സ്വന്തമായി ഒരു സുപ്രിം കോടതിയും പ്രസിഡന്റും കൈവശമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാരാണ് മോഡി സർക്കാർ

2246

Joli Joli

സ്വന്തമായി ഒരു സുപ്രിം കോടതിയും സ്വന്തമായി ഒരു പ്രസിഡന്റും കൈവശമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാരാണ് മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ. സർക്കാരിനെതിരായി വരുന്ന ഏതൊരു കേസും തള്ളുകയോ അവധിക്ക് വെക്കുകയോ സർക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയോ ചെയ്യുന്ന രാജ്യത്തെ പരമോന്നത നീതിപീഠം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യച്യുതിയിലൂടെയും വിശ്വാസ തകർച്ചയിലൂടെയുമാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.

ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണ ഘടനക്കും ഈ കാലം വരെ വലിയ തോതിലുള്ള പരിക്കേൽക്കാതെ സംരക്ഷിച്ച് പോന്ന അനേകം പ്രഥമ പൗരന്മാർ ഇരുന്ന കസേരയിലാണ് റാം ഗോവിന്ദ് എന്ന ഇന്നത്തെ പ്രഥമ പൗരൻ ഉറക്കമിളച്ചിരുന്ന് ജനാധിപത്യവും മതേതരത്വവും ഭരണഘടനയും കശാപ്പ് ചെയ്യാൻ ഒപ്പിട്ട് കൊടുത്തുകൊണ്ടിരിക്കുന്നത്.വിമർശനങ്ങൾക്ക് അതീതരാണ് നിങ്ങൾ എന്ന ആചാരമാണ് ഇപ്പോൾ രാജ്യത്തെ ഈ അപകടത്തിൽ എത്തിച്ചത്.

നീതിക്ക് വേണ്ടി ഇനി ഇന്ത്യയിലെ ജനങ്ങൾ ആരേ സമീപിക്കണം…..?രാജ്യം അപകടത്തിൽ പെടുമ്പോൾ നിങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ട ജനങ്ങൾ തെരുവിലിറങ്ങാതെ പിന്നെന്ത് ചെയ്യണം…?

രാജ്യം കത്തുമ്പോൾ നീതിയും ന്യായവും കൊട്ടിയടച്ച് അവധി ആഘോഷിക്കാൻ പോയ നീതിപീഠത്തിന് ഏതോ ഒരു വീണ വായനയുടെ അപശബ്ദമാണ്…

Protests are raging across India over a controversial citizenship bill.