ഈ പോസ്റ്റർ കണ്ടിട്ട് കുരുപൊട്ടിയവരെ കുറിച്ച് തന്നെയാണ് പോസ്റ്ററിൽ പറഞ്ഞിട്ടുള്ളത്, ഓരോ യഥാർത്ഥ ഇന്ത്യക്കാരുടെയും മനസിലെ വാചകങ്ങൾ

142

Joli Joli

” ഈ ഇന്ത്യ എന്റെ രാജ്യമല്ല..ഈ നാറികളൊന്നും എന്റെ സഹോദരീ സഹോദരന്മാരുമല്ല..ഇങ്ങനെയുള്ള ഇന്ത്യയെ ഞാൻ സ്നേഹിക്കുകയോ ഇതിന്റെ ഇപ്പോഴത്തെ ഒരവസ്ഥയിലും അഭിമാനം കൊള്ളുകയോ ചെയ്യുന്നില്ല. ഇവിടെ ഈയൊരവസ്ഥയിൽ ഈ ഭീകരവാദികൾക്കൊപ്പം ജീവിക്കേണ്ടി വന്നതിൽ ഞാൻ ലജ്ജിക്കുന്നു “

എസ് എഫ് ഐ യുടെ പേരിൽ ബ്രണ്ണൻ കോളേജിൽ പതിപ്പിച്ച ഒരു പോസ്റ്ററാണ് മേൽ വിവരിച്ചത്. എ ബി വി പി ക്കാർ നൽകിയ പരാതി പ്രകാരം പോലീസ് കേസെടുത്തു എന്ന് അറിഞ്ഞു, എന്തിന്…? അവർക്ക് നൊന്തു പോലും. രാജ്യത്തിന്റെ പ്രതിജ്ഞയെ വികൃതമാക്കി പോലും.ആരാണ് പറയുന്നത് ?രാജ്യത്തെ തന്നെ വികൃതമാക്കിയവർ… ! ഈ പോസ്റ്റർ പ്രതിജ്ഞയെ വികൃതമാക്കിയതാണെന്ന് ആരാണ് പോലീസിനോട് പറഞ്ഞത് ..? ജനാധിപത്യത്തിലും ഭരണഘടനയിലും മതേതരത്വത്തിലും Image result for SFI BRANNAN COLLEGE POSTERസ്വാതന്ത്ര്യത്തിലും സമാധാനത്തിലും രാജ്യ നന്മയിലും വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഭാരതത്തിലെ യുവാക്കളടക്കം ദശകോടികണക്കിന് മനുഷ്യർ പറയാൻ ആഗ്രഹിക്കുകയും ചിന്തിക്കുകയും മനസിലുരുവിടുകയും സ്വയം സങ്കടപ്പെടുകയും ചെയ്യുന്ന വാക്കുകളാണ് ആരായാലും ആ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. നിങ്ങൾ ഇഷ്ട്ടപ്പെടുന്നുണ്ടോ ഇന്നത്തെ ഇന്ത്യയെ ?ഈ ഇന്ത്യ എന്റെ രാജ്യമല്ല, എന്റെ പ്രതിജ്ഞയിലെ ഇന്ത്യ എന്ന സങ്കല്പം ഇതല്ല. വർഗീയതയും കൂട്ടക്കൊലകളും മതഭ്രാന്തും വംശഹത്യകളും അരാജകത്വവും വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗങ്ങളും അരങ്ങുതകർക്കുന്ന ഈ ഇന്ത്യയെ നോക്കിയാണോ ഞാൻ അഭിമാനം കൊള്ളേണ്ടത്…? ഈ കലാപകാരികളെയും മത ഭ്രാന്തന്മാരെയും വിഷം ചീറ്റുന്ന വർഗീയ വാദികളെയുമാണോ ഞാൻ സഹോദരന്മാരായി കാണേണ്ടത്…? ചോദിക്കുന്നത് ഇന്ത്യയിലെ യുവത്വമാണ്…. !കാലങ്ങളായി അധികാരത്തിന് വേണ്ടി രാജ്യത്ത് വർഗീയവും ദേശീയവും പ്രാദേശികവുമായി വിഷം വിതച്ച് രാജ്യത്തെ ലോകത്തിന്റെ മുന്നിൽ നാണം കെടുത്തി, തല കുനിപ്പിപ്പ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ച പ്രാകൃത ഭരണാധികാരികളോടാണ് ചോദ്യം.മറുപടിയില്ലെങ്കിൽ കേസെടുക്കുമോ…?അതോ കൊന്നുകളയുമോ..? കലാലയങ്ങൾ അടക്കുമോ ? യുവാക്കളോട് ചിന്തിക്കരുതെന്നും മിണ്ടരുതെന്നും പറയുമോ ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന അഭിമാനത്തിൽ നിന്ന് ഇനി ഇന്ത്യക്ക് എത്ര ദൂരമുണ്ട് ലോകത്തിലെ ഏറ്റവും വലിയ വർഗീയ ഫാസിസ്റ്റ് ഭരണകൂട രാജ്യം എന്ന പതനത്തിലേക്ക് ? കലാപത്തിൽ ജീവൻ നഷ്ട്ടപ്പെട്ട പിതാവിന്റെ ശരീരം കെട്ടിപ്പിടിച്ച് ചങ്കുപൊട്ടി കരയുന്ന ഈ കുഞ്ഞിന്റെ കൂടിയാണ് ഇന്ത്യ. മേൽപ്പറഞ്ഞ ചോദ്യങ്ങൾ ഇവനും കൂടിയാണ് ചോദിച്ചത്. ഭരണകൂടങ്ങൾ ഉത്തരം പറഞ്ഞേ മതിയാകൂ.