സ്വന്തം രാഷ്ട്ര പിതാവിനെ വീണ്ടും വീണ്ടും വെടിവെച്ച് രസിക്കുന്നവർ ലോകത്ത് ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ

160

Joli Joli

ആറ് വർഷം മുൻപ് വരെ ഹിന്ദു മഹാസഭ രഹസ്യമായി വർഷാവർഷം മഹാത്മാ ഗാന്ധിയെ പ്രതീകാത്മകമായി വെടിവച്ച് രോക്ഷം തീർത്തിരുന്നു. അല്ലങ്കിൽ അവരുടെ ഉള്ളിലെ ഗാന്ധിയോടുള്ള ദേഷ്യം അണയാതെ സൂക്ഷിച്ചിരുന്നു. ഈ കഴിഞ്ഞ ആറു വർഷമായി അവർ അത് പരസ്യമായി ചെയ്യുകയും ആഘോഷമാക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ട്. അവരുടെ ഭരണകൂടം അതിന് കൂട്ടുനിൽക്കുന്നുമുണ്ട്.

സ്വന്തം രാഷ്ട്ര പിതാവിനെ വീണ്ടും വീണ്ടും വെടിവെച്ച് രസിക്കുന്ന ഒരു ജനത ലോകത്ത് നിങ്ങൾ മാത്രമേ ഉണ്ടാകൂ. ലോകത്ത് ഒരു തീവ്രവാദി ഗ്രൂപ്പോ രാജ്യങ്ങളോ ഇന്നേവരെ ഗാന്ധിയെ അപമാനിച്ചിട്ടില്ല. കാലങ്ങളായി ഇന്ത്യ ഭരിച്ച ഭരണകൂടങ്ങൾ ജാഗ്രത പാലിച്ച് നിങ്ങളെ അമർച്ച ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്ന് മഹത്തായ ഒരു ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ പ്രതിക്ഷേധങ്ങൾക്ക് നേരെ പോലും നിർഭയം നിറയൊഴിക്കാൻ മാത്രം നിങ്ങൾ വളർന്നത്. ജനങ്ങൾക്ക് നേരെ വെടിയുതിർത്തത് ഒരു മുസ്ലിം നാമധാരിയായിരുന്നെങ്കിലോ…? വർഷാവർഷം ഗാന്ധിയെ വെടിവെച്ച് ആഘോഷിക്കുന്നത് ഒരു മുസ്ലിം സംഘടനയായിരുന്നെങ്കിലോ…?

നിങ്ങളുടെ പ്രതികരണം എങ്ങനെയാകുമായിരുന്നു…? ഹിന്ദു മഹാസഭ എന്ന് പറഞ്ഞ് ഇന്ത്യയിലെ ഹിന്ദുക്കളെ നിങ്ങൾ അപമാനിക്കണ്ട.ഇന്ത്യയിലെ ഒരു ഹിന്ദുവും ജനാധിപത്യത്തിന് നേരെ തോക്ക് ചൂണ്ടില്ല.ഇന്ത്യയിലെ ഒരു ഹിന്ദുവും വർഷാവർഷം രാഷ്ട്രപിതാവിനെ വെടിവെച്ച് ആഘോക്കില്ല. ഇന്ത്യയിലെയിലെ തീവ്രവാദികളുടെ ഒരു സംഘം.അത്രേം മതി നിങ്ങളുടെ പേര്.ഇന്ത്യയിലെ ജനാധിപത്യവും ജനാധിപത്യ രീതിയിലുള്ള പ്രക്ഷോപങ്ങളും രാജ്യത്തെ നിങ്ങളുടെ കൂടെയല്ലാത്ത നൂറ്റി മുപ്പത് കോടി ജനങ്ങളും നിങ്ങൾക്ക് ദേശദ്രോഹികളാണെങ്കിൽ ആരെയാണ് ഈ രാജ്യം ഇല്ലായ്മ ചെയ്യേണ്ടത്…?

താലിബാനും അൽക്വാഇദക്കും ബൊക്കോഹറാമിനും എല്ലാം നിങ്ങളുടെ അതെ അഭിപ്രായമാണ്. അല്ലേ..? നിങ്ങളെ വളർത്തുകയും നിങ്ങൾക്ക് കുടപിടിക്കുകയും ചെയ്യുന്ന ഒരു ഭരകൂടമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത് എന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്നത്.തീവ്രവാദികൾ ലോകത്ത് ഒരു രാജ്യത്തെയും നന്നാക്കിയിട്ടില്ല. തകർത്ത് കളഞ്ഞിട്ടേയുള്ളൂ…