എത്ര ലാഘവത്തോടെയാണ് സഖാക്കളുടെ മുഖത്ത് നേതാക്കൾ കാർക്കിച്ച് തുപ്പിയത്

318

Joli Joli

എത്ര വ്യക്തമായിട്ടാണ് തോമസ് ഐസക്കും കൂട്ടരും ഇടത് പക്ഷ അണികളോട് പോയി പണി നോക്കെടാ കഴുതകളെ എന്ന് പറഞ്ഞത്. ! എത്ര ലാഘവത്തോടെയാണ് സഖാക്കളുടെ മുഖത്ത് നേതാക്കൾ കാർക്കിച്ച് തുപ്പിയത് ? കഴിയുന്നത്ര മാന്യമായി. നാക്കിന് വിലയുള്ളവരായി. നട്ടെല്ലുള്ളവരായി.നിലപാടുള്ളവരായി. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ.
തലയുയർത്തി ജീവിക്കുന്നവരാണ് കേരളത്തിലെ സാധാരണക്കാരായ സഖാക്കൾ ഉൾപ്പെടെയുള്ള പൊതുജനം.അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന രാഷ്ട്രീയ നേതൃത്വ നപുംസകങ്ങളുടെ സ്വഭാവം അവർക്കില്ലാത്തത് കൊണ്ടാണ് അവർ മാണിയുടെ മാരകത്തെ എതിർത്തത്.അവർക്കത് ഉൾക്കൊള്ളാൻ കഴിയാതെ പോയത്.നിങ്ങളെപ്പോലെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി പൊടുന്നനെ ഒരു സുപ്രഭാതത്തിൽ കെ എം മാണിയെ കേറി അപ്പാ എന്ന് വിളിക്കാൻ അവർക്ക് അറപ്പ് തോന്നി.നിലപാടുകളും വാക്കിന് വിലയുമുള്ളവരുമായ മനുഷ്യർ അങ്ങനെയാണ്.അപ്പോൾ അവരോട് നിങ്ങൾ പറയുന്നു മിണ്ടാതിരിക്കെടാ കഴുതകളെ എന്ന്.മിസ്റ്റർ ഐസക്ക് സാറും കൂട്ടരും ഒന്ന് മനസിലാക്കണം.നിങ്ങൾ ഇപ്പോൾ മിണ്ടാതിരിക്കെടാ കഴുതകളെ എന്ന് വിളിച്ച ആ സാധാരണക്കാരായ സഖാക്കൾ ഉണ്ടല്ലോ.അവർ വിളിച്ച മുദ്രാവാക്യങ്ങളും പ്രതിക്ഷേധങ്ങളും പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും പാഴായി പോകാഞ്ഞത് കൊണ്ടാണ് നിങ്ങൾ ഇന്ന് തൊണ്ണൂറ്റിമൂന്ന് സീറ്റോടുകൂടി കേരളം ഭരിക്കുന്നത്…? അല്ലാതെ ഓട് പൊളിച്ച് നിയമസഭയിൽ എത്തിയവരല്ല നിങ്ങൾ.നിങ്ങൾ മിണ്ടാതിരിക്കടാ എന്ന് പറഞ്ഞത് സഖാക്കളോട് മാത്രമല്ല.കേരളത്തിലെ ജനങ്ങളോടും കൂടിയാണ്.രണ്ട് മഹാ പ്രളയങ്ങൾ കേരളം അതിജീവിച്ചത് പിണറായി വിജയന്റേയോ തോമസ് ഐസക്കിന്റെയോ കെ എം മാണിയുടെയോ രമേശന്റെയോ ചാണ്ടിയുടെയോ കുടുംബത്തിൽ നിന്നോ, കാർന്നോന്മാർ സമ്പാദിച്ച് വെച്ച വകയെടുത്തൊ കേരളത്തിന്‌ സംഭാവന ചെയ്തിട്ടല്ല.കേന്ദ്രത്തിന്റെ വ്യക്തമായ അവഗണന നേരിട്ടിട്ടും കേരളത്തിലെയും ലോകമാകമാനവും ഉള്ള മനുഷ്യസ്നേഹികൾ അത്ഭുതപ്പെടുത്തുന്ന രീതിയിൽ കൈകോർത്തിട്ടാണ്.അത് പണ സഹായം എന്നത് മാത്രമല്ല സ്നേഹമുണ്ട് അതിൽ ചേർത്ത് പിടുത്തമുണ്ട് അതിൽ സ്വാന്തനമുണ്ട് അതിൽ അവഗണനക്കെതിരെയുള്ള പോരാട്ടമുണ്ട് അതിൽ നൗഷാദ് മാരുടെ സമ്പാദ്യം മുഴുവനുമുണ്ട് അതിൽ കുടുക്കയിലെ പണമുണ്ട് അതിൽ താലിമാലയുണ്ട് അതിൽ പിച്ചക്കാശുണ്ട് അതിൽ ഒരുപാട് മനുഷ്യരുടെ രാപകലില്ലാതെ അദ്ധ്വാനമുണ്ട് അതിൽ അതിൽ കോടീശ്വരാനായ കെ എം മാണിയുടെ സമ്പാദ്യത്തിൻറെ ഒരു വിഹിതവുമില്ല. ഇപ്പോൾ മാരകം പണിയാൻ ഖജനാവിൽ നിന്ന് ഒരു ഉളുപ്പുമില്ലാതെ കാശ് എടുത്ത് കൊടുക്കുന്ന ഐസക്കിന്റേതുമില്ല. അമിത് ഷാ പറഞ്ഞു പ്രതിക്ഷേധം വകവെക്കുന്നില്ലന്ന്. തോമസ് ഐസക്കും പറയുന്നു പ്രധിക്ഷേധം വകവെക്കുന്നില്ലന്ന്.മര്യാദ പഠിപ്പിക്കാൻ ജനങ്ങൾക്ക് കഴിയും. ഛർദിച്ചത് തിന്നാൻ കൂട്ടാക്കിയില്ല അതാണ് സാധാരണക്കാരായ നിലപാടുള്ള ഇടത് പക്ഷ അനുഭാവികൾ നേതൃത്വത്തോട് ചെയ്തത്. അതിന്റെ പേരിലാണ് നേതൃത്വം ഇപ്പോൾ അനുഭാവികളെ മിണ്ടാതിരിയെടാ കഴുതകളെ എന്ന് വിളിച്ചത്. അത്രേ ഉണ്ടായുള്ളൂ.അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ.ഇടത് പക്ഷ നേതൃത്വത്തെ വിശേഷിപ്പിക്കാൻ അതിലും വൃത്തികെട്ട ഒരു വാക്കില്ല മലയാളത്തിൽ.