അമിത് ഷാ ഇനിമുതൽ മാർ ആലഞ്ചേരിയിലൂടെ സംസാരിക്കും ! അതിന്റെ ആദ്യ പടിയാണ് ലവ് ജിഹാദ് എന്ന ആരോപണ കീറോല വിവാദം

105

Joli Joli

ഓരോ വിധേയത്വത്തിന്റെ പിന്നിലും, ഓരോ സ്വരം മാറ്റത്തിന്റെ പിന്നിലും ഒരു തോക്കിന്റെ മുനയുണ്ടാകും. തലക്ക് മുകളിൽ തൂങ്ങി നിൽക്കുന്ന ഒരു വാളിന്റെ പേടിയുണ്ടാകും. ഒരു പ്രമുഖ മുഖ്യൻ അടക്കം ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട് നമ്മുടെ മുന്നിൽ. ഭൂമി ഇടപാടുകളെയും സാമ്പത്തിക ഇടപാടുകളെയും സംബന്ധിച്ച് ആറ് മണിക്കൂറാണ് കേന്ദ്ര ഏജൻസിമാർ ആലഞ്ചേരി തംബ്രാക്കളെ ചോദ്യം ചെയ്തത്. അതിന്റെ റിപ്പോർട്ടോ ചോദ്യങ്ങളുടെയോ ഉത്തരങ്ങളുടെയോ വിവരങ്ങളോ കേന്ദ്രം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. അത് അവരുടെ ഇഷ്ടം .പുറത്ത് വിടുകയോ വിടാതിരിക്കുകയോ ചെയ്യട്ടെ. ബ്ളാക് മെയ്‌ലിംഗാണ് കേന്ദ്രത്തിന്റെ പ്രധാന ഹോബി.അതിന് ഏത് ഏജൻസികളെയും അവർ ഉപയോഗിക്കും.

എന്തായാലും അമിത് ഷാ ഇനിമുതൽ മാർ ആലഞ്ചേരിയിലൂടെ സംസാരിക്കും ! അതിന്റെ ആദ്യ പടിയാണ് ലവ് ജിഹാദ് എന്ന ആരോപണ കീറോല വിവാദം. ഹാദിയാ കേസിൽ തന്നെ ലവ് ജിഹാദ് എന്ന മണ്ണാങ്കട്ട സുപ്രിം കോടതി ചുരുട്ടി കൂട്ടി ചവറ്റുകൊട്ടയിൽ ഇട്ടതാണ്. തുടർന്ന് കേരള ഹൈക്കോടതിയും കേന്ദ്ര ഏജൻസിയും കേരള പോലീസും അങ്ങനെയൊരു ജിഹാദ് ഇവിടെ നടക്കുന്നില്ല എന്ന് തെളിവ് സഹിതം തറപ്പിച്ച് പറഞ്ഞതാണ്. ആകെ ഒരു ക്രിസ്ത്യൻ പെൺകുട്ടിയാണ് ആട് മേയ്ക്കാൻ പോയത്.ലക്ഷകണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളിൽ ഒരാൾ ആട് മേയ്ക്കാൻ പോയിട്ടുണ്ടങ്കിൽ അത് അവരുടെ ഇഷ്ട്ടം.

കഴിഞ്ഞ വർഷം കേരളത്തിൽ വിത്യസ്ത മതത്തിൽ പെട്ട നാല്പത്തിയാറ് വിവാഹങ്ങളും ഒളിച്ചോട്ടങ്ങളും വിവാദങ്ങളുമാണ് ഉണ്ടായത്.അതിൽ ആറ് എണ്ണം മാത്രമാണ് ക്രിസ്ത്യൻ പെൺകുട്ടികൾ ഉൾപ്പെട്ട വിവാഹം… !അതിൽ ഒന്ന് ഒരു അച്ഛൻ തന്നെയാണ് അടിച്ചോണ്ട് പോയത്.. !ബാക്കിയുള്ളവർ സുഖമായി ജീവിക്കുന്നു.രണ്ട് ദിവസം മുൻപ് സഭയുടെ ഒരു പ്രധിനിധി ആരോപിക്കുന്നത് കേട്ടൂ ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് കൊലപ്പെടുത്തുന്നു എന്ന്.

കഴിഞ്ഞ വർഷം എട്ട് മരങ്ങളാണ് പ്രണയത്തെ ചുറ്റിപ്പറ്റി ഉണ്ടായത്.അതിൽ ഒന്ന് ഒരു ക്രിസ്ത്യൻ പെൺകുട്ടിയാണ് എന്നത് നേരാണ് .എന്നാൽ ആ ഒന്ന് എന്ന സംഖ്യ തലക്ക് സ്ഥിരതയുള്ള ഒരുത്തനും ഒരു മതത്തിന് നേരെ ആക്രമണം നടത്താൻ ഉപയോഗിക്കില്ല. കൃത്യമായ ഒരു രേഖയും ഇല്ലാത്തതുകൊണ്ടും ആരോപണങ്ങൾ അടിസ്ഥാന രഹിതമായത് കൊണ്ടും ആരോപണം ഉന്നയിച്ച വ്യക്തിയുടെ പശ്ചാത്തലം കളങ്കിതമായതുകൊണ്ടും ആരോപണം ഉന്നയിച്ച വ്യക്തിയുടെ തല അമിദ് ഷായുടെ കഷത്തിലായത് കൊണ്ടും പൗരത്വ ബില്ലിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിക്ഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ലവ് ജിഹാദ് ആരോപണം എന്ന് സംശയിക്കുന്നതുകൊണ്ടുമാണ് ക്രിസ്ത്യൻ സമൂഹം ആലഞ്ചേരി അവർകൾ രചിച്ച വാറോല തൊടിയിൽ പോലും കേറ്റാതെ അറഞ്ചം പുറഞ്ചം കീറിക്കളഞ്ഞത്. പൗരത്വ ബില്ലിനെതിരെ എല്ലാവരും പ്രതിക്ഷേധിക്കണം എന്നൊരു വാറോല എല്ലാ പള്ളികളിലും വായിക്കാൻ മാർ ആലഞ്ചേരിക്ക് ധൈര്യമുണ്ടോ…?

ഉണ്ടാകില്ല, കാരണം അരക്കും കാൽ മുട്ടിനും ഇടയിലുള്ള ഭാഗം വിറക്കും… ! അന്യ മതങ്ങളെയും ആളുകളെയും വെറുപ്പോടെ കാണുകയും വെറുക്കാൻ പഠിപ്പിക്കുകയും പ്രതിസ്ഥാനത്ത് നിർത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് കേരളീയ സമൂഹം ഇന്ന് വരെ നേടിയതെല്ലാം റദ്ദ് ചെയ്യുന്നതിന് സമമായിരിക്കും. ഒരു നാടിന്റെ സമ്പൂർണ തകർച്ചയിലേക്കുള്ള ആരംഭം അവിടെ തുടങ്ങും. മതം ലോകത്ത് ഒരു രാജ്യത്തെയും പൂങ്കാവനമാക്കിയിട്ടില്ല. മതത്തെ പടിയടച്ച് പിണ്ഡം വെച്ചവരാണ് ഇന്ന് ലോകത്ത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത്.
ചെവിയുള്ളർ കേൾക്കട്ടെ.. ( മത്തായി. 12: 7: 9 )