കുന്നവരോട്…
ജെല്ലിക്കെട്ട് എന്ന സിനിമ പറഞ്ഞു വക്കുന്നതും ഈ സിംപിൾ ഫിലോസഫിയാണ് .
മനുഷ്യൻ അവൻറെ വികാരങ്ങളുടെ പരകോടിയിൽ -( ഭയം , കാമം . ക്രോധം ,ആകാംക്ഷ, അത്യാഗ്രഹം ,ആഹ്ളാദം…. – ലിസ്റ്റ് അനന്തമാണ് … ! )-ഉന്മാദിയായി മൃഗ തുല്യനാവും എന്ന് …!!
വ്യക്തിപരമായി “അങ്കമാലി” യോ “ഈ മ യൗ ” പോലെയോ ഈ സിനിമ ഇഷ്ടമായില്ലയെന്നതാണ് സത്യം. പക്ഷെ ഒരു സംവിധായകൻ എന്ന നിലയിൽ യാതൊരു കെട്ടുപാടുകളും ഭയപ്പാടുകളുമില്ലാതെ ഇയാൾ കാടുകൾ വിറപ്പിച്ചു പായുകയാണ്. അതിനിടയിൽ മലയാളികളുടെ സിനിമാ സങ്കല്പങ്ങളെയെല്ലാം ഇയാൾ തച്ചു തകർക്കും , ഭയപ്പെടുത്തും, മരവിപ്പിക്കും,അമ്പരപ്പിക്കും …വിസ്മയിപ്പിക്കും. !
ഇനിയും അത്ഭുതങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു ..🤩
പ്രിയ സംവിധായകന് ജന്മദിനാശംസകൾ ❤️🎂

പക്ഷെ ഈ സിനിമ കണ്ടപ്പോഴാണ് മുപ്പതിലേറെ വർഷമായി മനസ്സിലുണ്ടായിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയത് .അന്ന് പാലുമായി തിരികെ പോരുമ്പോൾ തെങ്ങിൻ ചുവട്ടിൽ ചുരുണ്ടു കൂടി പുഴയിലേക്ക് നോട്ടമെറിഞ്ഞു കിടന്നിരുന്ന , നാടിനെ വിറപ്പിച്ച ഭീകരൻറെ മുഖത്ത് കണ്ട അമ്പരപ്പിൻറെയും ഭയത്തിൻറെയും പിറകിലെ ചിന്തയെന്തായിരുന്നെന്ന് ….! അവൻറെ മനസ്സിലെ ചോദ്യമിതായിരുന്നു ….
” ഇതേതു മൃഗം…!!! “

 37 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment22 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement