അടൂർ ഗോപാലകൃഷ്ണൻ അടക്കം രാജ്യത്തെ വിവിധ മേഖലകളിലുള്ള 50 പ്രമുഖർക്കെതിരെ രാജ്യദോഹക്കുറ്റം

186

എഴുതിയത് : Joli Joli

ശ്രീറാം വിളി കൊലവിളിയാകുന്നു എന്നും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ രാജ്യത്ത് ഭയാനകമായ രീതിയിൽ വർധിച്ചു എന്നും രണ്ടായിരത്തി പതിനാറിൽ മാത്രം എണ്ണൂറ്റി നാല്പത് ആൾക്കൂട്ട കൊലപാതകമാണ് രാജ്യത്ത് നടന്നതെന്നും പ്രധാനമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ പതിഞ്ഞ് വേണ്ട നടപടി സ്വീകരിക്കണമെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണൻ അടക്കം രാജ്യത്തെ വിവിധ മേഖലകളിലുള്ള അൻപത് പ്രമുഖർക്കെതിരെ ബീഹാറിലെ ഒരു കോടതി കേസെടുത്തു.

പ്രധാനമന്ത്രിയെ ഇകഴ്ത്തികാട്ടാൻ ശ്രമിച്ചു എന്നതാണത്രെ ഇവർക്കെതിരെയുള്ള കുറ്റം. കൂടാതെ രാജ്യദ്രോഹ കുറ്റവും ചാർത്തിയിട്ടുണ്ട് പോലും.. !

കോടതി അങ്ങനെയൊരു കേസ് ഫയലിൽ സ്വീകരിച്ചത് തന്നെ വളരെ മോശവും ആശങ്കാജനകവും ആണ് എന്നാണ് വാർത്തയറിഞ്ഞ അടൂർ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എല്ലാ വർഷവും മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിലും മരണദിനത്തിലും അദ്ദേഹത്തിന്റെ പ്രതിമയുണ്ടാക്കി അതിൽ വെടിയുതിർത്തത് ആഘോഷിക്കുന്നവരാണ് നമ്മെ ഇപ്പോൾ ഭരിക്കുന്നത്.

വെറുതെ ഭരിക്കുകയല്ല,
ലക്ഷകണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് എം പി യും മന്ത്രിമാരും ആയവരാണ് ഇവർ.

കോടതിയുടെ കണ്ണിൽ ഇവർ രാജ്യദ്രോഹികളല്ലേ..ഇവർക്കെതിരെ കേസൊന്നുമില്ലേ..??

രാഷ്ട്രപിതാവായ ഗാന്ധിജിയെ വെടിവെച്ച് കൊന്ന ഗോഡ്‌സെയെ ദൈവമായി കണ്ട് ആരാധിക്കുന്നവർ രാജ്യം ഭരിക്കുന്ന ഇക്കാലത്ത് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നവർ പോലും ആദ്യം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയും പിന്നീട് ജയിലടക്കപ്പെടുകയും ചെയ്യും.