നോക്കൂ എത്ര അന്തസ്സായിട്ടാണ് ജനങ്ങൾ അവരുടെ അനിഷ്ടം നിങ്ങളോട് പ്രകടിപ്പിച്ചത്

0
513

Joli Joli

കേരളം കണ്ട ഏറ്റവും മോശം നിയമനമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയായി ശ്രീമതി ജോസഫൈനെ ഇടത് പക്ഷ സർക്കാർ നിയമിച്ചത്.ഇങ്ങനെയൊരു അധ്യക്ഷ ആ സ്ഥാനത് ഇനി ഉണ്ടാകാനും പോകുന്നില്ല.കാരണം കേരളത്തിലെ ഒരു രാഷ്ട്രീയ അടിമക്കും തന്റെ ഉത്തരവാദിത്ത്വം പൂർണമായും മറന്ന് ഇങ്ങനെ മുട്ടിലിഴയാൻ കഴിയില്ല.ഏറ്റവും ഉത്തരവാദിത്വത്തൊടുകൂടിയും അൽപ്പമെങ്കിലും ആത്മാർത്ഥതയോടും കൂടി ഇരിക്കേണ്ട ഒരു പദവിയാണ് വനിതാ കമ്മീഷൻ അധ്യക്ഷ എന്ന കസേര.നിലവിളിക്കുന്നവരും നിരാലംബരും പീഡിതരും നീതികിട്ടാത്തവരുമായ സ്ത്രീകളുടെ അവസാന ആശ്രയമാണ് വനിതാ കമ്മീഷൻ.

അത് പാർട്ടിയും പാർട്ടി നിയമിച്ച ജോസഫൈൻ എന്ന സ്ത്രീയും ചേർന്ന് വെറുമൊരു പാർട്ടി ഓഫീസ് മാത്രമാക്കി മാറ്റി.പൊതു ജനങ്ങളോടും അവരുടെ പ്രശ്നങ്ങളോടും യാതൊരു ഉത്തരവാദിത്യവുമില്ലാത്ത രാഷ്ട്രീയ അതിപ്രസരം ബാധിച്ച ഒരു വ്യക്തി വനിതാ കമ്മീഷൻ അധ്യക്ഷ എന്ന സ്ഥാനത്ത് കയറിയിരുന്നപ്പോൾ സംഭവിച്ചതാണ് മുന്നിൽ കാണുന്ന ഈ ഒഴിഞ്ഞ കസേര.വനിതാ കമ്മീഷൻ സ്ഥാനത്ത് രാഷ്ട്രീയ നിയമനങ്ങൾ നടന്നിട്ടുണ്ട്.കടുത്ത രാഷ്ട്രീയക്കാരികൾ ആ കസേരയിൽ ഇതിന് മുൻപ് ഇരിന്നിട്ടുമുണ്ട്.പക്ഷെ ഇതുപോലെ ജനങ്ങൾക്ക് പുച്ഛം തോന്നിയ ഒന്ന് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.നോക്കൂ എത്ര അന്തസ്സായിട്ടാണ് ജനങ്ങൾ അവരുടെ അനിഷ്ടം നിങ്ങളോട് പ്രകടിപ്പിച്ചത്.