മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവിലേക്ക്, ഒരു മലയാളിയെയും കർണാടക ഫാസിസ്റ്റ് ഭരണകൂടത്തിന് വിട്ടുകൊടുക്കരുത്, വിട്ടുകൊടുത്താൽ പിന്നെ ജീവനോടെ തിരിച്ച് കിട്ടില്ല

125

Joli Joli

മുഖ്യമന്ത്രി പിണറായി വിജയന്റെയും ബഹുമാനപ്പെട്ട കേരള സർക്കാരിന്റെയും അറിവിലേക്ക് ഒരു അപേക്ഷ സമർപ്പിക്കുന്നു.പൗരത്വ ഭേദഗതി ബില്ലിനോടനുബന്ധിച്ച് മംഗലാപുരത്ത് നടന്ന പ്രതിക്ഷേധത്തിലും അതിനെ തുടർന്നുണ്ടായ വെടിവെപ്പിനും മലയാളികളാണ് കാരണക്കാർ എന്നാരോപിച്ച് കർണാടക പോലീസ് മലയാളികളായ, കേരളത്തിലെ കണ്ണൂർ കാസർകോട് ജില്ലകളിൽ പെട്ട ആയിരത്തി എണ്ണൂറോളം പേർക്ക് ജ്യാമ്യമില്ല വകുപ്പ് പ്രകാരം നോട്ടീസ് അയച്ച വിവരം അറിഞ്ഞിരിക്കുമല്ലോ.കലാപത്തിൽ ഏർപ്പെട്ടു.. കലാപത്തിൽ പങ്കെടുത്തു. സംഘം ചേർന്നു.. പ്രതിക്ഷേധിച്ചു. പോലീസിനെ ആക്രമിച്ചു. തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവർക്ക് ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം മംഗലാപുരം പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ പറഞ്ഞ് നോട്ടീസ് അയച്ചിരിക്കുന്നത്.

മംഗലാപുരം വെടിവെപ്പ് നടന്ന അന്നെ ദിവസം മംഗലാപുരതുള്ള അഞ്ചു മൊബൈൽ ടവറുകളുടെ പരിധിയിൽ ഇവർ ഉണ്ടായിരുന്നു എന്നത് മാത്രമാണ് ഇവർക്ക് നോട്ട്സ് അയക്കാൻ കർണാടക സർക്കാർ കാരണമായി പറയുന്നത്.ഇവരെല്ലാം കലാപത്തിൽ പങ്കെടുത്തു എന്നതിന് ഇതെന്ത് തെളിവാണ് ? മംഗലാപുരം മലയാളികൾ ഏറെ ജീവിക്കുന്ന സ്ഥലമാണ്.സമീപ ജില്ലയായ കാസർകോട് നിന്നും കണ്ണൂരു നിന്നും അനേകം മലയാളികൾ ദിവസവും വന്നുപോകുന്ന സ്ഥലമാണ്.നോട്ടീസ് കിട്ടിയവരിൽ ഇരുന്നൂറ്റി മുപ്പത്തേഴ് പേർ മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർത്ഥികളാണ്…!

നൂറ്റി നാൽപ്പത് പേർ അവിടെ പഠിക്കുന്ന വിദ്യാര്ഥിനികളാണ്.. !നൂറ്റി അറുപത്തെട്ട്‍ പേർ സ്ത്രീകളാണ്… !എൺപതോളം പേർ അന്നേദിവസം അവിടെ ചികിത്സക്ക് ചെന്നവരും അവിടെ അഡ്മിറ്റായ രോഗികളുമാണ്…? കൂടാതെ നോട്ടീസ് കിട്ടിയവരിൽ വൃദ്ധരായവരുണ്ട്… !അന്നെ ദിവസം മടങ്ങിപ്പോരാൻ കഴിയാതെ ലോഡ്ജിൽ തങ്ങിയവരുണ്ട്.. ! ബന്ധുവീടുകളിൽ തങ്ങിയവരുണ്ട്…
പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ട്… ഒരു സിറ്റിയിൽ ഒരു പ്രതിക്ഷേധമോ സംഘർഷമോ ഉണ്ടായാൽ ആ ഏരിയയിലെ എല്ലാ മൊബൈൽ ടവറിന്റെയും പരിധിയിൽ ഉണ്ടായിരുന്നവർക്ക് ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം നോട്ടീസ് അയക്കുക എന്ന് പറഞ്ഞാൽ എന്തൊരു ഫാസിസമാണിത്… !എന്തൊരു ഭയാനകമാണിത്..? ഹാജരായില്ലങ്കിൽ വീടുകളിൽ വന്ന് അറസ്റ്റ് ചെയ്യും എന്നാണ് ഭീക്ഷണി.നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്…?

ബി ജെ പി ക്കും മോദി സർക്കാരിനും കേരളത്തിലെ ജനങ്ങളോടുള്ള വ്യക്തമായ വിരോധത്തിന്റെ തെളിവാണ് ഇത്.കൃത്യമായി നമ്മുടെ നേരെ വരുന്ന ഫാസിസമാണിത്..നോട്ടീസ് കിട്ടിയവർ ഹാജരാകാൻ ചെന്നാൽ ജ്യാമ്യമില്ലാ വകുപ്പായത് കൊണ്ട് അവർ അറസ്റ്റ് ചെയ്യും.അതിൽ ഒരു സംശയവും വേണ്ട.ആയതിനാൽ കേരള സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ പതിയണം.വ്യക്തമായ തെളിവോടെയല്ലാതെ ഒരു പൗരനെയും അവർക്ക് വിട്ടുകൊടുക്കരുത്.കുട്ടികളുടെ ഭാവി ഇല്ലാതാകും.സ്ത്രീകളും വൃദ്ധരായവരും ഭയപ്പെട്ടുപോകും.അനുവദിക്കരുത്.വ്യക്തമായ തെളിവുണ്ടങ്കിൽ അവർ അറസ്റ്റ് ചെയ്തുകൊള്ളട്ടെ.എന്നാൽ വ്യക്തമായ തെളിവ് കേരള പോലീസിനെയോ സർക്കാരിനെയോ ബോധിപ്പിക്കണം.അല്ലാതെ ഒരു പൗരനെയും കർണാടക ഫാസിസ്റ്റ് ഭരണകൂടത്തിന് വിട്ടുകൊടുക്കരുത്.വിട്ടുകൊടുത്താൽ പിന്നെ ജീവനോടെ തിരിച്ച് കിട്ടില്ല…
അപേക്ഷയാണ്.