കേരളം ജനങ്ങളെ പൊതിഞ്ഞു പിടിക്കുന്നത് പോലെ ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങൾക്കും അത്രമേൽ ആവില്ല

0
161

Joli Joli

എയ്യിംസിലേയും ക്യാൻസർ സെന്ററിലെയും അടക്കം ദില്ലിയിലെ പല പ്രധാന ഹോസ്പ്പിറ്റലുകളിലെ ഡോക്റ്റർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ലക്ഷണങ്ങൾ സ്ഥിരീകരിച്ചു.നിലവാരമുള്ള മാസ്‌ക്കുകളോ കയ്യുറകളോ പ്രതിരോധ വസ്ത്രങ്ങളോ അവർക്കില്ല.ദിവസങ്ങളായി പ്രതിരോധ ഉപകരണങ്ങൾക്കായി അവർ മുറവിളി കൂട്ടുന്നു.ഞങ്ങൾ ജീവനോടെ ഇല്ലങ്കിൽ പിന്നെ നിങ്ങൾ ഉണ്ടോ എന്നാണ് അവർ രാജ്യത്തോട് ചോദിക്കുന്നത്…? അവസാനം മാസ്‌ക്കുകൾക്ക് വേണ്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് സുപ്രിം കോടതിയെ സമീപിക്കേണ്ട ഗതികേട് വന്നിരിക്കുന്നു.ആരോഗ്യ വിഭാഗത്തിന്റെ ശക്തമായ പ്രതിരോധമാണ് നമ്മുടെ കേരളത്തിന്റെ കരുത്ത്.95 പോലുള്ള മാസ്‌ക്കുകളും പ്രതിരോധ ഉപകരണങ്ങളും തുടക്കത്തിൽ തന്നെ ആരോഗ്യ പ്രവർത്തകർക്ക് നൽകാൻ കേരള സർക്കാരിന് ഒരു പരിധിവരെ കഴിഞ്ഞതിലുള്ള വിജയമാണത്.മൈക്കിന്റെ മുന്നിൽ വന്ന് നിന്ന് ജനങ്ങളോട് പന്തം കൊളുത്തി കാവടിയാടാനല്ല ഒരു പ്രധാനമന്ത്രി പറയേണ്ടിയേണ്ടിയിരുന്നത്.രാജ്യത്തെ പ്രൈവറ്റ് സെക്റ്ററിനോടും കോർപ്പറേറ്റുകളോടും സഹായം അഭ്യർഥിക്കണമായിരുന്നു.കോവിഡ് പ്രതിരോധത്തിൽ ഭാഗമാകാൻ പറയണമായിരുന്നു…
ലോകത്ത് ഏറ്റവും കൂടുതൽ ടെക്സ്റ്റയിൽസ് യൂണിറ്റുകൾ ഉള്ള രാജ്യമാണ് ഇന്ത്യ.ഒരു വാക്ക് നിർദേശിച്ചാൽ ഒറ്റ ദിവസം കൊണ്ട് സൗജന്യമായി രാജ്യത്തിന് ആവശ്യമായ മാസ്‌ക്കുകൾ നിർമിച്ച് നൽകാൻ കഴിവുണ്ട് അവർക്ക്.നൽകുകയും ചെയ്തേനെ.അംബാനിയെ പോലെയും അധാനിയെപോലെയും അല്ല ടാറ്റയും മഹീന്ദ്രയും ബിർളയും.രാജ്യത്തിന്റെ ഇന്നേവരെയുള്ള വളർച്ചയിൽ ആത്മാർത്ഥമായി രാജ്യത്തോടൊപ്പം നിന്നവരാണ് അവർ.സഹായിക്കണം എന്നൊരു വാക്ക് പറഞ്ഞാൽ ഒരു നിമിഷം പോലും ആലോചിക്കാതെ അവർ അവരുടെ സർവ്വ സന്നാഹവും ഉപയോഗിച്ച് മുന്നിൽ നിൽക്കും.രാജ്യത്തിനകത്തുതന്നെയുള്ള ഓരോ വിഭാഗത്തിലും പെട്ട ആളുകളോട് ഏതെല്ലാം വിധത്തിൽ ഈ അവസരത്തിൽ രാജ്യത്തെ സഹായിക്കാൻ പറ്റും എന്ന് ചോദിക്കാൻ പോലും ബോധമുള്ള ആരുമില്ല കേന്ദ്രത്തിൽ.പ്രധിരോധ ഉപകരണങ്ങൾ നിർമിക്കുന്ന അനേകം യൂണിറ്റുകളില്ലേ രാജ്യത്ത്…? രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാർ ഭൂരിപക്ഷവും താമസിക്കുന്നത് ഗുജ്‌റാത്തിലല്ലേ..? ഇനിയെങ്കിലും പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ വന്ന് നാടകം കളിക്കാനും കോപ്രായം കാണിക്കാനും പറയാതെ അടിയന്തിരമായി ആവശ്യമുള്ള കാര്യങ്ങൾ ആവശ്യപ്പെടുകയും സഹായങ്ങൾക്ക് അഭ്യർത്ഥിക്കുകയും ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുക.കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജീകരിക്കുക.ആവശ്യമെങ്കിൽ അടിയന്തിര ഘട്ടത്തിൽ ഏറ്റെടുക്കുമെന്ന് പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾക്ക് മുന്നറിയിപ്പ് കൊടുക്കുക.എത്രയും വേഗം ടെസ്റ്റിങ് കിറ്റുകൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുക.ടെസ്റ്റിങ് നമ്പർ വർധിപ്പിക്കുക.യുദ്ധകാല അടിസ്ഥാനത്തിൽ പ്രധിരോധ ഉപകരണങ്ങൾ ആരോഗ്യപ്രവർത്തകർക്ക് എത്തിച്ച് നൽകുക.ഇല്ലങ്കിൽ എല്ലാം കൈവിട്ട് പോകും.കാരണം കൊറോണയുടെ അടുത്ത് നാടകം കളിയൊന്നും നടക്കില്ല തന്നെ.ഒൻപത് ദിവസം മുൻപ് കർണാടകയിൽ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നു.വെറും ഒൻപത് ദിവസങ്ങൾക്കിപ്പുറം ഇന്ന് മരണം നൂറ്റി നാലിൽ എത്തി നിൽക്കുന്നു.കേരളം ജനങ്ങളെ പൊതിഞ്ഞു പിടിക്കുന്നത് പോലെ ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങൾക്കും അത്രമേൽ ആവില്ല.പടരുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലുള്ളവർ അത് മനസിലാക്കുന്നത് നന്നായിരിക്കും.ലോകത്തൊരിടത്തും കത്തിതുടങ്ങിയ കോവിഡ് ആളി കത്തിക്കൊണ്ടിരിക്കുകയല്ലാതെ ഒരു രാജ്യത്തിനും ഇതുവരെ കെടുത്താനോ കുറക്കാനോ സാധിച്ചിട്ടില്ല എന്നുകൂടി ഓർക്കുക.