Joli Joli
കുടിലുകൾ പോലുള്ള ആയിരത്തി ഇരുന്നൂറിൽ പരം വീടുകൾ.പകുതിയിലധികവും തകര ഷീറ്റുകളാൽ നിർമിച്ച ഒറ്റമുറി വീടുകൾ.എഴുപത്തഞ്ചു ശതമാനത്തോളം വീടുകളിലും വൈദ്യുതിയില്ല. ശൗചാലയം ( കക്കൂസ് ) എന്നത് ജീവിതത്തിൽ ഇന്നേവരെ അവർ കണ്ടിട്ടില്ല. പൊട്ടിയൊലിച്ച് ചീഞ്ഞു നാറുന്ന വൃത്തിഹീനമായ ഒരു കിലോമീറ്റെർ പ്രദേശം.കാഴ്ച്ചയിൽ പട്ടിണിക്കോലങ്ങളായ മനുഷ്യരെ പോലും പേടിപ്പെടുത്തുന്ന കുറെ മനുഷ്യർ. ഇന്നും പുഴുക്കളെ പോലെ ജീവിക്കുന്ന,വികസന നായകനായ മോദിയുടെ ഗുജറാത്തിലെ വെറും ഒരു കിലോമീറ്റെർ ദൂരത്ത് താമസിക്കുന്ന പ്രജകളുടെ കാര്യമാണ് ഈ പറഞ്ഞത്.
Image result for gujarat slumറോഡ് ഷോ നടത്തുന്ന ട്രംപിന്റെ കണ്ണിൽ പെടാതെ, ലോക മാധ്യമങ്ങളുടെ ക്യാമറയിൽ പെടാതെ മോദി മതില് കെട്ടി മറക്കുന്നത് മേൽപ്പറഞ്ഞ ഈ മനുഷ്യരെയാണ്.സുരക്ഷക്കായി ഹൈവെകളിൽ പണിയുന്ന മതിലാണ് അവിടെ പണിയുന്നത് എന്നാണ് മോദിയുടെ ഭാഷ്യം. മിസ്റ്റർ മോദി സന്ദർശിക്കാത്ത ഏതെങ്കിലും രാജ്യങ്ങൾ ഇനി ലോകത്ത് ബാക്കിയുണ്ടോ…? അവിടങ്ങളിൽ എവിടെയെങ്കിലും ഹൈവേകളിൽ താങ്കൾ ഇപ്പോൾ പട്ടിണി കെട്ടി മറക്കുന്ന തരം മതിൽ താങ്കൾ കണ്ടിട്ടുണ്ടോ..? ഇല്ല, ഉണ്ടാകില്ല. ലോകത്തൊരിടത്തും എട്ട് മീറ്റർ ഉയരത്തിൽ ചുടുകട്ടയുപയോഗിച്ച് ഹൈവേകളിൽ സേഫ്റ്റി മതിൽ പണിതിട്ടില്ല മിസ്റ്റർ മോദി… !
Image result for gujarat slumകാരണം ഹൈവേകളിലെ സേഫ്റ്റി വാൾ എന്നത് താങ്കൾ ഇപ്പോൾ കെട്ടിപൊക്കുന്ന തരം ഒന്നല്ല . !
ടു ജി സ്പെക്ട്രം അടക്കം ലക്ഷകണക്കിന് കോടി രൂപയുടെ അഴിമതി നടത്തിയ കോൺഗ്രസ്സ് ഭരണത്തിൽ നിന്നും ഒരു മോചനം ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ചു. കോൺഗ്രസ്സ് ഭരണ കാലത്തെ, ഇന്ധന വില വർധനവും. തൊഴിലില്ലായ്മയും.വ്യവസായ മുരടിപ്പും..രൂപയുടെ മൂല്യചോഷണവും ബി ജെ പി വലിയ തോതിൽ പ്രചരണവിഷയമാക്കി. മോദി വികസന നായകനായി.ഗുജറാത്ത് എന്ന സംസ്ഥാനം ഭൂമിയിലെ സ്വർഗ്ഗമായി.നുണകളാൽ കെട്ടിപ്പൊക്കിയ ഗുജറാത്തായിരുന്നു താങ്കളുടേത് എന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു.
Image result for gujarat slumരാജ്യം കണ്ട ഏറ്റവും കഴിവ് കെട്ട ഭരണാധികാരി മാത്രമല്ല. നുണയനും വിഡ്ഢിയും വർഗീയവാദിയുമായ ഒരു ഭരണാധികാരികൂടിയാണ് താങ്കൾ എന്ന് തെളിഞ്ഞുകഴിഞ്ഞു.രക്ഷിക്കാൻ വന്നവൻ ഉള്ള ജീവനും കൂടി ഇല്ലാതാക്കി ഒരു രാജ്യത്തെ കൊന്നുകളയുന്ന കാഴ്ച്ചയാണ് ഇന്ന് ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്.പതിനാല് വർഷം മോദി ഭരിച്ച ഇന്ത്യയിലെ സ്വർഗം എന്ന് മോദി തന്നെ പറഞ്ഞ ഗുജ്‌റാത്ത് എന്ന വലിയൊരു സംസ്ഥാനത്തെ വെറും അഞ്ചു കിലോമീറ്റെർ ദൂരത്തെ കാഴ്ച്ചയാണ് ഇപ്പോൾ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.ബാക്കിയുള്ള പ്രദേശങ്ങളിലെ സ്ഥിതി എന്ത് എന്നത് ഇനിയും അജ്‌ജാതമാണ്.
Image result for gujarat slumഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും മൊത്തത്തിൽ തെറ്റിദ്ധരിപ്പിച്ച് ഒരു മനുഷ്യൻ ആ രാജ്യത്തെ പ്രധാനമന്ത്രി കസേരവരെയെത്തി എന്ന് പറയുമ്പോൾ അയാൾ എത്രമാത്രം സൂത്രശാലിയായിരിക്കണം .താങ്കൾക്ക് ഈ രാജ്യത്ത് പുതുതായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല എന്നത് ഒരു കഴിവില്ലായ്മ പോലെ പൊറുക്കാവുന്ന ഒന്നാണ്.എന്നാൽ ഈ രാജ്യത്തെ വിറ്റുതുലച്ച് വർഗീയതയും അരാജകത്വവും വിതറി തകർത്തുകളഞ്ഞു എന്നത് ക്ഷമിക്കാവുന്ന ഒന്നല്ല.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.