കേട്ടിടത്തോളം മുന്നിൽ വന്ന് പെട്ട ഒന്നിനെയും ഫ്രാൻകോ വെറുതെ വിട്ടിട്ടില്ലന്നാണ് മനസിലാക്കാൻ സാധിക്കുന്നത്

    91

    Joli Joli

    ഫ്രാൻകോ ഉഗ്ര ശക്തിയോടെ പൂർണമായും ഫ്രാൻകോ ആയിത്തന്നെ പുറത്ത് വിലസുന്നത്കൊണ്ടും സർവ്വ പ്രതാപത്തോടും കൂടി ഇപ്പോഴും വിഷപാമ്പായി ( ബിഷപ്പ് ) തുടരുന്നത് കൊണ്ടും കൂട്ട് പീഡക സമതിയായ സഭ വലിയ തോതിൽ ഊക്കോടെ ഫ്രാൻകോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഫ്രാൻകോയുടെ ലീലാവിലാസങ്ങൾക്ക് ഇരപ്പെട്ട മറ്റു കന്യാസ്ത്രീകൾക്ക് ധൈര്യസമേതം മുന്നോട്ട് വന്ന് പരാതി പറയാൻ പേടിയുണ്ടാകും എന്നത് സ്വഭാവികമാണ്.

    ഉഗ്ര പ്രതാപികളും, എന്തിനും പോന്ന ആളും അർത്ഥവും ഉള്ള സഭയും സഭയുടെ പ്രിയപുത്രനും കരിങ്കോഴിയുമായ ഫ്രാൻകോയുമാണ് ഒരുവശത്ത്. മറുവശത്ത് ഒന്ന് ഉറക്കെ കരയാൻ പോലും പേടിയുള്ള കന്യാസ്ത്രീകളാണ്. കേട്ടിടത്തോളം മുന്നിൽ വന്ന് പെട്ട ഒന്നിനെയും ഫ്രാൻകോ വെറുതെ വിട്ടിട്ടില്ലന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സാധാരണക്കാരനായിരുന്നെങ്കിൽ സ്പോട്ടിൽ അറസ്റ്റ് ചെയ്ത്, ജയിലിടിഞ്ഞാലും പുറത്ത് വരാൻ പറ്റാത്ത അത്ര കേസുകളിലാണ് ഫ്രാൻകോ ഇപ്പോഴും ദൈവദൂതന്റെ വേഷം കെട്ടി മഹോന്നത സ്ഥാനത്ത് വിലസുന്നത്.

    കേസ് കോടതിയിൽ നടക്കുന്നു എന്നാണ് വാർത്ത.ആയിക്കോട്ടെ, എന്തായാലും മറ്റുള്ള ഇരകൾക്കും കൂടി നിർഭയം പരാതി തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നതാണ് പ്രധാനം.പ്രധാനം എന്നല്ല.അത് ഉത്തരവാദിത്വം കൂടിയാണ്.ഏറ്റവും കുറഞ്ഞത് സർക്കാർ ആ സാഹചര്യമെങ്കിലും ഒരുക്കണം.അവർക്ക് ധൈര്യം നൽകണം.ഇല്ലങ്കിൽ എന്തൊരു നാടാണ് നമ്മുടേത് എന്ന് ജനങ്ങൾ ഭയപ്പെട്ടുപോകും.