ഒരു രാജ്യത്തിന് ഇതിലും വലിയൊരു ഗതികേട് വരാനുണ്ടോ ?

126
Joli Joli
രണ്ടായിരത്തി ഇരുപത് മാർച്ചിലാണ് കോവിഡിനെ ഇന്ത്യ മഹാമാരിയായി പ്രഖ്യാപിക്കുന്നത്…
ഈ മഹാമാരിയെ പ്രതിരോധിക്കാൻ ആവശ്യം വേണ്ടത് ഓക്സിജനാണെന്ന് അന്ന് തന്നെ ഇന്ത്യയടക്കമുള്ള ലോകത്തിന് മനസിലായതുമാണ്.നൂറ്റിമുപ്പത് കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ ഈ മഹാമാരി പടർന്നുപിടിച്ചാൽ ആവശ്യത്തിന് ഓക്സിജൻ പ്ലാന്റുകൾ ഇല്ല എന്നത് ഏപ്രിലിൽ നടന്ന അവലോകന യോഗത്തിൽ വിലയിരുത്തിയതുമാണ്. എന്നിട്ടും നാല് മാസം കഴിഞ്ഞ് രണ്ടായിരത്തി ഇരുപത് ഓഗസ്റ്റിലാണ് രാജ്യത്ത് നൂറ്റി അറുപത് പുതിയ പ്ലാന്റുകൾ സ്ഥാപിക്കും എന്ന് മോദി പ്രഖ്യാപിക്കുന്നത്.
ചിലവ് ഇരുന്നൂറ്റി ആറ് കോടി രൂപ. ഇന്ന് രണ്ടായിരത്തി ഇരുപത്തി ഒന്ന് ഏപ്രിൽ അവസാനത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്ന് രാജ്യം ശ്വാസം മുട്ടി പിടയുമ്പോൾ മുൻപ് പ്രഖ്യാപിച്ച പ്ലാന്റുകളിൽ എത്രയെണ്ണം പൂർത്തീകരിച്ചു എന്നറിയുമോ നിങ്ങൾക്ക്….?വെറും മുപ്പത്തൊന്ന് എണ്ണം മാത്രം…
❗️
എന്താ കാരണമെന്നറിയുമോ..?
ആവശ്യത്തിന് ഫണ്ടില്ലത്രേ… ❗️
നൂറ്റി അറുപത് പ്ലാന്റുകൾക്ക് വേണ്ടി വെറും ഇരുന്നൂറ്റി ആറ് കോടി രൂപ മുടക്കാൻ മോദിയുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ലത്രേ… ❗️
വെറും നാല് മാസം കൊണ്ട് പൂർത്തിയാക്കാവുന്നതായിരുന്നു ഈ പ്ലാന്റുകൾ എന്നോർക്കണം… ❗️
ഇനി നോക്കൂ…മോദി കെയറിലേക്ക് ലോകം മൊത്തം സംഭാവനയായി വന്ന തുകയെത്രയാണ് എന്നറിയണ്ടേ…ഏഴായിരത്തി എണ്ണൂറ് കോടി രൂപ…കൂടാതെ രാജ്യത്തിന്റെ ആരോഗ്യ വിഭാഗത്തിന്റെ അടിയന്തിര സഹായ വിഭാഗത്തിലേക്ക് സംഭാവനയായി കിട്ടിയതെത്രയാണെന്ന് അറിയണ്ടേ…
മൂവായിരത്തി ഇരുന്നൂറ്റി നാൽപ്പത് കോടി രൂപ… ഈ മാസം പകുതിവരെ…ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ ഒരു ഗവർമെന്റും നേടിയിട്ടില്ലാത്തത്ര കൊടും നികുതിയാണ് മോദി സർക്കാർ ഇന്ധനവിലയിലൂടെ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ജനങ്ങളെ കൊള്ളയടിച്ച് നേടിയത്..
കൂടാതെ രാജ്യത്ത് ഇനി വിൽക്കാൻ ബാക്കിയൊന്നുമില്ല താനും…എന്നിട്ടും നൂറ്റമ്പത് ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാൻ വെറും ഇരുന്നൂറ് കോടി രൂപയില്ലത്രേ…ഈ പണമെല്ലാം എവിടെ എന്ത് ചെയ്തു എന്ന് ഇന്നേവരെ ഈ രാജ്യത്ത് ആരും ചോദിച്ചിട്ടില്ല….കഴിഞ്ഞ കൊല്ലം തന്നെ ആയിരം പ്ലാന്റുകൾ വരെ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിവുണ്ടായിരുന്നു, കാശുമുണ്ടായിരുന്നു…പക്ഷേ ചെയ്തില്ല…അയാൾ ക്ഷേത്രത്തിന് കല്ലിടുന്ന തിരക്കിലായിരുന്നു….ഇന്നലെ ദില്ലി ഹൈക്കോടതി രാജ്യം ശ്വാസം മുട്ടി പിടയുമ്പോൾ നിങ്ങളെന്താ ഉറക്കം തൂങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ, ഞെട്ടി എഴുനേറ്റ് ഞാൻ അഞ്ഞൂറ്റി അൻപത് പ്ലാന്റുകൾ കൂടി സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചു….ഒരു ജനതയെ ഒരു മനുഷ്യന് ഇതിൽ കൂടുതൽ എങ്ങനെയാണ് വിഡ്ഢികളാക്കാൻ കഴിയുക…കഴിഞ്ഞ നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ രാജ്യത്ത് ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത് ആൻപതിലേറേ മനുഷ്യരാണ്….ഒരു രാജ്യത്തിന് ഇതിലും വലിയൊരു ഗതികേട് വരാനുണ്ടോ….മോദി ഒരിക്കലും ഒരു ബുദ്ധിയില്ലാത്തവനോ വിഡ്ഢിയോ അല്ല…
ഈ രാജ്യം കൊള്ളയടിക്കാൻ വന്ന നല്ല ഒന്നാംതരം തസ്‌ക്കരനാണ്….താടി വളർന്നവനെയല്ല…
തലച്ചോറ് വളർന്നവനെയാണ് രാജ്യത്തിനാവശ്യം എന്നോർത്താൽ വരുന്ന തലമുറയെങ്കിലും നന്നായി ജീവിക്കും.