Joli Joli

ഹൌസ് ബോട്ട് തടഞ്ഞ സംഭവത്തിൽ നാല് സി ഐ റ്റി യു നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്. വെറും നേതാക്കളല്ല കേട്ടോ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരും കൂടിയാണിവർ. ജില്ലാ സെക്രട്ടറി നാസർ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്, സർക്കാരും. നല്ല കാര്യം, ഇന്നലെ ഇത് തെറ്റായിപ്പോയി എന്ന് പറഞ്ഞുകൊണ്ട് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു നിങ്ങൾ വായിച്ചിട്ടുണ്ടാകും

ആ വാർത്തയുടെ ലിങ്ക് > കേരളം രക്ഷപെടണമെങ്കിൽ ചില ഊച്ചാളികളെ നിലയ്ക്ക് നിർത്തണം മുഖ്യമന്ത്രീ

അതിന്റെ ചുവട്ടിൽ കുറച്ച് ഭക്തർ വന്ന് മലമൂത്ര വിസർജനം നടത്തുകയും ചെയ്തിരുന്നു. ആമുഖമില്ലാതെ തന്നെ തുറന്ന് പറയട്ടെ ഭക്തരെ നിങ്ങളെപ്പോലുള്ളവരാണ് ഈ നാടിന്റെ ശാപം.

ഈ കെട്ട കാലത്തും സധൈര്യം തലയുയർത്തി നട്ടെല്ല് വളയ്ക്കാതെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും വിളിച്ച് പറയുകയും ചെയ്യുന്ന വളരെ കുറച്ച് ആളുകൾ ഉണ്ട്.വളരെ കുറച്ച് ആളുകളെ ഒള്ളൂ. അങ്ങനെ കുറച്ച് ആളുകൾ ഉള്ളത് കൊണ്ടാണ് നമ്മുടെ നാട് ഇപ്പോഴും മുന്നോട്ട് പോകുന്നതും കെട്ട് പോകാത്തതും.പൂർണമായി അടിമപ്പടാത്തതും.ഭക്തിയായിക്കൊള്ളൂ. നിങ്ങളെ തടയുന്നില്ല. എവിടെയെങ്കിലും ഒരു ഷെഡ് കെട്ടി അതിലിരുന്ന് ഭജനപ്പാട്ട് നടത്തിക്കൊള്ളൂ.പ്രതികരിക്കുന്നവരെ തടയാതിരിക്കുക.തെറ്റുകൾ ചൂണ്ടികാണിക്കുന്നവരെ വിലക്കാതിരിക്കുക, ഭീക്ഷണിപ്പെടുത്താതിരിക്കുക.

ഭരണ കൂടങ്ങളുടെയും ഭരണാധികാരികളുടെയും തെറ്റായ നയങ്ങൾ തിരുത്തപ്പെടുന്നത് പ്രതികരിക്കുന്നവരിലൂടെയാണ്.അല്ലാതെ സ്തുതി പാഠകരിലൂടെയല്ല. ഭക്തർ എന്ന നിങ്ങളുടെ വർഗത്തെകൊണ്ട് ഈ നാടിനോ സമൂഹത്തിനോ രാജ്യത്തിനോ യാതൊരു പ്രയോജനവുമില്ല. എന്നാൽ ഉപദ്രവിക്കാതിരുന്നുകൂടെ….?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.