സിറോ മലബാർ സഭയിലെ മുപ്പത് വയസ് കഴിഞ്ഞ ഒരു ലക്ഷത്തോളം യുവാക്കൾക്ക് വിവാഹം കഴിക്കാൻ വധുക്കളെ കിട്ടാനില്ലത്രേ .

322

എഴുതിയത്  : Joli Joli

സിറോ മലബാർ സഭയിലെ മുപ്പത് വയസ് കഴിഞ്ഞ ഒരു ലക്ഷത്തോളം യുവാക്കൾക്ക് വിവാഹം കഴിക്കാൻ വധുക്കളെ കിട്ടാനില്ലത്രേ. ഒരു മൂത്ത മെത്രാനാണ് ഈ വിലാപകാവ്യം ഇന്ന് പള്ളികളിൽ വായിച്ചത്.മറ്റ് ക്രിസ്തീയ സഭകളിലെയും കൂടി ഏകദേശം രണ്ട് ലക്ഷത്തോളം വിവാഹപ്രായം കഴിഞ്ഞ യുവാക്കൾ കേരളത്തിൽ ഉണ്ടെന്നാണ് അദ്ദേഹം ഇന്ന് കുണ്ഠിതപ്പെട്ടത്. മറ്റ് മതങ്ങളിലെയും മതങ്ങളിൽ പെടാത്തവരുടെയും സ്ഥിതിയും ഇതുതന്നെയാണ് എന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. മനഃപൂർവ്വം പറയാതിരിക്കുന്നതാണ്..

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും അന്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമൊക്കെയാണ് പെണ്ണ് കിട്ടാത്തതിന് മെത്രാൻ കാരണമായി പറയുന്നത്. കേരളത്തിലെ ക്രിസ്തീയ കുടുംബങ്ങളിൽ ഇപ്പോൾ വയസ്സായവർ മാത്രേ ഒള്ളു പോലും.അവരുടെ കാലം കഴിഞ്ഞാൽ സഭ പൂട്ടിപോകും എന്നൊക്കെയാണ് മെത്രാന്റെ വിലാപം.സംഭവം നേരാണ്.ഈയടുത്തിടെ കേന്ദ്ര ന്യൂന പക്ഷ കമ്മീഷന്റെ റിപ്പോർട്ടിൽ ഇതെല്ലാം വിശദീകരിച്ചിരുന്നു.കണക്കുകൾ കൃത്യമാണ്.ക്രിസ്തീയ പ്രജനനം മന്ദഗതിയിലാണ്.
താമസിക്കാതെ സഭ പൂട്ടിപോകും .വെള്ളയടിച്ച കുറെ കുഴിമാടങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടും .പണിയെടുത്ത് ജീവിക്കേണ്ടി വരും…

Image may contain: 1 person, textപക്ഷെ ഇതിനൊക്കെ എന്ത് ചെയ്യാൻ പറ്റും…?ഒന്നും ചെയ്യാനില്ല..കാലത്തിന്റെ മാറ്റങ്ങളാണ് ഇതൊക്കെ..
എല്ലാ ബിസിനസും എല്ലാ കാലവും നിലനിൽക്കില്ല.ചിലതെല്ലാം കാലക്രമേണ പൂട്ടിപോകും. ഉദാഹരണത്തിന് ഇപ്പോൾ എല്ലാ ക്രിസ്തീയ ഭവനങ്ങളിലും മാതാപിതാക്കൾക്ക് ഒന്നോ രണ്ടോ കുട്ടികളെ ഒള്ളൂ.അവരെ കന്യാസ്ത്രീ ആക്കാനോ അച്ഛനാക്കാനോ പള്ളിയെ കെട്ടിപിടിച്ച് ജീവിക്കുന്നവർ ആക്കാനോ മാതാപിതാക്കൾ മുതിരില്ല.അവർ നല്ല രീതിയിൽ സ്വദേശത്തൊ വിദേശത്തോ ജോലി ചെയ്ത് ജീവിക്കാനാണ് നോക്കുന്നത്.തന്മൂലം ഏറെ താമസിക്കാതെ മഠങ്ങൾ പൂട്ടിപോകും.
പിന്നെ സിമിനാരി ഫാക്റ്ററിയും. ഇതൊക്കെ സംഭവിക്കേണ്ടതാണെന്ന് ദൈവം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതല്ലേ.ലോകം മാറിക്കൊണ്ടിരിക്കുകയാണ്.പുതിയത് ചിലതെല്ലാം ഉണ്ടാകും.പഴയത് ചിലതെല്ലാം മണ്ണടിഞ്ഞ് പോകും.വിഷമിച്ചിട്ട് കാര്യമില്ല.പിന്നെ വധുക്കളെ കിട്ടാതെ കേരളത്തിൽ എല്ലാ വിഭാഗത്തിലും പെട്ട അനേകം യുവാക്കൾ വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്നുണ്ട് എന്നത് സത്യമാണ്.കേരളത്തിൽ മാത്രമല്ല.ഇന്ത്യയിലെ പല സ്റ്റേറ്റിലും ഈ പ്രശ്നമുണ്ട്.

മതവും ജാതിയും നോക്കാതെ മാറീം തിരിഞ്ഞും ഒക്കെ കെട്ടുക എന്നതാണ് ഇതിന് പോംവഴി…പിന്നെ പണ്ടാരോ പറഞ്ഞത് പോലെ പുറത്ത് നിൽക്കുന്നവന് അകത്ത് കേറാഞ്ഞിട്ട്.അകത്ത് കേറിയവന് എങ്ങനെയെങ്കിലും പുറത്തിറങ്ങിയാൽ മതിയെന്ന്.അത്രേയൊള്ളൂ ഈ വിവാഹ ജീവിതമൊക്കെ…

Joli Joli.