ഞങ്ങൾ ബീഫ് കഴിക്കില്ല, അതുകൊണ്ടു നിങ്ങളും കഴിക്കരുത് എന്ന് പറയുന്നതും ഞങ്ങൾ പന്നി കഴിക്കില്ല, നിങ്ങൾ കഴിച്ചാൽ ഞങ്ങൾക്കൊന്നുമില്ല എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് സംഘികളേ

0
309

Joli Joli

മലപ്പുറത്ത് പോർക്ക് (പന്നി) വിളമ്പുമോ വിൽക്കുമോ കഴിക്കുമോ എന്നൊക്കെയാണ് കേരള സംഘികളും ഉത്തരേന്ത്യൻ സംഘികളും വെല്ലുവിളിച്ച് ചോദിക്കുന്നത്. ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. നിരോധിത കാട്ടുമൃഗങ്ങളെ അല്ലാതെ തിരിച്ച് കടിക്കാത്ത എന്തിനെയും കേരളത്തിൽ എവിടെയും ആർക്കും വെട്ടിയരിഞ്ഞ് കഴിക്കാം. കേരളത്തിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ട് ആരും നിങ്ങളെ വിലക്കില്ല. പിന്നെ മതപരമായ ഒരു വിലക്ക് ഉള്ളത് കൊണ്ട് മുസ്ലിങ്ങൾ പന്നി കഴിക്കില്ല. എന്നാൽ കഴിക്കുന്നവരും ഉണ്ട്.

മലപ്പുറത്ത് ആരെങ്കിലും പന്നി വെട്ടുന്നുണ്ടോ കഴിക്കുന്നുണ്ടോ എന്നൊന്നും മുസ്ലിങ്ങൾ ശ്രദ്ധിക്കാറില്ല. അത് നോക്കി നടക്കലല്ല അവരുടെ ജോലി. അവർ കഴിക്കില്ല, കഴിക്കേണ്ടവർക്ക് കഴിക്കാം. അതാണ് അവരുടെ ലൈൻ . ഞാനൊരു മലപ്പുറം കാരനാണ്, പെരിന്തൽമണ്ണ സ്വദേശി. തിരിച്ച് കടിക്കാത്ത എന്തിനെയും തിന്നും. ഞങ്ങളുടെ ഏരിയയിൽ പന്നി വെട്ടുന്നുണ്ട്. ഞങ്ങൾ വാങ്ങാറുണ്ട്, കഴിക്കാറുണ്ട്. മലപ്പുറത്തുള്ള ഹിന്ദുക്കളും പന്നിയിറച്ചി കഴിക്കാറുണ്ട്. മലപ്പുറം ജില്ലയിൽ പന്നിയിറച്ചിക്ക് ഷോട്ടേജില്ല. ഏഴോളം വൻകിട പന്നി ഫാമുകൾ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ചെറുകിട ഫാമുകൾ വേറെയും.

അതുകൊണ്ട് ഈ വക അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരും മലപ്പുറത്തേക്ക് വരേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു. ഒരു താരതമ്മ്യം. മാംസാഹാരം കഴിക്കുന്നവൻ ആരെന്ത് കഴിച്ചാലും വേണ്ടില്ല എന്ന ചിന്താഗതിയിൽ കിട്ടിയത് മിണ്ടാതിരുന്നു കഴിച്ചിട്ട് എഴുന്നേറ്റ് പോകും. എന്നാൽ അവന്റെ മുന്നിലിരുന്ന് ആഹാരം കഴിക്കുന്ന ഒരു സസ്യാഹാരി മാംസാഹാരിയെ വെറുപ്പോടെ നോക്കുകയും ചിലപ്പോൾ ദേക്ഷ്യപ്പെടുകയും ചെയ്യും. പറ്റിയാൽ മാംസാഹാരിയുടെ ഭക്ഷണത്തിൽ കുറച്ച് മണ്ണും വാരിയിടും. അതാണ് മാംസാഹാരിയും സസ്യാഹാരിയും തമ്മിലുള്ള വിത്യാസം..!


കൂട്ടി ചേർത്തത്

ശാസ്ത്രീയമായി ബീഫും പോർക്കും മുറിക്കേണ്ട രീതി.

ഏറ്റവും രുചിയും വിലയേറിയതുമായ ഭാഗമാണ് loin. മുതുക് (loin) നല്ലൊരു ഭാഗമാണ് .ഇതിൻറെ പലതരം കട്ടുകൾ വളരെ വിലയേറിതാണ്.ശരീരത്തിൽ അയാസകരമായി ഉപയോഗിക്കുന്ന ഭാഗങ്ങൾക് കട്ടി കൂടുകയും രുചി കുറയുകയും ചെയ്യും.നമ്മുടെ നാട്ടിൽ വെട്ടി കൂട്ടി ഇട്ടു നശിപ്പിച്ചാണ് വിൽക്കുന്നത്.വരൂ നമുക്കൊരുമിച്ചു ഇതിനെതിരെ പോരാടാം.നല്ല മാംസത്തിനായി നല്ലൊരു നാളേക്കായി.