അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോൾ മുപ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിട്ടും ഇന്ത്യയിൽ കൊള്ളയടി തുടരുന്നു

1327

Joli Joli

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോൾ മുപ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.മുപ്പത്തി നാല്‌ ഡോളർ. ക്രൂഡ് ഓയിൽ വില അൻപത് ഡോളറിനും താഴെയെത്തിയിട്ട് മാസങ്ങളായി. ക്രൂഡ് ഓയിലിന് ബാരലിന് വില 142 കവിഞ്ഞ സമയത്ത് മന്‍മോഹന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പെട്രോള്‍ നല്‍കിയിരുന്നത് 72 രൂപയ്ക്കായിരുന്നു. ഇന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് അതിന്റെ നാലിലൊന്ന് വിലയെ ഒള്ളൂ. വെറും മുപ്പത്തി നാല് രൂപ. എന്നിട്ടും ഇന്ന് നമ്മുക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്നത് എഴുപത്തി ആറ് രൂപയ്ക്കാണ് ( മുംബൈ 76.40.)പെട്രോളിന്റെയും ഡീസലിന്റെയും മാത്രമല്ല.ഗ്യാസിന്റെയും പാചക വാതകങ്ങളുടെയും വില സർവകാല റെക്കോർഡിലാണ് രാജ്യത്ത്. രണ്ടായിരത്തി പതിനാലിന് ശേക്ഷം എന്നല്ല ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കൊള്ളയാണ് ഇന്ധന വില്പനയിലൂടെ ഇന്ത്യാ ഗവർമെന്റ് ഇന്ത്യയിലെ ജനങ്ങളോട് നടത്തിക്കൊണ്ടിരിക്കുന്നത്.ലോകത്തെ ഏതൊരു ഭരണകൂടവും ഏതൊരു മനുഷ്യനും അത് തലകുലുക്കി ശരിവെക്കും.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറഞ്ഞിട്ടും ഇന്ധന വില കുറക്കാതെ കഴിയുന്നത്ര കൂട്ടാൻ നോക്കി കഴിഞ്ഞ ആറ് വർഷം കൊണ്ട് ഇന്ത്യാ ഗവർമെന്റ് നികുതിയിനത്തിൽ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ചത് പതിനാലര ലക്ഷം കോടി രൂപയാണ്.പെട്രോളിയം കമ്പനികൾ കൊള്ളയടിച്ചത് അതിലേറെ.മന്‍മോഹന്‍ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്താണ് പെട്രോളിന്റെ വില നിര്‍ണയാധികാരം പെട്രോളിയം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത്.അന്നന്ന് കുറയുന്ന വിലയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണം.അതായിരുന്നു ഉദ്ദേശം. എന്നാൽ ഇന്ന് കൂടുന്ന ബാധ്യതകൾ മാത്രമാണ് ജനങ്ങളുടെ തലയിൽ വന്ന് വീഴുന്നത്.കുറയുന്ന ലാഭം കേന്ദ്രവും പെട്രോളിയം കമ്പനികളും കൊള്ളയടിക്കുന്നു.അന്ന് വിലക്കുതിപ്പ് തടയുന്നതിന് വേണ്ടി സബ്സിഡിയും എക്‌സൈസ് ഡ്യൂട്ടി കുറച്ചും കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഭാരം കൂട്ടാതെ പിടിച്ചു നിന്നു. പക്ഷെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ വേണ്ടി പറഞ്ഞ പ്രഖ്യാപനങ്ങളില്‍ ഒന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയാധികാരം ഞങ്ങള്‍ തിരിച്ചു പിടിക്കും എന്നാണ്. ഇന്ധനവില വര്‍ദ്ധനവ് സര്‍ക്കാരിന്റെ പരാജയമാണ് എന്ന് ഉറക്കെ പറഞ്ഞത് 2014ല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. കാളവണ്ടി ജാഥയും മോട്ടോര്‍വാഹനങ്ങള്‍ തളളിക്കോണ്ടും നിരവധി പ്രക്ഷോഭങ്ങള്‍ ഇന്ത്യയൊട്ടാകെ അന്ന് നടത്തിയത് ബി.ജെ.പി ആയിരുന്നു.
മാത്രമല്ല, ഒടുക്കം പറഞ്ഞത് 50 രൂപക്ക് പെട്രോളം 40 രൂപക്ക് ഡീസലും ലഭിക്കുന്ന അച്ഛാദിന്‍ ആണ് ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്ന ഇന്ത്യ എന്നാണ്. എന്നിട്ടൊടുവില്‍ അച്ഛാദിന്‍ പോയിട്ട് കൊച്ചച്ചന്‍ പോലും വന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ വില നിര്‍ണ്ണയാധികാരം മാത്രമേ കമ്പനികള്‍ക്ക് തീറെഴുതിയിരുന്നുള്ളൂവെങ്കില്‍ ഇന്ന് ഡീസലിന്റെ വില നിര്‍ണ്ണായവകാശവും കേന്ദ്ര ഗവണ്‍മെന്റ് കമ്പനികള്‍ക്ക് പതിച്ചു കൊടുത്തു. മാത്രമല്ല സബ്‌സിഡി പൂര്‍ണ്ണമായും എടുത്ത് നീക്കി.മന്‍മോഹന്‍ സര്‍ക്കാര്‍ 2014 ല്‍ എക്‌സൈസ് നികുതിയായി കൈപ്പറ്റിയിരുന്നത് 9.48 പൈസ ആയിരുന്നുവെങ്കില്‍ മോദി ഇപ്പോള്‍ നികുതിയിനത്തില്‍ വാങ്ങികൊണ്ടിരിക്കുന്നത് 19.48 പൈസയാണ്. മാത്രമല്ല ഈ വര്‍ദ്ധനവ് ക്രൂഡ് ഓയിലിന് ലോക വിപണിയില്‍ ഏറ്റവും താഴ്ന്ന് നിൽക്കുന്ന സമയത്താണ് എന്നതാണ് വിചിത്രം.ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തി ഇന്ത്യൻ ജനതയിൽ നിന്ന് നേടിയെടുത്ത ആ പതിനാലര ലക്ഷം കോടി രൂപയെവിടെ എന്ന് മോദിക്ക് നിശ്ചയമുണ്ടോ.അടിസ്ഥാന വികസനങ്ങൾക്ക് പണം വേണ്ടേ എന്നാണ് ചോദ്യമെങ്കിൽ.ഒരു വാദത്തിനായി അംഗീകരിച്ചാൽ തന്നെ അപ്രദീക്ഷിതമായി വന്നു ചേർന്ന ഈ അധിക വരുമാനം കൊണ്ട് എടുത്ത് പറയത്തക്ക എന്തെങ്കിലും താങ്കൾ ഈ രാജ്യത്ത് ചെയ്തോ…? വെറും നൂറ് കോടി രൂപ മുടക്കി താങ്കളുടെ സംസ്ഥാനത്തെ ചേരിയെങ്കിലും നിർമാർജനം ചെയ്തോ..? ഇനി ഒന്നും ചെയ്തില്ലെങ്കിൽ തന്നെ രാജ്യത്തിന്റെ സാമ്പത്തിക നിലയെങ്കിലും മെച്ചപ്പെടുത്തിയോ…? ഇല്ല.അധികമായി നേടിയ വരുമാനം ഏതിലെ പോയി എന്നതിന് പോലും കണക്കില്ല…
ഈ രാജ്യത്ത് നിങ്ങൾ ഒന്നും ചെയ്തില്ല എന്നുമാത്രമല്ല.ഈ രാജ്യത്തെ സാമ്പത്തികമായി തകർക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുകയും ചെയ്തു.ഇന്ത്യയെ കൊള്ളയടിക്കാനും സാമ്പത്തികവും സാമൂഹ്യപരവുമായി തകർത്തുകളയാനും അധികാരം പിടിച്ചെടുത്ത വെറുമൊരു തട്ടിപ്പുകാരൻ മാത്രമാണ് നിങ്ങൾ.ഈ രാജ്യത്തോടും ജനങ്ങളോടും അൽപ്പം പോലും ദയ കാണിക്കാത്ത രാജ്യ ദ്രോഹി എന്ന് വിളിക്കേണ്ടത് നിങ്ങളെയാണ്.34 രൂപ എന്ന ഏറ്റവും ചീപ് വിലനിലവാരത്തിലെത്തി ക്രൂഡോയിൽ വില.രാജ്യത്ത് പെട്രോൾ വില ലിറ്ററിന് എഴുപത്തി അഞ്ചാണ്.നിങ്ങളുടെയൊക്കെ ക്രൂരമായ തീവെട്ടി കൊള്ള നടക്കട്ടെ.