വെടിയുണ്ടകൾ കാണാതായ സംഭവത്തെ ന്യായീകരിക്കുന്നവർ കള്ളനാണയങ്ങൾ തന്നെ

93
Joli Joli
വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്.എ.പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി നടത്തിയ റെയ്ഡിൽ 350 ഓളം വെടിയുണ്ടയുടെ വ്യാജ കെയ്സുകൾ കണ്ടെടുത്തു.കൂടാതെ വെടിയുണ്ടയുരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയതും പിടിച്ചെടുത്തു.ഈ കേസിൽ പതിനൊന്ന് പോലീസുകാരാണ് പ്രതിസ്ഥാനത്തുള്ളത്.സംഭവം ഗുരുതരമായ കുറ്റകൃത്യമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത് “കാണാതായ വെടിയുണ്ടക്ക് പകരം അവിടെ മുന്നൂറോളം വ്യാജ വെടിയുണ്ട വെക്കുക.. !
കൃത്യമായ ക്രൈമാണ് നടന്നെതെന്ന് ക്രൈംബ്രാഞ്ച തന്നെ പറയുന്നു. വെടിയുണ്ടകൾ കാണാതായാൽ അത് ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുക, അന്വേക്ഷണം നടത്തുക, കണ്ടെത്തുക. നഷ്ട്ടപ്പെട്ടതോ ഉപയോഗിച്ചതോ ആണെങ്കിൽ ആ വിവരങ്ങൾ കണ്ടെത്തുക ഇതൊക്കെയാണ് ഇതിന്റെ സ്വഭാവിക നടപടി.
എന്നാൽ കാണാതായ വെടിയുണ്ടകൾക്ക് പകരം അവിടെ വ്യാജ വെടിയുണ്ടകൾ വെച്ചു എന്നത് കൃത്യവും, ഗുരുതരവും മനഃപൂർവ്വം ചെയ്തതുമായ കുറ്റകൃത്യമാണ്. നഷ്ടപ്പെട്ട വെടിയുണ്ടകള്ക്ക് പകരമാണ് വ്യാജകാറ്റ്റിഡ്ജ് ഉണ്ടാക്കി അവിടെ വെച്ചത് എന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേക്ഷണ സംഘത്തിന്റെ തലവൻ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത്രയും പറയാൻ കാരണം. ഇങ്ങനെയൊരു വാർത്ത വായിക്കുമ്പോൾ സാധാരണക്കാരായ പൊതുജനത്തിന്റെ മനസ്സിൽ എന്താണ് തോന്നുക.
അന്വേക്ഷണം നടക്കട്ടെ. നടക്കണം, കുറ്റക്കാരെ കണ്ടെത്തണം എന്നല്ലേ ? എന്നാൽ യാതൊരു ഉളുപ്പുമില്ലാതെ ഇതിനെയും ന്യായീകരിക്കുന്ന ന്യായീകരണ ബുദ്ധിജീവി കോലങ്ങളെ എന്താണ് വിളിക്കേണ്ടത് ? സാമൂഹ്യവിരുദ്ധർ എന്നോ ? സാമൂഹ്യ ദ്രോഹികൾ എന്നോ ? നികൃഷ്ട്ട ജന്മങ്ങൾ എന്നോ ഇപ്പോൾ ഉമ്മൻ‌ചാണ്ടിയായിരുന്നു ഈ സ്ഥാനത്തെങ്കിൽ നിങ്ങൾ എന്ത് ചെയ്തേനെ ?
കേരളം കത്തിച്ചേനെ അല്ലേ ? യാതൊരു സംശയവുമില്ല. മനുഷ്യനായി ജീവിക്കേടോ ന്യായീകരണ മൃഗങ്ങളെ. മനുഷ്യനെ പോലെ ചിന്തിക്ക്. മനുഷ്യനെ പോലെ പ്രതികരിക്ക്. തെറ്റ് കണ്ടാൽ തെറ്റാണെന്ന് നട്ടെല്ല്  നിവർത്തി പറയാൻ പഠിക്ക്. എന്തൊരു ജന്മമാണ് നിങ്ങളുടെയൊക്കെ.
എന്തൊരു ജീവിതമാണ് നിങ്ങളുടേത്. ഈ നാട് നന്നാവാത്തതിന്റെ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് നിങ്ങളെപോലുള്ളവരാണ് ഈ നാടിന്റെ ശാപവും !