ഇന്ത്യയിലെ സ്ത്രീകളോട് ഇന്നത് ചെയ്യരുത് എന്ന് പരസ്യമായി കൽപ്പിക്കാൻ ഒരു മത കച്ചവടക്കാരനും ഈ രാജ്യത്ത് അധികാരമില്ല

0
816

Joli Joli 

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, മത രാജ്യമല്ല. ഇന്ത്യയെ മതരാജ്യമാക്കാൻ നോക്കുന്നവർക്കെതിരെയാണ് ഇന്ന് രാജ്യത്ത് ജനങ്ങൾ പ്രതിക്ഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന് ശക്തമായ ഒരു ഭരണഘടനയുണ്ട്..
അതിൽ ഇന്ത്യയിലെ ഓരോ പൗരനും തുല്യരാണ്. ആൺ-പെൺ വിത്യാസമില്ലാതെ, തുല്യമായ അധികാര സ്വാതന്ത്ര്യ അവകാശങ്ങളാണ് ഭരണഘടന ഓരോ പൗരനും വാഗ്ദാനം ചെയ്തിരിക്കുന്നത് .ഇന്ത്യയിലെ സ്ത്രീകളോട് ഇന്നത് ചെയ്യരുത് എന്ന് പരസ്യമായി കൽപ്പിക്കാൻ ഒരു മത കച്ചവടക്കാരനും ഈ രാജ്യത്ത് അധികാരമില്ല. അങ്ങനെ കല്പിച്ചാൽ അയാൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. തൂക്കിയെടുത്ത് അകത്തിടണം അയാൾ എത്ര വലിയ കൊമ്പത്തെ മത ഭ്രാന്തനാണെങ്കിലും.

ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിൽ സമൂഹത്തെ പിന്നോട്ട് നയിക്കുന്ന ഇത്തരം മത ജന്മങ്ങളെ പ്രോത്സാഹിപ്പിക്കുവാനോ പിന്താങ്ങുവാനോ പാടില്ല.നിങ്ങളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള മതപരമായ എന്തെങ്കിലും നിർദ്ദേശങ്ങളാണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ ആ പ്രസ്താവനയോ നിർദ്ദേശമോ ശബ്ദമോ നിങ്ങളുടെ മത സ്ഥാപനത്തിനകത്ത് ഒതുക്കി നിർത്തണം.ഇത്തരം സ്ത്രീവിരുദ്ധ നീചവിഡ്ഢിത്തരങ്ങൾ ഒരു ജനാധിപത്യ പൊതു സമൂഹത്തിലേക്ക് ഛർദ്ദിക്കരുത് .ഛർദ്ദിച്ചാൽ സ്ത്രീകൾ ചൂലു കൊണ്ടടിക്കും.എല്ലാ മതക്കാരും വന്ന് തല്ലും.ഒരു സംശയവും വേണ്ട .സ്ത്രീകൾ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമെന്ന് വാദിക്കുന്നവരാണ് മറുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നോർക്കണം… !
( ഈ കാട്ട് വാസികളൊക്കെയാണ് നമ്മുടെ സമൂഹത്തിന്റെ പ്രധാന തലവേദനകൾ.. )