തിരുവനന്തപുരം അടിമലത്തുറയില്‍ തീരഭൂമി കയ്യേറി ലത്തീന്‍ സഭയുടെ ഭൂമി വില്‍പ്പന എന്ന വാർത്ത ഒരു ഇക്കിളി പോലും നമുക്കാർക്കും ഉണ്ടാക്കുന്നില്ല

112

Joli Joli

തിരുവനന്തപുരം അടിമലത്തുറയില്‍ തീരഭൂമി കയ്യേറി ലത്തീന്‍ സഭയുടെ ഭൂമി വില്‍പ്പന എന്ന വാർത്ത ഒരു ഇക്കിളി പോലും നമ്മൾക്കാർക്കും ഉണ്ടാക്കുന്നില്ല എന്നതാണ് നമ്മൾ മരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവ്.ഏക്കര്‍ കണക്കിന് തീരം മൂന്ന് സെന്‍റുകളായി തിരിച്ചാണ് പള്ളി കമ്മിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് വില്‍പന നടത്തിയത്. പള്ളിവികാരി ഫാദർ മെൽബിൻ സൂസയുടെ നേതൃത്വത്തിൽ സമുദ്രതീര പുറബോക്കില്‍ പള്ളി കമ്മിറ്റി അഞ്ച് ഏക്കറിലധികം ഭൂമിയാണ് കയ്യേറിയത്.കയ്യേറിയ ഭൂമി ഫ്ളോട്ടുകളായി തിരിച്ച് മത്സ്യ തൊഴിലാളികൾക്ക് വിറ്റു.

ഫ്‌ളോട്ട് ഒന്നിന് അൻപതിനായിരം രൂപ വെച്ച് പള്ളിക്കമ്മറ്റി മേടിച്ചെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.ഇപ്പോൾ അവിടെ നൂറുകണക്കിന് വീടുകൾ ഉയരുന്നു.പകുതിയോളം വീടുകളുടെ പണി പൂർത്തിയായി കഴിഞ്ഞു.എന്തുവന്നാലും ഞങ്ങൾ നോക്കിക്കോളാമെന്ന് ഫ്ളോട്ടുകൾ വാങ്ങിയവർക്ക് പള്ളികമ്മറ്റി ഉറപ്പ് നൽകുന്നു… !

കേരളത്തിന്റെ പൊതുസ്വത്തായ കടൽത്തീരം കയ്യേറി ഫ്ളോട്ടുകളായി തിരിച്ച് വിൽപ്പന നടത്താൻ ആരാണ് ഈ ളോഹ ധാരികൾക്ക് അനുമതി കൊടുത്തത്…? ലത്തീന്‍ സഭക്ക് കീഴിലെ അമലോത്ഭവ മാതാ പള്ളികമ്മിറ്റിയാണ് കടൽ തീരം കയ്യേറി മൂന്ന് സെന്‍റുകളായി തിരിച്ച് രേഖകളൊന്നുമില്ലാതെ പള്ളി സംരക്ഷണം നല്‍കുമെന്ന ഉറപ്പിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളോട്ട് ഒന്നിന് അൻപതിനായിരം രൂപക്ക് വിറ്റുകൊണ്ടിരിക്കുന്നത്… !

കടൽ തീരം കയ്യേറിയുള്ള ഭൂമി വില്‍പനക്കെതിരെ നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജിന്റെ നിരോധന ഉത്തരവ് കാറ്റിൽ പറത്തിയാണ് വിൽപ്പനയും നിർമാണങ്ങളും പൊടിപൊടിക്കുന്നത്… !
ഈ പ്രദേശം അതിര്‍ത്തികെട്ടി തിരിക്കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്ന് അടിമലത്തുറ ഇടവക വികാരിക്ക് കോട്ടുകാൽ വില്ലേജ് നിര്‍ദ്ദേശം നല്‍കിയതോടെയാണ് കെെയ്യേറിയ വിവരം പുറം ലോകം അറിയുന്നത്… !

2019 ഫെബ്രുവരിയില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ കളക്ടര്‍ വിളിച്ച യോഗത്തിലും ഇവിടെ നടന്നത് കടൽ തീരം കയ്യേറി വില്‍പ്പന തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു.തീരമൊഴിപ്പിക്കാന്‍ റവന്യുവും പഞ്ചായത്തും ഇടപെട്ടു.ഒരു ഫലവും കണ്ടില്ല.ആരാണ് ഇവരുടെ പിന്നിൽ.ആരാണ് വർക്ക് ഇത്ര ധൈര്യം കൊടുത്ത് പിന്നിൽ നിൽക്കുന്നത്.

മൂന്ന് വർഷമായി തുടരുന്ന കയ്യേറ്റവും വിൽപ്പനയും കെട്ടിട നിർമാണങ്ങളും ഈ നിമിഷം വരെയെന്തേ സർക്കാരും വേണ്ടപ്പെട്ടവരും അറിയാതെ പോയി.എന്തുകൊണ്ട് ഉണർന്ന് പ്രവർത്തിച്ച് നടപടിയെടുത്തില്ല.വരിവരിയായി ഒരു കിലോമീറ്ററോളം ദൂരത്തില്‍ കുരിശ് ഒന്നൊന്നായി സ്ഥാപിച്ച്‌ അതിരുതിരിച്ചാണ് പള്ളികമ്മിറ്റി ഏക്കറുകണക്കിന് തീരം കൈയ്യേറിയത്.കോടതിയുടെ കർശന നിർദേശപ്രകാരം ഒഴിപ്പിക്കാൻ ചെന്ന കലക്റ്ററെ മത്സ്യ തൊഴിലാളികളെ ഉപയോഗിച്ച് പള്ളികമ്മറ്റി തടഞ്ഞു.ഇപ്പോൾ കലക്റ്റർ കോടതിയലക്ഷ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്… !

ഒരു കൺവെൻഷൻ സെന്റർ അടക്കം അൻപതോളം കെട്ടിടങ്ങളുടെ പണി പൂർത്തിയായിട്ടും ഇവർക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലത്രേ… ! എന്തൊരു നാടാണല്ലേ നമ്മുടേത്.
മതക്കാരനും രാഷ്ട്രീയക്കാരനും ചേർന്ന് ഭീതിതമാം വിധം നമ്മുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നുണ്ട്.വരും തലമുറയല്ല.ഈ തലമുറ പോലും കടന്നുകിട്ടുമോ എന്ന് കണ്ടറിയണം.