സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ഇത്രയധികം ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ച ഭരണാധികാരികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ..?

1256

Joli Joli

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ഇത്രയധികം ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ച ഭരണാധികാരികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ..? തകർത്ത് കളയും.. കൊന്നുകളയും.. വെടിവെച്ച് കൊല്ലും.. അടിച്ചമർത്തും.. നിരോധിക്കും എന്നിങ്ങനെയുള്ള ആക്രോശങ്ങൾ ഇത്ര പച്ചയായും പരസ്യമായും ഇതിന് മുൻപ് നിങ്ങൾ കേട്ടിട്ടുണ്ടോ..? പണ്ട്..കൊന്നുകളയുമെന്നോ വെടിവെച്ച് കൊല്ലുമെന്നോ ഒരു വാക്ക് ഒരു ഭരണാധികാരിയുടെ വായിൽ നിന്ന് വീണാൽ ഈ രാജ്യത്ത് അത് എത്രമാത്രം പ്രതിക്ഷേധങ്ങൾക്ക് അത് ഇടയാക്കുമായിരുന്നു…. !ഒരുപക്ഷെ ഏറ്റവും കുറഞ്ഞത് ആ വ്യക്തിയുടെ രാജിയിലെങ്കിലുമേ ആ പ്രതിക്ഷേധം അവസാനിക്കുമായിരുന്നോള്ളൂ…ഇന്ന്..

ഞങ്ങൾ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി ജീവിച്ചില്ലങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.. ! കേന്ദ്രമന്ത്രിമാരും ബി ജെ പി മുഖ്യമന്ത്രിമാരും.. !ഓരോ ഏരിയ തന്നെ തുടച്ച് നീക്കുമെന്ന് രോക്ഷം കൊള്ളുന്നു.ഏകാധിപത്യത്തേക്കാൾ വലിയ ഭീക്ഷണി മുഴക്കുന്നു.പ്രതികരിക്കാൻ പോലും ത്രാണിയില്ലാതെ രാജ്യവും ജനങ്ങളും നിസ്സംഗതയോടെ അത് കേൾക്കുന്നു… !
അനുസരിക്കുന്നു…തല കുനിക്കുന്നു…ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ആദ്യം.. !ഭയാനകമായ രീതിയിലാണ് ഇന്ത്യയിലെ കാര്യങ്ങൾ എന്ന് ലോകരാജ്യങ്ങൾ എല്ലാം തന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു…ഭരണകൂടത്തോടല്ല അവർ ആ മുന്നറിയിപ്പ് നൽകിയത്.ഇന്ത്യയിലെ ജനങ്ങളോടാണ്.ആയിരകണക്കിന് വർഷത്തെ മാനവിക പാരമ്പര്യമുള്ള ഇന്ത്യയിൽ നിന്ന് ബ്രിടീഷുകാർ പിൻവാങ്ങുമ്പോൾ പട്ടിണിയുടെ പ്രതീകമായിരുന്നു ഇന്ത്യ.

ഇന്ത്യയിലെ ആദ്യ ഭരണാധികാരികൾ അരിക്കും ഗോതമ്പിനും എണ്ണക്കും വേണ്ടി ലോകത്തിന്റെ മുന്നിൽ കൈ നീട്ടിയിട്ടുണ്ട്.രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളുടെയും ഒരു നേരത്തെ വയറ് നിറക്കാൻ വേണ്ടിയായിരുന്നു അന്നവർ ലോകത്തിന്റെ മുന്നിൽ കൈ നീട്ടിയത്.ഇന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റിയയക്കുന്നതിനപ്പുറം ഈ കാണുന്ന നിലയിലേക്ക് ഇന്ത്യ വളർന്നത് അവരുടെയും അവർക്ക് ശേക്ഷം വന്ന ഭരണാധിക്കരികളുടെയും അഭിമാനത്തിന്റെയും നിരാശ ബാധിക്കാത്ത നിശ്ചദാർഢ്യത്തിന്റെയും ഫലമായിരുന്നു…
ഈ രാജ്യത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റികൊടുത്തതും.സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞതും.രാഷ്ട്ര പിതാവിനെ വെടിവെച്ച് കൊന്നതും..
മാപ്പെഴുതി കൊടുത്തതും.വർഗീയവും മതപരവുമായി ഈ രാജ്യത്തെ വിഭജിക്കാൻ ഈ കാലമത്രയും തന്ത്രങ്ങൾ മെനഞ്ഞതുമല്ലാതെ നരേന്ദ്ര മോദിക്കും അമിദ് ഷായ്ക്കും യോഗിക്കും നിങ്ങൾ പ്രധിനിധികരിക്കുന്ന പാർട്ടിക്കും ഒരു ചുക്കും അവകാശപ്പെടാനില്ല ഇന്ത്യയിൽ…!ക്രൂര മുഖങ്ങളാണ് ഇന്ത്യ ഭരിക്കുന്നത്.വ്യക്തമായ ഒരു മേൽവിലാസവുമില്ലാത്ത വെറും തെരുവ് ഗുണ്ടകൾ.രാജ്യത്തിന്റെ എല്ലാ വിധത്തിലുമുള്ള തകർച്ചകളും രാജ്യത്തിന് തീയിട്ടുകൊണ്ട് മറച്ച് പിടിക്കും എന്ന് നിശ്ചയിച്ചുറപ്പിച്ചവർ.സമാധാനപരമായ കൂടുതൽ പ്രതിക്ഷേധങ്ങൾ ഉണ്ടായേ മതിയാകൂ.

നോക്കൂ..വെടിവെച്ച് കൊല്ലുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും വിചാരണയില്ലാതെ വർഷങ്ങളോളം തടവിൽ വെക്കുമെന്നും ഒക്കെ ആക്രോശിക്കുകയും അത് അക്ഷരം പ്രതി നടപ്പിൽ വരുത്തുകയും ചെയ്യുന്ന യോഗിയുടെ നാട്ടിൽ പോലും ഭീക്ഷണി വകവെക്കാതെയും ജീവൻ തൃണവൽക്കരിച്ചും ജനങ്ങൾ പ്രതികരിക്കുന്നു….
ഒറ്റുകാരും ചെരുപ്പ് നക്കികളും കൂട്ടിക്കൊടുപ്പുകാരും മാപ്പുകാരും വർഗീയവാദികളും വിഭജന വക്താക്കളുമായ ആർ എസ് എസിന്റെ രക്തമല്ല അത്…ചങ്കൂറ്റമുള്ള ഇന്ത്യക്കാരാണവർ…തോൽപ്പിക്കാൻ കഴിയുമോ നിങ്ങൾക്കവരെ…? ഇല്ല..

1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ നേതൃത്വം നൽകിയ ആയിരത്തോളം രാജ്യസ്നേഹികൾ പിടഞ്ഞു വീണ് മരിച്ച ജാലിയൻവാലാബാഗ് കൂട്ടക്കൊല അവർ നടത്തിയതോടുകൂടി സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം ഇന്ത്യക്കാർ പേടിച്ച് അവസാനിപ്പിച്ചിരുന്നോ …..?? ചോദ്യം മോദിയോടും അമിദ് ഷായോടും യോഗിയോടുമാണ്.