‘രാജ്യ ദ്രോഹികളെ’ വെടിവെച്ച് കൊല്ലൂ എന്ന ‘ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി

216

Joli Joli

‘രാജ്യ ദ്രോഹികളെ’ വെടിവെച്ച് കൊല്ലൂ എന്ന ‘ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി

മുന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച്‌ ഡല്‍ഹി പൊലീസിനെ സമീപിച്ചത്. കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ ഇതെ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് സാകേത് ഗോഖലെ തനിക്കും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് അപേക്ഷ നല്‍കിയത്.
പ്രതിക്ഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലൂ എന്ന് ഒരു കേന്ദ്ര മന്ത്രി പരസ്യമായി ആഹ്വാനം ചെയ്തിട്ടും ഈ രാജ്യത്ത് അയാൾക്കെതിരെ ഒരു ചെറു ശബ്ദം പോലും ഉയർന്നില്ല.മാത്രവുമല്ല അയാളുടെ ആഹ്വാനം കേട്ട് രണ്ട് തീവ്രവാദികൾ ജനക്കൂട്ടത്തിന് നേരെ വെടി വെക്കുകയും ചെയ്തു.തനിക്ക് റാലി സംഘടിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ലായിരുന്നെന്നും ഇങ്ങനെയൊരു അപേക്ഷ സമർപ്പിച്ചാൽ ദില്ലി പോലീസിന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാനാണ് അപേക്ഷ സമർപ്പിച്ചത് എന്നും സാകേത് ഗോഖലെ ട്വിറ്ററിൽ പറയുന്നു. അനുമതി അമ്പരപ്പിച്ചു എന്നാണ് സാകേത് ഗോഖലെ പറയുന്നത്. ഡല്‍ഹി പൊലീസ് നല്‍കിയ രേഖാമൂലമുള്ള അനുമതിയുമായി ദില്ലി പോലീസിനെതിരെ കോടതിയെ സമീപിക്കാനാണ് സാകേത് ഗോഖലെയുടെ തീരുമാനം. ദില്ലി പോലീസ് അടക്കം ബി ജെ പി യുടെ കയ്യിലുള്ള എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ മിഷ്നറികളും എത്രമാത്രം കാവി വൽക്കരിക്കപ്പെട്ടൂ എന്നും എത്രമാത്രം ജനാധിപത്യവിരുദ്ധമായിതീർന്നു എന്നും ഇതിൽ നിന്ന് മനസിലാക്കാം.കേജരിവാൾ നിങ്ങളെ ബിരിയാണി തീറ്റിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ വെടിയുണ്ട തീറ്റിക്കും എന്നാണ് യോഗി ആദിത്യനാഥ്‌ ഇന്നലെ ഷഹൻ ബാദിലെ ജനങ്ങളോട് തിരഞ്ഞെടുപ്പ് റാലിയിൽ ആക്രോശിച്ചത്.എല്ലായിടത്തും ജനങ്ങൾക്ക് നേരെ പരസ്യമായ കൊലവിളികൾ മാത്രം…
അതും രാജ്യം ഭരിക്കുന്നവർ.. ! ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം… !

**