അഴിമതിക്കാരനായ മാണിയുടെ രൂപക്കൂട് ജനങ്ങൾക്ക് വേണ്ട

0
1646

joli joli

അൻപത് വർഷത്തിലധികം സ്വന്തമായി ഒരു രൂപപോലും ചിലവാക്കാതെ ജനങ്ങളുടെ ചിലവിൽ മൃഷ്ട്ടാനം ഉണ്ടുറങ്ങി സുഖിച്ച് ജീവിച്ച് പത്ത് തലമുറക്ക് കഴിയാനുള്ളതും സമ്പാദിച്ച് വെച്ച് രാഷ്ട്രീയ തൊഴിലിൽ നിന്ന് ഈ ലോക വാസം വിട്ട് പോയ മഹാൻ.കേരളത്തിലെ അറിയപ്പെടുന്ന സമ്പന്ന കുടുംബം. അറിയപ്പെടുന്ന ധനികൻ. സ്വന്തമായി നോട്ട് എണ്ണുന്ന മെഷീൻ വരെ ഉണ്ടായിരുന്നു എന്ന്. അദ്ധ്വാനിക്കുന്ന തൊഴിലാളി പാർട്ടി പോലും പരസ്യമായി ആരോപിച്ച പരിഷ്ക്കാരി.

ബഡ്‌ജറ്റ്‌ വിറ്റ് വരെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ചു എന്ന് പറഞ്ഞ് പിണറായിയും കൂട്ടരും ദിവസങ്ങളോളം കേരളം സ്തംഭിപ്പിച്ച ഹർത്താൽ നാടകങ്ങൾക്ക് കാരണക്കാരനായ പുന്ന്യാത്മാവ്.ഭരണത്തിന്റെ ഇടനാഴികളിലെ മഹത്തായ അൻപതിൽ പരം വർഷങ്ങൾക്കുള്ളിൽ രഹസ്യവും പരസ്യവുമായി പല അഴിമതികളും നടത്തിയിട്ടുണ്ട് എന്ന് കേരള ജനത ഉറച്ച് വിശ്വസിക്കുന്ന പരിശുദ്ധൻ.എല്ലാവിധ വിശുദ്ധ അവിശുദ്ധ രാഷ്ട്രീയ നാടകങ്ങളും ആടിത്തിമിർത്തവൻ.ഇദ്ദേഹം ഇന്ന് വിശുദ്ധനാണ്.

Image result for km mani and jose kmaniഇതേ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സഹ പ്രവർത്തകർ ഇദ്ദേഹത്തെ വിശുദ്ധനാക്കി.അഴിമതിപ്പണം എണ്ണാൻ വേണ്ടി മാത്രം നോട്ടെണ്ണുന്ന മിഷ്യൻ കൈവശമുള്ളവനാണ് മാണി എന്ന് ആരോപിച്ച പിണറായിയും ഐസക്കും കൂടി ഇദ്ദേഹത്തിന് ഒരു രൂപക്കൂട് പണിയാൻ പോകുന്നു.അതിലേക്ക് ജനങ്ങളുടെ പണത്തിൽ നിന്നെടുത്ത് അഞ്ചു കോടി രൂപ മാറ്റി വെച്ചിരിക്കുന്നു.സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.രണ്ട് മഹാ പ്രളയത്തിൽ ഒരു സംസ്ഥാനം തന്നെ തകർന്ന് നിൽക്കുകയാണ്.ടാർപോളിൻ ഷീറ്റ് മേൽക്കൂരയാക്കി അനേകർ ഇപ്പോഴും അന്തിയുറങ്ങുന്ന നാടാണ്.തല ചായ്ക്കാൻ മൂന്ന് സെന്റ് ഭൂമിക്ക് വേണ്ടി മനുഷ്യർ മുറവിളി കൂട്ടുന്ന നാടാണ്.അടിസ്ഥാന സൗകര്യ വികസനത്തിന്‌ പണമില്ലാതെ നെട്ടോട്ടമോടുന്ന സമയമാണ്.എന്നിട്ടും.ഒരായുമുഴുവൻ ജനങ്ങളുടെ ചിലവിൽ സുഖിച്ച് ജീവിച്ച് കട്ട് മുടിച്ച് പത്ത് തലമുറക്ക് തിന്നാനുള്ളതും ഉണ്ടാക്കി വെച്ചിട്ട് കാലം പൂകിയവന് രൂപക്കൂട് പണിയാൻ വീണ്ടും ജനങ്ങളുടെ വിയർപ്പും ചോരയും വേണം പോലും.

ഒന്നുകിൽ പിണറായി വിജയന്റേയോ തോമസ് ഐസക്കിന്റെയോ കുടുംബ സ്വത്തിൽനിന്നെടുത്ത് പണിയുക.ഇല്ലങ്കിൽ എ കെ ജി സെന്ററിൽ നിന്നെടുത്ത് പണിതു കൊടുക്കുക.ഇല്ലങ്കിൽ ഈ വിശുദ്ധന്റെ കുടുംബ സ്വത്തിൽ നിന്നോ പാർട്ടിയോടോ പണിയാൻ പറയുക. അല്ലാതെ ജനങ്ങളുടെ വിയർപ്പിൽ തൊടരുത്. ഞങ്ങൾക്ക് അങ്ങനെയൊരു രൂപക്കൂട് വേണ്ട. തൊട്ടാൽ അത് മിതമായ ഭാക്ഷയിൽ പറഞ്ഞാൽ നിങ്ങൾ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന പിതൃ ശൂന്യതയാകും.കള്ളനെ മരിച്ച് കഴിഞ്ഞാലും കള്ളൻ എന്ന് തന്നെ വിളിച്ചില്ലെങ്കിൽ അത് ഇപ്പോൾ ജീവിച്ചിരിക്കുന്നവരായ എല്ലാ രാഷ്ട്രീയ കച്ചവട പിമ്പുകൾക്ക് ഒരു വളമാകും.നാളെ നിങ്ങളും വിശുദ്ധരാകും. നിങ്ങൾക്ക് വേണ്ടിയും രൂപക്കൂട് പണിയാൻ ഞങ്ങൾ ജനങ്ങൾ ഇനിയും വിയർക്കേണ്ടി വരും.