കലാപകാരികളെ നിയന്ത്രിക്കാൻ നഗരം കത്തി തീരണോ എന്ന് ചോദിച്ച ഒരു ജസ്റ്റിസിനെ സ്ഥലം മാറ്റാൻ ഇത്രയും പോരേ ഭരണത്തിലിരുന്ന് കലാപം നടത്തിയവർക്ക്…?

360

Joli Joli

ജസ്റ്റിസ് മുരളീധരനെ സ്ഥലം മാറ്റിയിരിക്കുന്നു.ഏത് മുരളീധരൻ എന്നല്ലേ.ഡൽഹി കലാപക്കേസ് ഇന്നലെ അർദ്ധരാത്രിയിൽ തന്നെ പരിഗണിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെയും പോലീസിനേയും രൂക്ഷമായി വിമർശിച്ച ദില്ലി ഹൈ കോടതി ജസ്റ്റീസ് ഡോ എസ് മുരളീധരൻ. അതെ, ഇനിയൊരു കലാപം ഇവിടെ അനുവദിക്കില്ലെന്ന് ശക്തമായ ഭാക്ഷയിൽ താക്കീത് ചെയ്ത ജസ്റ്റിസ് മുരളീധരനെ Image result for justice s muralidharഇന്നലെ രാത്രിയിൽ തന്നെ സ്ഥലം മാറ്റി…! പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം.വിദ്വേഷ പരാമർശങ്ങൾ നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ ഉടൻ നിയമനടപടികൾ എടുത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതിന് തൊട്ട് പിറകെയാണ് പഞ്ചാബിലേക്കുള്ള സ്ഥലം മാറ്റം. കേസ് പരിഗണിക്കുന്ന ദില്ലി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്…!കേസ് ഇന്ന് ചീഫ് ജസ്റ്റിസ് പരിഗണിക്കുമത്രേ.

ഇന്നലെ കേസ് പരിഗണിക്കുബോള്‍ കപില്‍ മിശ്രയുടെ വിവാദമായ വിദ്വേഷപ്രസംഗം കേട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു കോടതിയിലുണ്ടായിരുന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മറുപടി.എന്നാൽ കേട്ടോളൂ എന്ന് പറഞ്ഞ് ജസ്റ്റിസ് എസ് മുരളീധര്‍ അദ്ധ്യക്ഷനായ ബഞ്ച് തന്നെ പ്രസംഗത്തിന്‍റെ വീഡിയോ ക്ലിപ്പ് കോടതി മുറിയിൽ പ്രദർശിപ്പിച്ച് കാണിച്ചു.എന്തുകൊണ്ട് ഇതുവരെ ഇവർക്കെതിരെ കേസെടുത്തില്ലെന്ന് ചോദിച്ച കോടതി ഹര്‍ജിയില്‍ പറയുന്ന കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ്മ, അഭയ് താക്കൂര്‍ എന്നിവരുടേത് ഉള്‍പ്പെടെ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും ഉടന്‍ തീരുമാനമെടുക്കണം എന്നും നിര്‍ദ്ദേശിക്കുകയായിരുന്നു,

കലാപം നടക്കുമ്പോഴും അക്രമികൾ നഗരത്തിൽ അഴിഞ്ഞാടുമ്പോഴും നിയന്ത്രിക്കാനും കേസെടുക്കാനും നഗരം കത്തി തീരണോ എന്ന് ചോദിച്ച ഒരു ജസ്റ്റിസിനെ സ്ഥലം മാറ്റാൻ ഇത്രയും പോരേ ഭരണത്തിലിരുന്ന് കലാപം നടത്തിയവർക്ക്…? മോദി ഭരകൂടം ഇന്ത്യൻ ജുഡീഷറിക്കും ന്യായാധിപന്മാർക്കും ഇന്ന് ദില്ലി കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്ന ചീഫ് ജസ്റ്റീസിനും നൽകുന്ന മുന്നറിയിപ്പാണ് ഇത്..ഭരകൂടത്തിനെതിരെ ഇനി പരിഗണിക്കാനുള്ള എല്ലാ കേസുകളിലും.സമീപ കാലത്ത് ഇന്ത്യൻ ജുഡീഷറിയിൽ ഇന്ത്യൻ ജനതക്കുള്ള വിശ്വാസത്തിൽ ഇടിവ് സംഭവിച്ചു എന്നുള്ളത് ജുഡീഷറിക്ക് പോലും നിഷേധിക്കാനാവാത്ത സത്യമാണ്.

വിധികളിലെ നീതിയില്ലായ്മയും, ജനാധിപത്യത്തിനും ഭരണഘടനക്കും മതേതരത്വത്തിനും ഉലച്ചിൽ തട്ടിയിട്ടും ഭീതിതമാം വിധം നീതി പീഠങ്ങൾ മൗനം പാലിച്ചതിലുമാകാം അത്.നിങ്ങൾ നിഷേധിച്ചാലും ഇല്ലെങ്കിലും പറയാതിരിക്കാനാവില്ല.നിങ്ങൾ പ്രലോഭനങ്ങൾക്ക് വിധേയപ്പെടുന്നുണ്ട്.നിങ്ങൾ സ്ഥലം മാറ്റങ്ങൾക്ക് ഇരപ്പെടുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്.നിങ്ങൾ നിശ്ശബ്ദരാക്കപ്പെടുമോ എന്ന് ഭയപ്പെടുന്നുണ്ട്.കുറ്റം പറയാനാകില്ല.ഒരു രാജ്യം ഒരു വർഗീയ ഫാസിസ്റ്റ് ക്രിമിനൽ ഭരണകൂടത്തിന്റെ കൈപ്പിടിയിൽ പൂർണമായും അമർന്നുകഴിഞ്ഞാൽ പിന്നെ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളിലും ഇത്തരം ഭയങ്ങൾ വന്നുചേരുന്നത് സ്വഭാവികമാണ്.എങ്കിലും പ്രതീക്ഷയുണ്ട്.ഇന്ത്യൻ ജുഡീഷറി പൂർണമായും മരണപ്പെട്ടിട്ടില്ല.ജസ്റ്റിസ് മുരളീധരന്മാരിലൂടെ ഇപ്പോഴും ജുഡീഷറിക്ക് ജീവനുണ്ടെന്ന് ഇന്ത്യൻ ജനതയെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോൾ ആശ്വാസം ഒന്നുമാത്രമാണ്.ജസ്റ്റീസ് ഡോ. എസ് മുരളീധരൻ ജീവനോടെയുണ്ട്.


Joli.

Advertisements