മിസ്റ്റർ മുരളീധരാ അഭിപ്രായസ്വാതന്ത്ര്യം എന്നാൽ കൊലവിളി എന്നാണോ അർത്ഥം ?

96

Joli Joli

വർഗീയ വിദ്വേഷ കൊലവിളി നടത്തിയ അട്ടപ്പാടിയിലെ യുവാവിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

“തന്റെ അഭിപ്രായം പറഞ്ഞതിനാണ് ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.പക്ഷെ അട്ടപ്പാടിയില്‍ ശ്രീജിത്ത് Image result for v muraleedharanഎന്ന ഒരു ആദിവാസി യുവാവ് സിഎഎക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.പൊലീസുകാര്‍ പക്ഷം പിടിച്ചുകൊണ്ട് പെരുമാറരുത്. പറ്റില്ലെങ്കിൽ പൊലീസുകാര്‍ വേറെ വല്ല പണിക്കും പോകണം”

ഒരാൾക്ക് ഒരു വിഷയത്തോടുള്ള അനുകൂല നിലപാട് എന്നത് പ്രതികൂലിക്കുന്നവർക്ക് നേരെ കൊലവിളി നടത്തുക എന്നതാണോ മിസ്റ്റർ മുരളീധരൻ..? പ്രതികൂലിക്കുന്നവർക്ക് നേരെ കലാപങ്ങൾ നടത്താനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്നതാണ് താങ്കൾ സ്വപ്നം കാണുന്ന അഭിപ്രായ സ്വാതന്ത്ര്യം, അല്ലേ..?ധബോല്‍ക്കറും,കല്‍ബുര്‍ഗിയും ,പന്‍സാരെയും,ഗൗരി ലങ്കേഷും ഒക്കെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ കരച്ചിൽ കേട്ട് ഇപ്പോൾ പരലോകത്തിരുന്ന് ചിരിക്കുന്നുണ്ടാകും. താങ്കളുടെ സർക്കാരിന്റെ ഏതൊരു നയത്തെയും എതിർക്കുന്നവരെ മൊത്തം തീവ്രവാദികൾ എന്നും രാജ്യദ്രോഹികൾ എന്നും നക്സലുകൾ എന്നും വിളിച്ച് ചുട്ടെരിക്കുന്നതും താങ്കളുടെ കണ്ണിൽ അഭിപ്രായ സ്വാതന്ത്ര്യമാണ്.

ബി ജെ പി, ആർ എസ് എസ് അണികൾക്ക് മാത്രം ഉപയോഗിക്കാനും നടപ്പാക്കാനും ആയിട്ട് ഇങ്ങനെയുള്ള കുറച്ച് സ്വാതന്ത്ര്യങ്ങൾ ഇപ്പോൾ നമ്മുടെ രാജ്യത്തുണ്ട്.ഉത്തരേന്ത്യയിൽ ഇത്തരം സ്വാതന്ത്ര്യങ്ങൾ നിങ്ങൾ ഇപ്പോൾ നടപ്പാക്കുന്നുമുണ്ട്. എന്നാൽ ഇവിടെ അത് പറ്റില്ല.ഇത് കേരളമാണ്.എന്തുകൊണ്ട് സെൻ കുമാരൻ മാർക്കെതിരെയും ശശികല കുമാരിമാർക്കെതിരെയും പ്രജീഷുമാർക്കെതിരെയും കേസെടുക്കുന്നില്ല എന്ന് താങ്കൾ ചോദിച്ചിരുന്നെങ്കിൽ ഞാൻ താങ്കൾക്ക് കയ്യടിക്കുമായിരുന്നു.അട്ടപ്പാടിയിൽ നിന്ന് അറസ്റ്റ് ചെയ്ത വ്യക്തിയേക്കാൾ കൂടിയ ഇനം ഉഗ്ര വിഷമുള്ള അനേകം പാമ്പുകൾ നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യത്തോടെ പത്തി വിടർത്തി ആടുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല.

പിന്നെ താങ്കൾ പറഞ്ഞു ഈ കേസിൽ പോലീസ് പക്ഷപാതപരമായി പെരുമാറി എന്ന്.
ദേശീയ തലത്തിൽ രാജ്യ ഭരണം നിങ്ങളുടെ കയ്യിലുണ്ട്. ഭരിക്കുന്നിടത്തെല്ലാം പോലീസും കോടതിയും എന്ത് തെമ്മാടിത്തരത്തിനും കട്ടക്ക് കൂടെ നിൽക്കും. പോരാത്തതിന് കോടതിൽ വരെ കേസുകൾ പരിഗണിക്കാതെ മാറ്റിവെച്ച് തരും. പത്ത് നാല്പത് പേരുടെ മരണത്തിന് ഇടയാക്കിയ കലാപ ആഹ്വാനങ്ങൾ നടത്തിയ മിശ്രമാരും പാട്ടീൽ മാരും ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴും രാജ്യത്ത് വിലസുന്നുണ്ടല്ലോ , പിന്നെ ഇവിടെ മാത്രമെന്താണ് ആ സ്വാതന്ത്ര്യം അനുവദിക്കാത്തത് എന്നല്ലേ അങ്ങയുടെ പരാതി….?സോറി സർ. ഇത് കേരളമാണ്, ഇന്ത്യയല്ല. വിഷയം ചുരുക്കാം.

അട്ടപ്പാടിയിലെ വ്യക്തിയെ എന്തുകൊണ്ട് പോലീസ് അറസ്റ്റുചെയ്തു എന്ന് അങ്ങേക്ക് പെട്ടന്ന് മനസിലാകുന്ന രീതിയിൽ ഞാനൊന്ന് വ്യക്തമാക്കാൻ ശ്രമിക്കാം. നായിന്റെ മോനേ…ഇത് എന്റെ രാജ്യമാണ്. മര്യാദക്ക് അടങ്ങിയൊതുങ്ങി ഇവിടെ ജീവിച്ചില്ലങ്കിൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും എന്ന് ഞാൻ അങ്ങയോട് പറഞ്ഞാൽ അത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ട് എന്നെ അങ്ങ് പ്രോത്സാഹിപ്പിക്കുമോ ? പ്രോത്സാഹിപ്പിക്കും എന്നാണ് അങ്ങയുടെ മറുപടിയെങ്കിൽ കേരള പോലീസ് ചെയ്തത് കടുത്ത അനീതിയാണ്.

Advertisements