കേരളം രക്ഷപെടണമെങ്കിൽ ചില ഊച്ചാളികളെ നിലയ്ക്ക് നിർത്തണം മുഖ്യമന്ത്രീ

0
186
Joli Joli
നൊബേൽ സമ്മാന ജേതാവും ലോകം ആദരിക്കുന്ന വ്യക്തിയും ലോക പ്രശസ്ത പ്രൊഫൈലിന് ഉടമയുമായ മൈക്കിൾ ലെവിറ്റും കുടുംബവും സഞ്ചരിച്ച ഹൌസ് ബോട്ട് ആലപ്പുഴയിൽ സമരാനുകൂലികൾ രണ്ട് മണിക്കൂറോളം തടഞ്ഞു വെച്ചു.തടഞ്ഞു വെച്ച വിവരമറിഞ്ഞ ഉടൻ ഉന്നത നേതാക്കൾ സമരക്കാരോട് അദ്ദേഹം ഒരു പ്രധാനപ്പെട്ട വ്യക്തിയാണെന്നും തടയരുതെന്നും വിട്ടയക്കണം എന്നുപറഞ്ഞിട്ടും രണ്ട് മണിക്കൂറിന് ശേക്ഷമാണ് അദ്ദേഹത്തെയും കുടുംബത്തെയും വിട്ടയച്ചത് എന്നാണ് വാർത്തകൾ പറയുന്നത്.
തടഞ്ഞു വെച്ചവർ ആരാണെന്ന് അന്വേക്ഷിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംയുക്ത സമരസമിതിയുടേതായ ശകലം വാക്കുകൾ കുറച്ച് മുൻപ് പുറത്ത് വന്നിട്ടുണ്ട്.ഏതോ ഇരുണ്ട ഭൂഖണ്ഡത്തിലെ മനുഷ്യരെ കണ്ടിട്ടില്ലാത്ത ഗോത്ര മനുഷ്യരുടെ ഇടയിൽ പെട്ടുപോയ അവസ്ഥയിലായിട്ടുണ്ടാകണം അദ്ദേഹവും കുടുംബവും.കാരണം നരഭോജികൾക്ക് അവരുടെ മുന്നിൽ വന്നു പെടുന്ന മനുഷ്യൻ ആരാണെന്ന് അറിയേണ്ട കാര്യമില്ലല്ലോ.
നാല് കാശ് വരുമാനമുണ്ടാക്കാനുള്ള അവസാന പിടിവള്ളി എന്ന നിലയിലാണ് കേരള സർക്കാർ കോടികൾ ചിലവഴിച്ച് പരസ്യം നൽകി ലോക വിനോദ സഞ്ചാരികളെ ഇതിലെ ഒന്ന് വന്നേച്ച് പോകൂ എന്ന് അലറി വിളിക്കുന്നത്.ഇനിയും നേരം വെളുക്കാത്ത പൊട്ടകുളത്തിലെ തവളകളായ കുറച്ച് മര ജന്മങ്ങൾ ഒരുനിലക്കും നമ്മളെ ജീവിക്കാൻ അനുവദിക്കില്ല എന്ന വാശിയിലാണ് കേരളത്തെ നാണം കെടുത്തികൊണ്ടിരിക്കുന്നത്.കാ ചക്രത്തിന് ഗതിയില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരും, ഇന്ന് ഹർത്താലാണെന്ന് അറിയാൻ യാതൊരു വഴിക്കും പാങ്ങില്ലാത്ത വെറും പാവപ്പെട്ട മനുഷ്യരുമാണ് ലക്ഷ്യ സ്ഥാനത്തെത്താൻ ഗതിയില്ലാതെ ഇന്ന് കേരളത്തിലെ ഓരോ സ്ഥലങ്ങളിലും നിൽക്കുന്നത് കണ്ടത്…
ചിലരെ കയറിയ ഓട്ടോറിക്ഷകളിൽ നിന്ന് പിടിച്ചിറക്കുന്നതും കണ്ടു.
അറിയാതെ പെട്ടുപോയ,, പുഴുക്കളെക്കാൾ കഷ്ട്ടമായ നരക ജീവിതം നയിക്കുന്ന ഈ പാവങ്ങളെ ഒക്കെ പോകാൻ അനുവദിക്കാതെ തടഞ്ഞു നിർത്തിയിട്ട് എന്ത് വിപ്ലവമാടോ നിങ്ങളൊക്കെ കൊണ്ടുവരുന്നത്.ആ പാവങ്ങളായിരുന്നോ നിങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങളുടെ വിലങ്ങുതടി.മനുഷ്യത്വം എന്നൊന്ന് ഉണ്ടെടോ.ദിനം പ്രതി അത് നഷ്ട്ടപ്പെടുന്ന ജനതയായി മാറുകയാണ് നമ്മൾ.വ്യവസായികളെ കല്ലെറിഞ്ഞോടിക്കുന്നു.ടൂറിസ്റ്റുകളെ തടഞ്ഞു വെക്കുന്നു.സർക്കാർ മാസാമാസം പലിശക്ക് കടം മേടിച്ച് നിത്യ ചിലവുകൾ നടത്തുന്നു.നന്നാവുന്നുണ്ട്…ഓർത്തോ..ഗൾഫ് തീരാൻ പോകുകയാണ്..എല്ലാം കൂടി ഒരുമിച്ച് വന്നാൽ എന്ത് മണ്ണാം കട്ട എടുത്ത് വെച്ച് തിന്നുമെന്നാണ് ഞങ്ങൾ വിജാരിച്ച് വെച്ചിരിക്കുന്നത്…?