കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇത്തരം പ്രതിഷേധ നാടകങ്ങൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു

0
166

Joli Joli

പതിറ്റാണ്ടുകൾക്ക് മുൻപ് ഇറങ്ങിയ സന്ദേശം എന്ന സിനിമക്ക് നമ്മുടെ രാഷ്ട്രീയ കേരളത്തിൽ ഇന്നും സമാനതകളില്ലാത്ത പ്രസക്തിയുണ്ട്. രാഷ്ട്രീയത്തിലെ കപടതകളെ കുറിച്ചും രാഷ്ട്രീയ പാർട്ടികളും നേതാക്കളും എങ്ങനെയെല്ലാം അണികളെയും പൊതുജനങ്ങളെയും വിഡ്ഢികളാക്കുന്നു എന്നതിനെക്കുറിച്ചും വളറെ മനോഹരമായി തന്നെ ആ സിനിമ നമ്മുക്ക് പറഞ്ഞു തരുന്നു.
കൃഷ്ണപ്പിള്ള സഖാവിന്റെ ത്വാതികമായ അവലോകനങ്ങളെയും ചോര തിളപ്പിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പ്രസംഗങ്ങളേയും അത് കേട്ട് ആവേശം കൊള്ളുന്ന കോട്ടപ്പള്ളിമാരെയും ഉത്തമന്മാരെയും ഇന്ന് ഒരു ചിരിയോടുകൂടിയല്ലാതെ നമ്മുക്ക് കണ്ടിരിക്കാൻ കഴിയില്ല. ശരിയല്ലേ..? എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം ഇന്നും സന്ദേശം എന്ന ആ സിനിമാ കാലഘട്ടത്തിൽ നിന്നും ഒരടിപോലും നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കൾ മുന്നോട്ട് പൊന്നിട്ടില്ല. മുന്നോട്ട് പൊന്നിട്ടില്ല എന്ന് പറയാൻ പറ്റില്ല.

അവർ വളരെയേറെ മുന്നോട്ട് പൊന്നൂ. പക്ഷെ ജനങ്ങളെയും അണികളെയും വിഢികളാക്കാൻ ഉപയോഗിക്കുന്ന അവരുടെ വാചക കസർത്തുകൾക്ക് ഇന്നും ഒരു പുരോഗതിയുമില്ല.പതിറ്റാണ്ടുകൾക്ക് മുൻപ് ഉപയോഗിച്ച് പുളിച്ച് തേഞ്ഞ നയങ്ങളും വാക്കുകളും തന്നെയാണ് അവർ ഇപ്പോഴും അണികളെ ആവേശം കൊള്ളിക്കാൻ ഉരുവിട്ടുകൊണ്ടിരിക്കുന്നത് .വിഡ്ഢിത്തരങ്ങങ്ങളാണ് തങ്ങൾ പറയുന്നത് എന്ന് അവർക്കറിയാം. എങ്കിലും അണികളും ജനങ്ങളും ഇപ്പോഴും പതിറ്റാണ്ടുകൾക്ക് മുൻപുള്ള ആ സന്ദേശം സിനിമയിലെ കയ്യടിക്കുന്ന കോട്ടപ്പള്ളിമാരുടെ നിലവാരത്തിൽ തന്നെയാണ് നിൽക്കുന്നത് എന്നും ചിന്തിക്കുന്നത് എന്നും ഇവർ തെറ്റ് ധരിച്ച് വെച്ചിരിക്കുകയാണ്.മിസ്റ്റർ റഹിം. താങ്കളേക്കാളും താങ്കളുടെ നേതാക്കളെക്കാളും ഒരുപാട് ഉയർന്ന ചിന്താശേഷിയും വാക്കുകളെ വിലയിരുത്താൻ കഴിവുമുള്ള അനേകം പൊതുജനങ്ങളും പാർട്ടി അണികളും കേരളത്തിലുണ്ട്.ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കുക..

ആത്മാർത്ഥതയില്ലാത്തതും കപടത നിറഞ്ഞതും കാലത്തിന് യോജിക്കാത്തതുമായ വിപ്ലവ വാക്കുകൾ ഈ സമൂഹത്തിലേക്ക് ഇനിയും വലിച്ചെറിയാതിരിക്കുക.എന്തെന്നാൽ ജനങ്ങൾ അതിന് മുകളിലൂടെ ചവിട്ടിയരച്ച് കടന്നുപോകും. കമ്മ്യൂണിസ്റ്റ് എന്നാൽ മനുഷ്യന് വേണ്ടി സംസാരിക്കുന്നവൻ എന്നാണ് അർത്ഥം.ശബ്ദമില്ലാത്തവന്റെ ശബ്ദവും നാവില്ലാത്തവന്റെ നാവുമാകുന്നവൻ എന്നതാണ് അതിന്റെ വിശാലത .നിരാലംബരുടെയും അശരണരുടെയും കണ്ണീരൊപ്പുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്.

നിർഭാഗ്യവശാൽ നിങ്ങളിൽ ആരും തന്നെ ഇന്നങ്ങനെയല്ല. കമ്മ്യൂണിസ്റ്റ് നാമധാരികളല്ലാത്ത ഒരുപാട് മനുഷ്യർ ഇന്ന് മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്നുണ്ട്. ആ വെട്ടമാണ് ഇന്നും പ്രകാശം പരത്തി ഇരുൾ മൂടാതെ നിൽക്കുന്നത്.മിസ്റ്റർ റഹിം. താങ്കൾ ഒരു പോസ്റ്റിട്ടു. അതിന്റെ ചുവട്ടിൽ വന്ന മൂവായിരത്തോളം കമന്റുകളിൽ മൂവായിരവും താങ്കൾക്കുള്ള അസഭ്യവർഷങ്ങളായിരുന്നു. ഒറ്റ പാർട്ടി അനുഭാവിയോ സഖാവോ പോലും താങ്കളെ രക്ഷിക്കാൻ വന്നില്ല. കാരണം വിഢിത്തരവും ആത്മാർത്ഥതയില്ലാത്തതുമാണ് ആ പോസ്റ്റ് എന്നത് തന്നെ. ആദ്യം നിങ്ങളുടെ നേതാക്കളുടെ സാമ്രാജ്യത്വ വികസനം അവസാനിപ്പിക്കൂ.അതിന് ശേക്ഷം നമ്മുക്ക് അമേരിക്കയെ നന്നാക്കാം. ഇനിയുള്ള കാലം ജനങ്ങൾ വല്ലാതെയങ്ങ് വിഡ്ഢികളാകാൻ നിന്ന് തരില്ല എന്ന് മനസിലാക്കുക.അസഭ്യവർഷത്തിൽ നിങ്ങളിങ്ങനെ ഒറ്റക്ക് നിന്ന് നനയുന്നത് കണ്ടപ്പോൾ എഴുതിപ്പോയതാണ്.