കെജ്രിവാൾ ജനങ്ങൾക്കു സൗജന്യം കൊടുത്തതുകൊണ്ടാണ് ജയിച്ചതെന്നു പറയുന്നവർ കോർപറേറ്റുകൾക്ക് മാത്രം സൗജന്യങ്ങൾ ചെയ്തവരാണ്

0
348

Joli Joli

കേജ്രിവാൾ ഖജനാവിലെ പണം സൗജന്യമായി കൊടുത്തത് കൊണ്ടാണ് വീണ്ടും ദില്ലിയിൽ അദ്ദേഹം അധികാരത്തിൽ വന്നത് എന്നാണ് ബി ജെ പി യും കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ച് ചേർന്ന് പാടുന്നത്.ഈ മൂന്ന് പാർട്ടികളോടും കൂടി ഒന്ന് ചോദിച്ചോട്ടെ.നിങ്ങളുടെയൊക്കെ അച്ചിവീട്ടിലെ പണമാണോ ദില്ലിയിലെ ഖജനാവിൽ ഇരിക്കുന്നത് ? ആണോന്ന് ? അല്ല.ദില്ലിയിലെ ജനങ്ങളുടെ പണം. അവർക്ക് അർഹതപ്പെട്ട പണം.അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം. അല്ലേ. അതെ.നിങ്ങളൊന്നും സൗജന്യമായിട്ട് കൊടുക്കണ്ട.ശാസ്ത്രീയമായിട്ടെങ്കിലും നിങ്ങളൊക്കെ ഏതെങ്കിലും സ്റ്റേറ്റിൽ എന്തെങ്കിലും കൊടുത്തിട്ടുണ്ടോ ? ഉണ്ടോന്ന്, ഇല്ല… ഖജനാവിൽ കിടക്കുന്ന ജനങ്ങളുടെ പണം നിങ്ങളൊന്നും ഒരിക്കൽ പോലും ജനങ്ങൾക്ക് സൗജന്യമായിട്ടും കൊടുത്തിട്ടില്ല ശാസ്ത്രീയമായിട്ടും കൊടുത്തിട്ടില്ല സേവനമായിട്ടും കൊടുത്തിട്ടില്ല.മൊത്തം കയ്യിട്ട് വാരി നിങ്ങളും നിങ്ങളുടെ കൂട്ടരും പള്ള വീർപ്പിക്കുന്നു.സുഖിക്കുന്നു. കോർപ്പറേറ്റുകൾക്ക് ഉണ്ടാക്കി കൊടുക്കുന്നു.പത്ത് തലമുറക്കുള്ളത് സമ്പാദിക്കുന്നു.അങ്ങനെയല്ലേ രാഷ്ട്രീയ കച്ചവടക്കാരെ ? നിങ്ങളൊക്കെ കയ്യിട്ട് വാരി തിന്നുന്നതിന്റെ നൂറിലൊന്നെങ്കിലും പിച്ചയായിട്ടെങ്കിലും ഈ ജനങ്ങൾക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടോ ? ഉണ്ടോന്ന് ..? ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സമ്പന്നമാണെടോ. അഴിമതിയും കോർപറേറ്റുകൾക്ക് ഉണ്ടാക്കികൊടുക്കലും കയ്യിട്ട് വാരലും മാറ്റിവെച്ച് ജനങ്ങൾക്ക് വേണ്ടി ഭരിച്ചാൽ ദില്ലിയിലെ ജനങ്ങൾ അനുഭവിക്കുന്ന എല്ലാ സൗജന്യങ്ങളും എല്ലാ സംസ്ഥാനത്തെയും ജനങ്ങൾക്കും അനുഭവിക്കാൻ സാധിക്കും. കൊടുക്കാൻ സാധിക്കും.സത്യത്തിൽ കെജ്‌രിവാളിന്റെ ഭരണം നിങ്ങളെയൊക്കെ ഭയപ്പെടുത്തുന്നുണ്ട്.ചത്ത് പട്ടടയിലേക്ക് എടുക്കുന്നത് വരെ ജനങ്ങളുടെ നെഞ്ചത്ത് അള്ളിപിടിച്ചിരുന്ന് അവരെ കട്ട് മുടിക്കുന്ന രാഷ്ട്രീയ കച്ചവടത്തിന് അന്ത്യമാകുമെന്ന് നിങ്ങളൊക്കെ ഭയപ്പെടുന്നുണ്ട്.നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചപ്പോൾ അവിടുത്തെ തേങ്ങക്ക് പോലും ഒരു ആനയോളം വലിപ്പമുണ്ടായിരുന്നു എന്നായിരുന്നു രാജ്യം മുഴുവനും ഭക്ത കഴുതകൾ പാടി പരത്തിയത്.ഇന്ന് ഇന്ത്യ സന്ദർശിക്കുന്ന ട്രംപ് ആ തേങ്ങ കാണാതിരിക്കാൻ അവിടെ മതില് കെട്ടി പോക്കി മറക്കുകയാണ്.ലോകത്തിൽ വേറെ ഒരിടത്തും കാണില്ല ഇന്ത്യയിലെപ്പോലെ ഇത്ര ഫ്രോഡുകളായ രാഷ്ട്രീയക്കാരും ഭരണകർത്താക്കളും.അതുകൊണ്ട് കെജ്‌രിവാൾ എന്ന മനുഷ്യനെ വെറുതെ വിട്.കാരണം ഇന്ത്യൻ രാഷ്ട്രീയം തീരെ കെട്ടുപോയിട്ടല്ലന്ന് ജനങ്ങൾ ഒന്ന് ആശ്വസിച്ചോട്ടെ.ഓരോ രാഷ്‌ടീയ പാർട്ടിയുടെയും നേതാക്കളുടെയും ആസനത്തിൽ മസ്തിഷ്ക്കം പണയം വെച്ച കുറെ അടിമ ജന്മങ്ങളുണ്ട് രാജ്യത്ത്. അവരാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം.