രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച ഒരു വന്ദ്യ വയോധികൻ ഭരണാധികാരിയുടെ മുഖത്ത് നോക്കി വിളിച്ച് പറയണമെന്നുണ്ടങ്കിൽ അത്രമേൽ രാജ്യത്തിന്റെ പോക്കിൽ ആശങ്കപ്പെട്ടിട്ടുണ്ടാകണം

0
614

Joli Joli

മോഡി-അമിത്‌ ഷാ ഭരണത്തില്‍ രാജ്യമാകെ ഭീതിയിലാണെന്ന് പൊതുവേദിയില്‍ തുറന്നടിച്ച്‌ പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്‌. വിമര്‍ശം ഉള്‍ക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ തയ്യാറല്ല. ആള്‍ക്കൂട്ടഹത്യകള്‍ തടയുന്നില്ല. ഗോഡ്‌സെയെ പുകഴ്‌ത്തുന്ന പ്രഗ്യാസിങ്ങുമാര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഗോഡ്‌സെ തീവ്രവാദിയാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടോ. എന്നാൽ ചിലർക്ക് അയാൾ ദേശ സ്നേഹിയാണ്.എങ്ങും അസഹിഷ്‌ണുത തലപൊക്കി.

കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ്‌ ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെ ബജാജ് പറഞ്ഞു. ഹമാരാ ബജാജ്’ എന്നതായിരുന്നു ജനകോടികള്‍ നെഞ്ചിലേറ്റിയ ദേശീയ വികാരം ഉയര്‍ത്തിയ പരസ്യം. ഇന്ത്യന്‍ മോട്ടോര്‍വാഹന രംഗത്തെ അതികായന്മാരായ ബജാജ് എന്നും ദേശീയതക്ക് വേണ്ടിയും രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ട ബിസിനസ് ഗ്രൂപ്പായിരുന്നു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരന്റെ മനസിലും ഭയമുണ്ട്. വിമർശിക്കാനും കാര്യങ്ങൾ തുറന്നു പറയാനും ജനങ്ങൾ ഭയക്കുന്നു. എനിക്ക് ആ ഭയമില്ല:
രാഹുൽ ബജാജ്.

എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും അടിച്ചൊതുക്കിയും ഇല്ലായ്മ ചെയ്തുമാണ് നരേന്ദ്ര മോഡിയും അമിദ് ഷായും ഗുജറാത്തിൽ പതിമൂന്ന് വർഷം ഭരിച്ചത്.അതുതന്നെയാണവർ രാജ്യത്തും നടപ്പാക്കുന്നത്. ക്ഷുഭിത യൗവനങ്ങൾ പോലും വാ മൂടി കെട്ടി ജീവിക്കുന്ന ഈ കാലത്ത് രാജ്യത്തെ ജനങ്ങൾ ഭീതിയിലാണെന്ന് ഈ രാജ്യത്തിന്റെ ഇത്രത്തോളമുള്ള വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച ഒരു വന്ദ്യ വയോധികൻ ഭരണാധികാരിയുടെ മുഖത്ത് നോക്കി വിളിച്ച് പറയണമെന്നുണ്ടങ്കിൽ അത്രമേൽ രാജ്യത്തിന്റെ പോക്കിൽ ആശങ്കപ്പെട്ടിട്ടുണ്ടാകണം.

വിവരവും വിദ്യാഭ്യാസവും ഇല്ലാതെ നാനാവിധ ഭാക്ഷകൾ സംസാരിച്ച് ചിതറിക്കിടന്ന ഒരു ജനത ഒന്നിച്ച് നിന്ന് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നിരായുധരായി പോരാടി നേടിയെടുത്തതാണ് സ്വതന്ത്ര ഭാരതം. ആ ജനതയെ പേടിപ്പിച്ച് കാൽക്കീഴിലാക്കി ഭരിക്കാം എന്ന് വിജാരിച്ചവർ എത്ര വിഡ്ഢികളാണ്.നാട് വിടേണ്ടി വരും ഗോഡ്‌സെമാർക്ക്. ഗാന്ധിയുടെ നാട്ടിൽ നിന്ന്. ഏറെ താമസിക്കാതെ.

Advertisements