വെറും നൂറ് കോടി ഡോളറിന് ലോകരാജ്യങ്ങളുടെ മുന്നിൽ തെണ്ടാൻ നടക്കുന്ന മോദി ചില ചോദ്യങ്ങൾക്കു ഉത്തരംപറയണം

191

Joli Joli.

കഴിഞ്ഞ ആറ് വർഷമായി കൊള്ളവിലക്ക് വിറ്റ് രാജ്യത്തെ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയ ഇന്ധന ലാഭം എവിടെ..? ചോദ്യം മോദിയോടാണ്. ചോദിക്കാൻ പറ്റിയ സമയവും ഇതാണ്. അറിയാൻ രാജ്യത്തിന് അവകാശമുണ്ട്. വെറും നൂറ് കോടി ഡോളറിന് ലോകരാജ്യങ്ങളുടെ മുന്നിൽ തെണ്ടാൻ നടക്കുന്ന മോദിക്ക് ഇതിനുത്തരം പറയാനുള്ള ബാധ്യതയുണ്ട്.ലോകം കണ്ട ഏറ്റവും വലിയ കൊള്ളയാണ് നിങ്ങൾ കഴിഞ്ഞ ആറ് വർഷക്കാലം ഇന്ത്യയിലെ ജനങ്ങളോട് നടത്തിയത്. ചില്ലറ ലാഭമല്ല നിങ്ങൾ ഇന്ധന നികുതിയിലൂടെ ഉണ്ടാക്കിയത്. ക്രൂഡ് ഓയിലിന് വിലക്കുറയുമ്പോഴൊക്കെ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി പല മടങ്ങ് വര്‍ധിപ്പിക്കുകയായിരുന്നു. ബി ജെ പി അധികാരത്തിലെത്തിയ ശേഷം പതിമൂന്ന് തവണയാണ് ഇന്ധനത്തിന്റെ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി 11 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 24.48 രൂപയാണ്. അതായത് പെട്രോളിന് മാത്രം 12.48 രൂപ അധികം ഈടാക്കുന്നു.
ഡീസലിന് എക്‌സൈസ് ഡ്യൂട്ടി 5.10 രൂപയായിരുന്നതാണ് ഇപ്പോള്‍ 17.33 രൂപയായിരിക്കുന്നത്. 2016-17ല്‍ മാത്രം 2,42,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാറിന്റെ ഇന്ധന നികുതി വരുമാനം. കഴിഞ്ഞ ആറ് വർഷം കൊണ്ട് പതിനഞ്ചര ലക്ഷം കോടി രൂപയാണ് മോദി സർക്കാർ ഇന്ധന നികുതിയിലൂടെ മാത്രം നേടിയത്. അതിൽ ഏഴര ലക്ഷം കോടി രൂപയോളം ക്രൂഡോയിൽ വില തകർച്ചയിലൂടെ അപ്രതീക്ഷിതമായി നേടിയ അധിക വരുമാനമാണ്. അതായത് കൊള്ളയടിച്ചതാണെന്ന്. രാജ്യാന്തര വിപണിയിൽ ഓരോ പ്രാവശ്യവും ക്രൂഡോയിൽ വില കുറയുമ്പോഴും അതിന്റെ ലാഭം ജനങ്ങൾക്ക് നൽകാതെ നികുതി വർധിപ്പിച്ചുകൊണ്ടിരുന്നത് വികസന പ്രവർത്തനങ്ങൾക്കും കരുതൽ ധനത്തിനും വേണ്ടിയാണെന്നാണ് നിങ്ങൾ ജനങ്ങളോട് പറഞ്ഞത്. ആ കരുതൽ ധനം എവിടെയെന്നാണ് രാജ്യം ഇപ്പോൾ നിങ്ങളോട് ചോദിക്കുന്നത്. ആ പണം പോയ വഴിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. ഈ രാജ്യത്തിനി വിൽക്കാൻ ബാക്കിയൊന്നുമില്ല. കഴിവിന്റെ പരമാവധി ജനങ്ങളെയും കൊള്ളയടിച്ച് വഴിയാധാരമാക്കി. ഇപ്പൊ പിച്ചച്ചട്ടിയുമായി തെണ്ടാനും തുടങ്ങി. എന്നിട്ടും രാജ്യം മോദിജിയുടെ കൈകളിൽ ഭദ്രം എന്ന തള്ളാണ് ബാക്കി.