ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടതിനാൽ കെജ്രിവാളിന്റെ വസതിയിൽ കോൺഗ്രസ് സത്യാഗ്രഹം

0
181

Joli Joli

ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടു.ആയതിനാൽ കേജരിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളിന്റെ വസതിയിൽ സത്യാഗ്രഹം ഇരിക്കുന്ന കോൺഗ്രസ്സ് മരജന്മങ്ങളെയാണ് താഴെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.ബാബറി മസ്ജിദ് തകർത്തപ്പോഴും അതിനോടനുബന്ധിച്ചുണ്ടായ വർഗീയ കലാപങ്ങളിലും വെറും കാഴ്ച്ചക്കാരായി വായിൽ പഴം തള്ളി നിന്ന കോൺഗ്രസ്സ്. ഗുജ്‌റാത്ത് കലാപത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാതെ അവരുമായി ധാരണയിലെത്തിയ കോൺഗ്രസ്സ് .നൂറുകണക്കിന് മനുഷ്യരുടെ ആരും കൊലക്ക് ഇടയാക്കിയ സിക്ക് കലാപം യാതൊരു മനഃസാക്ഷിയുമില്ലാതെ നടപ്പാക്കിയ കോൺഗ്രസ്സ്.ഈ കോൺഗ്രസാണ് ഇന്ന് ബി ജെ പി എന്ന വർഗീയ തീവ്രവാദി പാർട്ടിയുടെ കയ്യിലേക്ക് ഇന്ത്യയെ ഏൽപ്പിച്ച് കൊടുത്തത്.എന്നിട്ട് ഇപ്പോൾ കോൺഗ്രസ്സ് പറയുന്നു ദില്ലി പോലീസിൽ യാതൊരു അധികാരവുമില്ലാത്ത കേജരിവാൾ കലാപം തടയാൻ കഴിയാത്തതിനാൽ രാജി വെക്കണമെന്ന്.ആരാണ് നിങ്ങളെ കെജ്രിവാളിന്റെ വസതിയിലേക്ക് പറഞ്ഞു വിട്ടത്.നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തെ നേതാക്കളാണോ.ആയിരിക്കും. ഹേ കോൺഗ്രസ് പടു ജന്മങ്ങളേ.കലാപങ്ങൾ ഉണ്ടാക്കുന്നതിൽ ഡിപ്ലോമ എടുത്തിട്ടുള്ള അമിദ് ഷായാണ് ദില്ലി പോലീസിന്റെ അധികാരി.
അദേഹത്തിന്റെ വീട്ടുപടിക്കൽ പോയി ധർണയിരിക്ക്‌.ഇരിക്കില്ല.പേടിയുണ്ട്.കാരണം മൂട്ടിൽ ഉണ്ട കേറും.വീട്ടിൽ റെയ്‌ഡുകൾ ഉണ്ടാകും.ഹേ കോൺഗ്രസ്സ് എന്ന വയോധിക രാഷ്ട്രീയ വ്യാപാരികളെ.ഒന്നുകിൽ നിങ്ങൾ കോൺഗ്രസ്സ് പിരിച്ച് വിടുക. അല്ലെങ്കിൽ നിങ്ങൾ ബി ജെ പി യിൽ ലയിക്കുക. കോൺഗ്രസിന്റെയും ബി ജെ പി യുടെയും കെജ്രിവാളിനോടുള്ള വേദനയുടെ കാരണം വളരെ വ്യക്തമാണ്. കേജരിവാൾ ഉയർത്തിപിടിച്ചിരിക്കുന്ന രാഷ്ട്രീയം ജനസേവനവും യഥാർത്ഥ ജനാധിപത്യവുമാണ്. കേജരിവാൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം രാജ്യത്തെ ജനങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്.നിങ്ങൾക്കൊക്കെ കെജ്രിവാളിനെ എതിർത്തേ പറ്റൂ. കാരണം ഇത്രയും കാലം ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ച് അവരെ കൊള്ളയടിച്ച് ചീർത്ത് വീർത്ത് രാഷ്ട്രീയം തൊഴിലാക്കിയ പരമ്പരാഗത രാഷ്ട്രീയപാർട്ടികൾക്ക് കേജരിവാൾ എന്നത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ജീവമരണ പോരാട്ടമാണ്.